പുന്നയൂർക്കുളം
പുന്നയൂർക്കുളം | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Thrissur | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
10°40′0″N 75°59′0″E / 10.66667°N 75.98333°E
ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിനെക്കുറിച്ച് അറിയാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് എന്ന താൾ സന്ദർശിക്കുക.
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നയൂർക്കുളം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് പത്ത് കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മാറി ഗുരുവായൂർ-പൊന്നാനി സംസ്ഥാനപാതയോട് ചേർന്നാണ് ഈ ഗ്രാമത്തിന്റെ കിടപ്പ്.
സമ്പന്നമായ സാംസ്കാരിക-സാഹിത്യപാരമ്പര്യമുള്ള പുന്നയൂർക്കുളം പണ്ടുകാലത്ത് വള്ളുവനാട് രാജവംശത്തിന്റെ ഭാഗമായിരുന്നു. പിൽക്കാലത്ത് വള്ളുവനാട് ആക്രമിച്ച സാമൂതിരി രാജാക്കൾ ഈ പ്രദേശത്തെ തങ്ങളുടെ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു.
മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് ബാലാമണിയമ്മ,കമലാ സുറയ്യ നാലപ്പാട്ട് തറവാട് അതുതന്നെയാണ് പുന്നയൂർക്കുളത്തിന്റെ പ്രസക്തി വർദ്ധിച്ചത് തുടങ്ങിയവർ ജനിച്ചത് ഈ ഗ്രാമത്തിലാണ്. കമലാ സുറയ്യയുടെ ബാല്യകാലസ്മരണകൾ എന്ന കൃതിയിൽ ഈ ഗ്രാമവും അതിന്റെ പൈതൃകവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
പാവിട്ടകുളങ്ങര ഭഗവതി ക്ഷേത്രം, പരൂർ ശിവക്ഷേത്രം, ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. വടക്കേക്കാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളാണ് അതിർത്തികൾ.