പുലിക്കുരുമ്പ
പുലിക്കുരുമ്പ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | ചെമ്പേരി |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
സിവിക് ഏജൻസി | നടുവിൽ ഗ്രാമപഞ്ചായത്ത് |
സമയമേഖല | IST (UTC+5:30) |
12°7′21″N 75°31′24″E / 12.12250°N 75.52333°E കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര പ്രദേശമാണ് പുലിക്കുരുമ്പ[1]. കുടിയേറ്റ കർഷകരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായി പുലിക്കുരുമ്പ മാറിക്കഴിഞ്ഞു.
ചരിത്രം
[തിരുത്തുക]ആറുപതിറ്റാണ്ട് മുൻപുവരെ ഇത് വനപ്രദേശം ആയിരുന്നു. ആദ്യകാലത്ത് കരിമ്പാലർ എന്ന ആദിവാസി വിഭാഗം മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അരങ്ങ്, കോട്ടയംതട്ട്, പുല്ലംവനം എന്നീ സ്ഥലങ്ങളിലായിരുന്നു ഇവർ കൂട്ടമായി ജീവിച്ചിരുന്നത്.
പേരിനുപിന്നിൽ
[തിരുത്തുക]കോട്ടയംതട്ടിലെ പുലിചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ടാണ് പുലിക്കുരുമ്പ എന്ന പേര് രൂപം കൊണ്ടത്. പുലി കൂർമ്പ (പുലികുരുംബ, പുലികുറുമ്പ) ഭഗവതിയുടെ നാട്. ഈ പദത്തിൽനിന്നാണ് പുലിക്കുരുമ്പ എന്ന സ്ഥലനാമം ഉണ്ടായത്. മനുഷ്യരുടെ സാന്നിധ്യമോ നിഴലുപോലുമോ ഈ തെയ്യത്തിൻറെ കോലത്തിനു മുന്നിൽ പതിയരുത്. വളരെ ദൂരെ നിന്ന് വാദ്യമേളക്കാർ കൊട്ടുകയും സ്ഥാനത്ത് തെയ്യം ഉറഞ്ഞാടുകയുമാണ് ചെയ്യുന്നത്. ഇപ്പോഴും ഈ മനുഷ്യർ കാലുകുത്താത്ത പുലിച്ചാമുണ്ഡി മട ആദിവാസി കോളനികൾക്ക് സമീപത്തുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- സെൻറ് ജോസഫ്സ് ഹൈസ്കൂൾ
- സെൻറ് ജോസഫ്സ് യു.പി. സ്കൂൾ
സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങൾ
[തിരുത്തുക]- ഹോമിയോ ആശുപത്രി
- മൃഗാശുപത്രി
- വനപാലകരുടെ ബീറ്റ് ഓഫീസ്
- സഹകരണ ബാങ്ക് ശാഖകൾ
- അംഗനവാടികൾ
- പഞ്ചായത്ത് മിനി സ്റ്റേഡിയം
- എഗ്ഗർ നഴ്സറി
ആരാധനാലയങ്ങൾ
[തിരുത്തുക]- സെൻറ് അഗസ്റ്റ്യൻസ് പള്ളി
എത്തിച്ചേരേണ്ട വഴി
[തിരുത്തുക]പുലിക്കുരുമ്പയിലേക്ക് തളിപ്പറമ്പിൽ നിന്നും, കുടിയേറ്റ പ്രദേശങ്ങളായ ചെമ്പേരി, കുടിയാന്മല എന്നിവിടങ്ങളിൽ നിന്നും ബസ്, ഓട്ടോ, ജീപ്പ് സർവീസുകൾ ഉണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-26.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)