മലമ്പുഴ അണക്കെട്ട്
മലമ്പുഴ അണക്കെട്ട് | |
---|---|
സ്ഥലം | മലമ്പുഴ,പാലക്കാട് ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°49′50″N 76°41′02″E / 10.83056°N 76.68389°E |
പ്രയോജനം | ജലസേചനം ,വൈദ്യുതി നിർമ്മാണം |
നിർമ്മാണം ആരംഭിച്ചത് | 1949 മാർച്ച് |
നിർമ്മാണം പൂർത്തിയായത് | 9 ഒക്ടോബർ 1955 |
പ്രവർത്തിപ്പിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മലമ്പുഴ നദി ,ഭാരതപ്പുഴ |
ഉയരം | 115.06 മീ (377 അടി) |
നീളം | 2,069 മീ (6,788 അടി) |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 368 M3/Sec |
റിസർവോയർ | |
Creates | മലമ്പുഴ റിസർവോയർ |
ആകെ സംഭരണശേഷി | 236,690,000 ഘന മീറ്റർ (8.359×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 6,510,000 ഘന മീറ്റർ (230,000,000 cu ft) |
Catchment area | 147.63 sq. km. |
പ്രതലം വിസ്തീർണ്ണം | 0.648 ഹെക്ടർ (1.60 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 2011 |
Turbines | 1 x 2.5 Megawatt (Horizontal Kaplan-type) |
Installed capacity | 2.5 MW |
Annual generation | 5.6 MU |
മലമ്പുഴ ജലസേചന പദ്ധതി |
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആണിത്.
തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് മലമ്പുഴ അണക്കെട്ട്[1]. മലമ്പുഴ ജലസേചന പദ്ധതി[2],[3]. ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്[4].
പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ[അവലംബം ആവശ്യമാണ്] ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടർ തീം പാർക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്.
ഡാമിന്റെ ഉത്ഭവം
[തിരുത്തുക]മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാറ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]- മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം
- മലമ്പുഴ ഉദ്യാനം
- ചിൽഡ്രൻസ് പാർക്ക്
- ഇക്കോ പാർക്ക്
- ജപ്പാൻ ഗാർഡൻ
- ഫ്രെഷ് വാട്ടർ അക്വേറിയം
- സ്നേക്ക് പാർക്ക്
- റോപ്പ് വേ
- ഫാന്റസി പാർക്ക്
- സ്പീഡ് ബോട്ട് സവാരി
- തൂക്കുപാലം
- യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം
സ്ഥിതിവിവര കണക്കുകൾ
[തിരുത്തുക]2005 ഒക്ടോബറിൽ മലമ്പുഴ ഡാം അതിന്റെ സുവർണ്ണ ജൂബിലി അഘോഷിച്ചു. അന്നത്തെ കളക്ടർ ആയ കെ. അജയകുമാർ അദ്ധ്യക്ഷനായ കമ്മിറ്റി ഓണാഘോഷ വാരവും ടൂറിസം വാരവും സംഘടിപ്പിച്ചാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
പാലക്കാട് ജില്ലയുടെ സമ്പൽ സമൃദ്ധിയിലും പാലക്കാടിനെ കേരളത്തിന്റെ നെല്ലറ ആക്കി മാറ്റുന്നതിലും മലമ്പുഴ അണക്കെട്ടിന് ഒരു നല്ല പങ്കുണ്ട്. രണ്ടു വിളവെടുപ്പുകളിലായി 50,000 ഹെക്ടർ സ്ഥലത്ത് മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് നെൽകൃഷി ചെയ്യുന്നു. കേരളത്തിൽ ആകെയുള്ള 3,10,521 ഹെക്ടർ നെൽ വയലുകളിൽ പാലക്കാടിൽ മാത്രം 1,15,910 ഹെക്ടർ നെൽ വയലുകളാണുള്ളത്. ഇത് സംസ്ഥാനത്തെ ആകെ നെൽകൃഷിയുടെ 37.33% ആണ്. കേരളത്തിലെ നെൽകൃഷിയിൽ ആലപ്പുഴയുടെ വിഹിതം 9.54%വും കോട്ടയത്തിന്റെ വിഹിതം 13.95%വും തൃശ്ശൂരിന്റെ വിഹിതം 12%വും ആണ്.
മലമ്പുഴ നദിക്കു കുറുകെയുള്ള അണക്കെട്ടിന്റെ ആകെ നീളം 2,069 മീറ്റർ ആണ്. ഇതിൽ മനുഷ്യനിർമ്മിതമായ നീളം 1,849 മീറ്ററും പ്രകൃതിദത്തമായ നീളം 220 മീറ്ററുമാണ്. അണക്കെട്ടിന്റെ ആകെ സംഭരണ വ്യാപ്തി 147.39 ച.കി.മീ ആണ്. സംഭരണശേഷി 236.69 ക്യുബിക്ക് മീറ്ററാണ്. അണക്കെട്ടിന് ശേഖരിക്കാവുന്ന കൂടിയ ജലനിരപ്പ് 115.06 മീറ്ററാണ്. ഏറ്റവും കൂടിയ സംഭരണ ശേഷി 226. ക്യുബിക്ക് മീറ്ററും[അവലംബം ആവശ്യമാണ്] .
വൈദ്യുതി ഉത്പാദനം
[തിരുത്തുക]മലമ്പുഴ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ നവംബർ - ജനുവരി സമയത്തു 2.5 മെഗാവാട്ട് ഹൊറിസോണ്ടൽ ഷാഫ്ട് കപ്ലാൻ ടർബൈൻ ഉപയോഗിച്ച് ചെറിയ തോതിൽ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 5.6 MU ആണ്. ആണ്. 26.11.2011 ന് യന്ത്രം കമ്മീഷൻ ചെയ്തു [5].
ചിത്രശാല
[തിരുത്തുക]-
പന്തം പിടിച്ച സ്ത്രീ
-
കാവ, പാലക്കാട്
-
മലമ്പുഴ അണക്കെട്ട്.
-
നിറക്കെട്ട് - ഡാമിന്റെ രാത്രിദൃശ്യം
-
ജലാശയം
-
മലമ്പുഴ റോപ് വേ
-
കാറ്റാടിയന്ത്രം
-
മലമ്പുഴ ഉദ്യാനം
-
മലമ്പുഴ ഉദ്യാനം
-
മലമ്പുഴയിലെ സൂര്യാസ്തമനം
-
ഉദ്യാന നവീകരണം
-
ജലാശയം
-
ഉദ്യാനം
-
ഡാമിൽ സ്ഥാപിച്ച ബോർഡ്
-
ഉദ്യാനം
-
ഉദ്യാനം
-
നിറക്കെട്ട്
-
രാത്രി ദൃശ്യം
-
അക്വേറിയം
-
അക്വേറിയം
-
മലമ്പുഴ ഡാം
-
മലമ്പുഴ ഡാം
-
പ്രവോശന കവാടം
-
ഉദ്യാനം
-
ഉദ്യാനം
-
യക്ഷി പ്രതിമ
-
ഉദ്യാനം
-
ഉദ്യാനം
-
അണക്കെട്ട്
അനുബന്ധം
[തിരുത്തുക]- Malampuzha - Mountain River Archived 2011-11-17 at the Wayback Machine.
- Prawn harvest 2006-2007 Archived 2008-09-07 at the Wayback Machine.
- Record water storage in Malampuzha dam in 2006 Archived 2012-11-07 at the Wayback Machine.
- Statewise and riverwise distribution of large dams
10°49′49.8″N 76°41′1.5″E / 10.830500°N 76.683750°E
- ഹിന്ദു ദിനപത്രത്തിലെ മലമ്പുഴ ഡാമിനെ കുറിച്ചുള്ള ലേഖനം Archived 2009-11-07 at the Wayback Machine.
കൂടുതൽ കാണുക
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]https://en.wikipedia.org/wiki/Malampuzha_Dam മലമ്പുഴ അണക്കെട്ടിന്റെ ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക്
അവലംബം
[തിരുത്തുക]- ↑ "Malampuzha(Id) Dam D00412-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Malampuzha Major Irrigation Project JI02667-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "MALAMPUZHA IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2022-10-03. Retrieved 2018-10-01.
- ↑ "Malampuzha Dam Ggarden -". www.keralatourism.org.
- ↑ "MALAMPUZHA SMALL HYDRO ELECTRIC PROJECT-". www.kseb.in.