റാഗ്നർ ഗ്രാനിറ്റ്
റാഗ്നർ ഗ്രാനിറ്റ് | |
---|---|
ജനനം | റാഗ്നർ ആർതർ ഗ്രാനിറ്റ് 30 ഒക്ടോബർ 1900 |
മരണം | 12 മാർച്ച് 1991 | (പ്രായം 90)
പൗരത്വം | Finnish (1900–1941) Swedish (1941–1991) |
കലാലയം | University of Helsinki |
1967-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഫിനിഷ്-സ്വീഡിഷ് ശാസ്ത്രജ്ഞൻ ആണ് റാഗ്നർ ആർതർ ഗ്രാനിറ്റ് ForMemRS[1] (30 ഒക്ടോബർ 1900 - 12 മാർച്ച് 1991).[2][3][4] ഹാൽഡൻ കെഫർ ഹാർട്ട്ലൈൻ[5], ജോർജ്ജ് വാൾഡ് എന്നിവർക്കൊപ്പം കാഴ്ചയുമായി ബന്ധപ്പെട്ട " കണ്ണിലെ പ്രാഥമിക ഫിസിയോളജിക്കൽ, കെമിക്കൽ വിഷ്വൽ പ്രക്രിയകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്" ആണ് നോബൽ സമ്മാനം ലഭിച്ചത് [6][7][8][9]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]റാഗ്നർ ആർതർ ഗ്രാനിറ്റ് 1900 ഒക്ടോബർ 30 ന് അന്നത്തെ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായ ഫിൻലാൻഡിലെ റിഹിമാകിയിൽ സ്വീഡിഷ് സംസാരിക്കുന്ന ഫിന്നിഷ് കുടുംബത്തിൽ ജനിച്ചു. ഫിന്നിഷ് തലസ്ഥാനമായ ഹെൽസിങ്കിയുടെ പ്രാന്തപ്രദേശമായ ഔലുങ്കൈലയിലാണ് ഗ്രാനിറ്റ് വളർന്നത്. ഹെൽസിങ്കിയിലെ സ്വെൻസ്ക നോർമൽസിയം സ്കൂളിലായിരുന്നു വിദ്യാഭ്യാസം
ഗ്രാനിറ്റ് 1927 ൽ ഹെൽസിങ്കി സർവകലാശാലയിലെ മെഡിസിൻ ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി.
കരിയറും ഗവേഷണവും
[തിരുത്തുക]1940 ൽ, ശീതയുദ്ധത്തിൽ ഫിൻലാൻഡ് ഒരു വലിയ സോവിയറ്റ് ആക്രമണത്തിന്റെ ലക്ഷ്യമായപ്പോൾ, ഗ്രാനിറ്റ് തന്റെ 40 ആം വയസ്സിൽ പഠനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി അയൽരാജ്യമായ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ അഭയം തേടി. 1941 ൽ ഗ്രാനിറ്റിന് സ്വീഡിഷ് പൗരത്വം ലഭിച്ചു, ഇതിലൂടെ അദ്ദേഹത്തിന് ഫിൻലാൻഡിൽ 1945 വരെ നീണ്ടുനിന്ന തുടർച്ചയായ യുദ്ധത്തെക്കുറിച്ച് ആശങ്കപ്പെടാതെ ജീവിക്കാനും ജോലി തുടരാനും സാധിച്ചു. തന്റെ ഫിന്നിഷ്-സ്വീഡിഷ് വേരുകളെക്കുറിച്ച് ഗ്രാനിറ്റ് അഭിമാനിക്കുകയും ജീവിതകാലം മുഴുവൻ ഒരു ദേശസ്നേഹിയായ ഫിന്നിഷ്-സ്വീഡനായി തുടരുകയും ചെയ്തു. തുടർച്ചയായ യുദ്ധം അവസാനിച്ച് ഫിൻലന്റ് സ്വാതന്ത്ര്യം നേടിയ ശേഷം അദ്ദേഹം ഫിൻലാൻഡിലും സ്വീഡനിലും ഉള്ള തന്റെ വീടുകൾ നിലനിർത്തി.
1946 മുതൽ 1967 ൽ വിരമിക്കുന്നതുവരെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോ ഫിസിയോളജി പ്രൊഫസറായിരുന്നു ഗ്രാനിറ്റ്.[10]
അവാർഡുകളും ബഹുമതികളും
[തിരുത്തുക]1960 ൽ ഗ്രാനിറ്റ് റോയൽ സൊസൈറ്റിയുടെ വിദേശ അംഗമായി (ForMemRS) തിരഞ്ഞെടുക്കപ്പെട്ടു.[1]
1967 അദ്ദേഹത്തിന് ഫിസിയോളജി, മെഡിസിൻ നോബൽ സമ്മാനം ലഭിച്ചു.[9] താൻ “പകുതി-പകുതി” ഫിന്നിഷ്, സ്വീഡിഷ് നൊബേൽ സമ്മാന ജേതാവാണെന്ന് ഗ്രാനിറ്റ് പറഞ്ഞു.[11]
മരണം
[തിരുത്തുക]1991 മാർച്ച് 12 ന് സ്റ്റോക്ക്ഹോമിൽ തന്റെ 90 ആം വയസ്സിൽ ഗ്രാനിറ്റ് അന്തരിച്ചു. ഗ്രാനിറ്റിനെയും, അതേ വർഷം അന്തരിച്ച ഭാര്യ മർഗൂറൈറ്റിനെയും ഫിന്നിഷ് ദ്വീപായ കോർപോയിലെ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Grillner, S. (1995). "Ragnar Granit. 30 October 1900-11 March 1991". Biographical Memoirs of Fellows of the Royal Society. 41: 184–197. doi:10.1098/rsbm.1995.0012. ISSN 0080-4606.
- ↑ Raju, T. N. (1999). "The Nobel Chronicles". The Lancet. 354 (9178): 605–779. doi:10.1016/S0140-6736(05)77968-X. PMID 10470741.
- ↑ Shampo, M. A.; Kyle, R. A. (1998). "Ragnar Granit—Nobel Laureate in Medicine". Mayo Clinic Proceedings. 73 (11): 1082. doi:10.4065/73.11.1082. PMID 9818044.
- ↑ Dowling, J. E.; Ratliff, F. (1967). "Nobel Prize: Three Named for Medicine, Physiology Award". Science. 158 (3800): 468–473. Bibcode:1967Sci...158..468D. doi:10.1126/science.158.3800.468. PMID 4860394.
- ↑ Granit, R.; Ratliff, F. (1985). "Haldan Keffer Hartline. 22 December 1903-18 March 1983". Biographical Memoirs of Fellows of the Royal Society. 31: 262–292. doi:10.1098/rsbm.1985.0010. ISSN 0080-4606. PMID 11621205.
- ↑ Kernell, D. (2000). "Ragnar Granit 100 Years – Memories and Reflections". Journal of the History of the Neurosciences. 9 (3): 280–285. doi:10.1076/jhin.9.3.280.1791. PMID 11232369.
- ↑ Noguera Palau, J. J. (2000). "Ragnar Granit. Helsinki (1900–1991)". Archivos de la Sociedad Española de Oftalmología. 75 (4): 293–294. PMID 11151162.
- ↑ Bouman, H. D. (1968). "Ragnar Granit, M.D., Ph.D". American Journal of Physical Medicine. 47 (1): 1. PMID 4868641.
- ↑ 9.0 9.1 "Ragnar Granit - Biographical". Nobel.se. 1991-03-12. Retrieved 2016-03-08.
- ↑ "Ragnar Granit Seura - Ragnar Granit Sällskapet". Ragnar Granit Foundation. 2012-03-28. Retrieved 2016-03-08.
"Ragnar Granit Institute". Rgi.fi. Retrieved 2016-03-08. - ↑ Ragnar Granit in the National Biography of Finland: "There have since been occasional arguments about how many of the observations that led to the Nobel Prize were made only after Granit arrived in Sweden and about whether he is 'a Finnish or a Swedish Nobel laureate'. Granit commented diplomatically on the matter by saying "fifty-fifty". When he received his Nobel Prize, Granit was indeed a Swede by citizenship; but a significant amount of his experimental work had been done in Oxford and Helsinki, and even in Stockholm his colleagues were still mostly Finns."