വിക്കിപീഡിയ:സഹായമേശ/നിലവറ 1
ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല
photo
[തിരുത്തുക]i am working in malayalam, english and sanskrit. when i gives link to some existing photos in sanskrit or malayalam it does not works. so my question is how i can use once uploaded photos (in commons i think) in other languages. --ദിനേശ് വെള്ളക്കാട്ട് 09:38, 18 ഏപ്രിൽ 2012 (UTC)
Photo, writings
[തിരുത്തുക]Sir,
I would like to provide Photos which need for wiki pedia,as i belong to kerala. I can write also . my question is will u give remunaration for this?If u like u can view my blog also
www.mandarapoov.blogspot.com www.jijischitrakala.blogspot.com
jijijohn2@yahoo.co.in
With Regards
Jijijohn
- Dear Jiji,
- All information contained in wikipedia is licensed under GNU Free Documentation License (GFDL). Wikipedia is a free, non-profit organization, and doesnt pay for any contributions. You are most welcome to make contributions to wikipedia.
- Wishing you a wonderful wikipedia experience, Simynazareth 10:29, 26 ജൂലൈ 2007 (UTC)
complete confusion regarding writing/editing in Malayalam wiki
[തിരുത്തുക]Dear Sir,
My name is Arjun.After taking a membership in wiki....i'am unable to figure out how to write in malayalam....I have made my web page font as Kartika....can you please help me.
Regards Arjun.V arjunkannur@gmail.com
help me
[തിരുത്തുക]How to write in malayalam
== unable to type in malayalam.. ==gyan arun n
im arun n new to wikipedia i downloaded varamozhi n wrot malayalam in it. but im not able to paste it in wikipedia editor window.while pasting it, some unrecognised charactors are seen.....how cud i overcom this??/
Could not paste the aricle in malayalam
[തിരുത്തുക]I made an article in Madhuri in Malayalam language and i could not copy that to Wikipedia in malayalam. What can i do?
പേരു മാറ്റം
[തിരുത്തുക]ഞാൻ നിർമ്മിച്ച "വാവക്കാട്" എന്ന പേജ് ലഭിക്കാൻ Vavakkad എന്ന് English-ൽ ടൈപ്പ് ചെയ്യേണ്ടി വരുന്നു. മലയാളത്തിൽ ടൈപ്പ് ചെയ്താൽ കിട്ടുന്നുമില്ല എന്താണിതിനു കാരണം? എങ്ങനെ എനിക്ക് ഇതു മാറ്റാം ?
പേരുമാറ്റം തന്നെ പ്രശ്നം
[തിരുത്തുക]മലയാളം വിക്കിയിലെ 'തിരയുക' എന്നതിൽ വാവക്കാട് എന്ന് റ്റൈപ്പ് ചെയ്താൽ സംഭവം കിട്ടുന്നില്ല. ഇംഗ്ലീഷിൽ തന്നെ ടൈപ്പ് ചെയ്യേണ്ടി വരുന്നു (Vavakkad എന്ന്) പിന്നെ എന്റെ യൂസർ പേജിൽ നിങ്ങളുടെ മെസ്സേജ് വരുമ്പോൾ അതിനു മറുപടി തരുന്നതെങ്ങനെ ? ഇതു വഴി തന്നെയാണോ? അല്ല എന്നു കരുതുന്നു. വളരെ പെട്ടെന്നുള്ള സഹായ ഹസ്തത്തിന് വളരെ നന്ദി ! :)
ജലം = H2O
[തിരുത്തുക]വിക്കിപീഡിയ നോക്കാറുണ്ട്. ഒരു സംശയ നിവാരണത്തിനു വേണ്ടി ആദ്യമായാണ് ഈ രീതി തിരഞെടുക്കുന്നത്. എന്റെ സംശയം ഇതാണ് - സാധാരണ ഊഷ്മാവിൽ ജലത്തിനെ വിഘടിപ്പിക്കാൻ കഴിയുമോ. ജലത്തിൽ നിന്ന് HOH എങ്ഗിനെ വേർത്തിരിക്കാം. ഹൈഡ്രജനും ഓക്സിജനും കിട്ടിയാൽ നമുക്ക് എങ്ഗിനെ ജലം ഉണ്ടാക്കാം.
- വൈദ്യുത വിശ്ലേഷണം വഴി ജലത്തെ പിരിക്കാം എന്നറിയാം--പ്രവീൺ:സംവാദം 04:01, 1 ഫെബ്രുവരി 2008 (UTC)
ഹൈഡ്രജൻ കത്തിച്ചാൽ ജലമാവും എന്നാണെന്റെ വിശ്വാസം --ജസീം സന്ദേശം · ഒപ്പുശേഖരണം 17:18, 24 ഓഗസ്റ്റ് 2008 (UTC)
HOH എന്ന സാധനത്തിനെ Hydroxy എന്ന് വിളിക്കപ്പെടുന്നു. സുനിൽ 10:23, 27 ഓഗസ്റ്റ് 2008 (UTC)
ചിത്രം അപ്‌ലോഡിങ്
[തിരുത്തുക]മലയാലം വിക്കിപീഡിയയിൽ ഉള്ളതും കോമൺസിലും ഇംഗ്ലീഷ് വിക്കിയിലും ഇല്ലാത്തതുമായ ഒരു ചിത്രം അവയിലേതെങ്കിലുമൊന്നിലേക്ക് അപ്ലോഡ് ചെയ്യേണ്ടത് എങ്ങനെയാണ്. ഉദാഹരണമായി ചിത്രം:Anvar Ali.jpg മലയാളം വിക്കിയിൽ മാത്രമേ ഉള്ളൂ. ഇംഗ്ലീഷ് വിക്കിയിൽ anvar ali എന്ന താളിന് വേണ്ടി ആ ചിത്രം അപ്ലോഡ് ചെയ്യണം. അതിന്റെ ലൈസൻസും കാര്യങ്ങളുമൊക്കെ ഒന്ന് വിശദീകരിക്കാമോ?--അഭി 16:24, 26 മാർച്ച് 2008 (UTC)
ഇവിടെ അപ്‌ലോഡ് ചെയ്യുന്നതു പൊലെ തന്നെയാണു അവിടേയും അപ്‌ലോഡിങ്ങ്. അതായതു സൃഷ്ടവു തന്നെ വേണ്ട ലൈസൻസ് തിരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുക. പക്ഷെ അപ്‌ലോഡ് ചെയ്യണമെങ്കിൽ ലോഗിൻ ചെയ്തിരിക്കണം. പിന്നെ ലൈസൻസ് ഏതു വേണമെന്നു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന ആളാണു തീരുമാനിക്കേണ്ടതു.
മലയാളം വിക്കിയിലെ അൻവർ അലി എന്ന ഫോട്ടോയുടെ ലൈസൻസിനെ പറ്റി എനിക്കു സംശയം ഉണ്ട്. പ്രത്യേകിച്ചു അതിന്റെ റെസലൂഷൻ വളരെ കുറവായതിനാൽ. എന്തായാലും ഈ ഫോട്ടോ അവിടെ ഉപയോഗിക്കാൻ പറ്റില്ല. കാരണം ാവിടെ ഇതു ഉപയോഗിക്കമെകിൽ ഈ ഫോട്ടോ ഇവിടെ കയറ്റിയ ആൾ തന്നെ അവിടെയും അപ്‌ലോഡ് ചെയ്യണം. അങ്ങനെ ചെയ്താലും ഗുണബനിലവാരമില്ലാത്ത ഈ ഫോട്ടോയെ കുറിച്ച് നിലവാരമുള്ള ചോദ്യങ്ങൾ വരും. അതിനാൽ തന്നെ അതു അവിടെ നിന്നു ഒഴിവാക്കപ്പെടാനാണു സാദ്ധ്യത. --ഷിജു അലക്സ് 17:11, 26 മാർച്ച് 2008 (UTC) അതായത് ഓരോ ഫോട്ടൊയും ആർ അപ്ലോഡ് ചെയ്തു എന്നു നോക്കി അയളോട് നമുക്കാവശ്യമുള്ള ഭാഷയിൽ (ഉദാ- സൻസ്കൃതം )കൂടി അപ് ലോഡ് ചെയ്തു തരാൻ ആവശ്യപ്പെടണം അല്ലെ. ആ പ്രത്യെക് വ്യെക്തി ഇപ്പോൾ സജീവമല്ലെങ്കിൽ ഒരു ഭാഷക്കു മാത്രമായി ആ ചിത്രം ഒതുങ്ങി. ഹന്ത കഷ്ടം ജനാനാം--ദിനേശ് വെള്ളക്കാട്ട് 09:47, 18 ഏപ്രിൽ 2012 (UTC)
- കോമ്മൺസിലുള്ള ചിത്രമാണങ്കിൽ ഏതു വിക്കിയിലും ഉപയോഗിക്കാം. താങ്കൾക്ക് ഏത് ചിത്രത്തിനാണ് സഹായം ആവശ്യമുള്ളത്?--KG (കിരൺ) 09:55, 18 ഏപ്രിൽ 2012 (UTC)
regarding of +2 exam
[തിരുത്തുക]dear sir, hope ur well, ijust want to know about +2 exam.iam working in dubai but i would like to take university exam of calicut university,if possible to give me the procedure and requirement require for this exam. shafvkd@yahoo.com this is my email id thanks®ards mohammed shafi
Hi Shafi, I afraid this is not the place for your question. This is Wikipedia. You can read articles from here or contribute new information. Thank you for visiting us.--പ്രവീൺ:സംവാദം 08:40, 21 മേയ് 2008 (UTC)
ജനന-മരണ തീയതി നൽകേണ്ടതെങ്ങനെ?
[തിരുത്തുക]വ്യക്തികളുടെ ജീവചരിത്രം എഴുതുമ്പോൾ തുടക്കത്തിൽ ജനന-മരണ തീയതി നൽകേണ്ടത് എങ്ങനെയാണ്?
രാജീവ് രത്ന ഗാന്ധി (ജനനം- ഓഗസ്റ്റ് 20,1944 മരണം - മെയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു. --- ഇത് ശരിയാണോ?
മഹാത്മാ ഗാന്ധി (ഒക്ടോബർ 2, 1869 - ജനുവരി 30, 1948) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. --- അതോ ഇതാണോ ശരി?
ദയവായി സഹായിക്കുക. ഇതു സംബന്ധിച്ച കണ്ണികളുണ്ടെങ്കിൽ നൽകുക.
Sidn Cresper 15:59, 30 ജൂൺ 2008 (UTC)
ഇക്കാര്യത്തിൽ ഇതു വരെ ഒരു ശൈലി രൂപീകൃതമായിട്ടില്ല. ചർച്ച ചെയ്തു രൂപവത്കരിക്കാം. നിലവിൽ രൂപവത്കരിക്കപ്പെട്ട ശൈലികൾക്ക് വിക്കിപീഡിയ:ശൈലീ പുസ്തകം കാണുക. --Shiju Alex|ഷിജു അലക്സ് 16:28, 30 ജൂൺ 2008 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിൽ പൊതുവായി നൽകിയിരിക്കുന്നത് മഹാത്മാ ഗാന്ധി (ഒക്ടോബർ 2, 1869 - ജനുവരി 30, 1948) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. എന്ന രീതിയാണ്. വ്യക്തി ജീവിച്ചിരിപ്പുണ്ടെങ്കിൽ ജനനം - എന്ന് നൽകും. വി.എസ്. അച്യുതാനന്ദൻ (ജനനം - ഒക്ടോബർ 23, 1923 - ) എന്ന രീതി. ഇത് മലയാളം വിക്കിപീഡിയയിലും പാലിക്കാം. Sidharthan 16:49, 30 ജൂൺ 2008 (UTC)
ശരി. എങ്കിൽ ഇതു തന്നെ ശൈപീ പുസ്തകത്തിൽ ചേർക്കാം. ഏതെങ്കിലും ഒരു ശൈലീ ചൂണ്ടിക്കാണിക്കനെങ്കിലും ഉണ്ടാവണം --Shiju Alex|ഷിജു അലക്സ് 16:52, 30 ജൂൺ 2008 (UTC)
കോപ്പിറൈറ്റ്
[തിരുത്തുക]വിക്കിപീഡിയയിൽ സാഹിത്യകാരന്മാരെക്കുറിച്ച് ലേഖനമെഴുതുമ്പോൾ അവരുടെ വരികൾ ഉദ്ധരിയ്ക്കുന്നത് കോപ്പിറൈറ്റ് നിയമങ്ങൾക്ക് എതിരാണോ??
അല്ല. പക്ഷെ ഒരു കൃതിയുടെ വരികൾ മൊത്തമായി ഉദ്ധരിക്കുന്നതു പകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വരും. അതിനാൽ ലേഖനത്തിനു ആവശ്യമായ വിധത്തിൽ 4-5 വരി ഉദധരിക്കുന്നതു നിയമവിധേയയമാണു. എത്ര വരിയാണു പരമാവധി ഉദ്ധരിക്കാവുനതു എന്നതു സംബന്ധിച്ചു എന്തോ മാർഗ്ഗ രേഖ ഉണ്ട്. അതു നോക്കി കൃത്യമായ കണക്കു താമസിയാതെ പറയാം. --Shiju Alex|ഷിജു അലക്സ് 14:46, 1 ജൂലൈ 2008 (UTC)
ഫോട്ടോ അപലോട് ചെയ്യന്നവിധം
[തിരുത്തുക]സർ,
ഞാൻ എഴുതിയ "മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം" എന്ന ലേഘനത്തിൽ , ഞാൻ എടുത്ത ഫോട്ടോ ചേർക്കണമെന്നുണ്ട് . (ജി എഫ് ഡി എൽ - സെല്ഫ്). പ്രസ്തുത ലേഘനത്തിൽ ഫോട്ടൊ ചേർക്കുന്ന രീതി ഒന്ന് വിശദീകരിച്ചു തരുവാൻ , ഞാൻ വിനീതമായി അപേക്ഷിക്കുന്നു.
വിനയപൂർവം
മണികണ്ഠൻ — ഈ തിരുത്തൽ നടത്തിയത് Manikandan (സംവാദം • സംഭാവനകൾ)
- ഈ താൾ താങ്കൾക്ക് ഉപകാരപ്പെടുമെന്ന് തോന്നുന്നു. ഇനിയും സഹായം ആവശ്യമാണെങ്കിൽ അറിയിക്കുക. വിക്കി സംവാദങ്ങൾക്ക് ഔദ്യോഗിക ശൈലി ആവശ്യമില്ല. സസ്നേഹം --സാദിക്ക് ഖാലിദ് 07:56, 5 ജൂലൈ 2008 (UTC)
I P Address മായ്ക്കാൻ
[തിരുത്തുക]ഞാൻ അംഗത്വം എടുക്കാതെ വിക്കിപീഡിയയിൽ ചില പ്രവർത്തനങ്ങൾ ചെയ്തതിനാൽ എന്റെ ഐ പി വിലാസം പ്രദർശിപ്പിച്ചിരിക്കുന്നു.ഇതൊഴിവാക്കാൻ സാധ്യമാണോ?എങ്ങനെ?— ഈ തിരുത്തൽ നടത്തിയത് Labeed MI (സംവാദം • സംഭാവനകൾ)
- ഇല്ല, താളുകളുടെ നാൾവഴികളിൽ ആ വിലാസങ്ങൾ കിടക്കും. --പ്രവീൺ:സംവാദം 05:23, 2 സെപ്റ്റംബർ 2008 (UTC)
ബോട്ട് എന്താണ്?
[തിരുത്തുക]വിക്കിയിലെ ബോട്ട് സമ്പ്രദായം എന്താണെന്നും, ഇത് എന്തിനാണെന്നും, ബോട്ട് ഓടിക്കുന്നത് എങ്ങനെയാണെന്നും അറിയാൻ താല്പര്യമുണ്ട്.--Subeesh| സുഭീഷ് 06:49, 14 ഒക്ടോബർ 2008 (UTC)
- ബോട്ട് അഥവാ യന്ത്രമെന്ന് പറയുന്നത് എന്താണെന്ന് ഇവിടെ കാണാം. ,meta:Using_the_python_wikipediabot, en:Wikipedia:Creating a bot en:Wikipedia:AutoWikiBrowser ഈ താളുകൾ സഹായകരമാവുമെന്ന് കരുതുന്നു --സാദിക്ക് ഖാലിദ് 07:22, 14 ഒക്ടോബർ 2008 (UTC)
ഒപ്പിൽ colour add ചെയുന്നതെങ്ങനേ
[തിരുത്തുക]please thanks in advance ലീ2008 എഴുത്തുകൾ --Lee2008 08:18, 21 നവംബർ 2008 (UTC)
malayalam unicode fonts
[തിരുത്തുക]malayalam unicode fonts i cannot do with malayalam unicode fonts — ഈ തിരുത്തൽ നടത്തിയത് 59.93.6.228 (സംവാദം • സംഭാവനകൾ)
- സഹായം:മലയാളം വായിക്കാൻ, en:Help:Multilingual support ഈ താളുകൾ താങ്കൾക്ക് ഉപകരപ്രദമായേക്കാം. --സാദിക്ക് ഖാലിദ് 14:17, 19 ജനുവരി 2009 (UTC)
Special:Book
[തിരുത്തുക]http://en.wikipedia.org/wiki/Special:Book ഇംഗ്ലീഷ് വിക്കിയിൽ കണ്ടു. ഇതുപോലെ ഒന്നും മലയാളം വിക്കിയിലില്ലേ? Razimantv 16:06, 1 മാർച്ച് 2009 (UTC)
ഇംഗ്ലീഷിൽ തിരയുക
[തിരുത്തുക]പലപ്പൊഴും ഇംഗ്ലീഷിൽ തിരഞ്ഞാൽ ലേഖനങ്ങൾ ലഭിക്കുന്നില്ല. ഇതിനൊരു പരിഹാരമായിക്കൂടെ ?--ഇർഷാദ് 05:43, 14 മേയ് 2009 (UTC)
- ഇതിനുള്ള പരിഹാരമാണല്ലോ ഫലകം:prettyurl എന്ന ഫലകവും റീഡയരക്ഷനും. ഉദാഹരണമായി Mozilla Firefox എന്നു തിരഞ്ഞാൽ മോസില്ല ഫയർഫോക്സ് എന്ന താളിലേക്ക് പോകും. ---Anoopan| അനൂപൻ 05:52, 14 മേയ് 2009 (UTC)
വർഗ്ഗം
[തിരുത്തുക]വിക്കി മലയാളത്തിലെ വർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാൻ വല്ല എളുപ്പമാർഗ്ഗവുമിണ്ടോ ?--Vicharam 11:54, 21 ജൂൺ 2009 (UTC)
വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വർഗ്ഗംഎന്ന താളുകളും വർഗ്ഗവൃക്ഷം എന്ന താളും അതിലെ ഉപവർഗ്ഗങ്ങളും കാണുക.--Shiju Alex|ഷിജു അലക്സ് 12:03, 21 ജൂൺ 2009 (UTC)
പേജ് കോപ്പി
[തിരുത്തുക]മലയാളമനൊരമയുടെ പേജിൽ നിന്നും വിക്കിയിലേക്കു ടെക്സ്റ്റുകൾ കോപ്പി ചെയ്യുംബ്ബോൾ അക്ഷരങൾക്കു പകരം കുറേ ചിഹ്നങ്ങളാണു കാണിക്കുന്നത്. ഇതു എങ്ങനെ പരിഹരിക്കാം ?— ഈ തിരുത്തൽ നടത്തിയത് Ahammedfk (സംവാദം • സംഭാവനകൾ)
- ആദ്യമേ പറയട്ടെ, താങ്കൾ ചെയ്യാൻ പോകുന്ന കാര്യം വിക്കിപീഡിയ നയങ്ങൾക്കെതിരാണ്. മലയാളമനോരമയുടെ പേജുകൾ പകർപ്പവകാശ നിയമത്തനു കീഴിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരം താളുകൾ വിക്കിയിലേക്ക് കോപ്പി ചെയ്യുന്നത് വിക്കിപീഡിയ നയങ്ങൾക്കെതിരാണ്. --Anoopan| അനൂപൻ 16:06, 22 ജൂൺ 2009 (UTC)
Map ചേർക്കുമ്പോൾ
[തിരുത്തുക]ഗൂഗിൾ മാപ്സ്-ൽ നിന്നുള്ള ചിത്രം ഇവിടെ നിയമതടസ്സങ്ങളില്ലാതെ ചേർക്കാൻ കഴിയുമോ ???
--Wikiwriter 04:38, 24 ജൂൺ 2009 (UTC)
- പറ്റില്ല. ഗൂഗിളിന്റെ തന്നെ ഈ പേജ് ഒന്നു വായിച്ചു നോക്കൂ --Anoopan| അനൂപൻ 04:58, 24 ജൂൺ 2009 (UTC)
സംശയനിവാരണത്തിനു നന്ദി.
--Wikiwriter 05:02, 24 ജൂൺ 2009 (UTC)
ഒരു വലിയ സംശയം
[തിരുത്തുക]പ്രധാന താളുകളിലെ അക്ഷരത്തെറ്റുകൾ തിരുത്തുന്നത് സമവായത്തിലൂടെത്തന്നെ വേണോ ???--Wikiwriter 05:01, 24 ജൂൺ 2009 (UTC)
- അക്ഷരത്തെറ്റുകൾ ശരിയാക്കുവാൻ സമവായം ആവശ്യമില്ലെങ്കിലും വിക്കിശൈലിയിൽ വ്യത്യാസം വരുത്തുന്നത് സമവായത്തിലൂടെയാവാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിക്കി:ശൈലീ പുസ്തകം, വിക്കിസം:ശൈലീ പുസ്തകം എന്നീ താളുകൾ കാണുക. --സാദിക്ക് ഖാലിദ് 06:11, 24 ജൂൺ 2009 (UTC)
സ്തല നാമം തിരുതൽ
[തിരുത്തുക]സിർ , പത്തനംതിട്ട ജില്ലയിലെ ഞങ്ങളുറടെ ഗ്രാമത്തിന്റെ പേരു തെറ്റയിട്ടാണു ചെർത്തിരിക്കുന്നതു .തിരുത്താൻ എന്തു ചെയ്യണം
നരങ്ങാനം എന്നതു മാറ്റി നാരങ്ങാനം എന്നാക്കണം — ഈ തിരുത്തൽ നടത്തിയത് Naranganamdb (സംവാദം • സംഭാവനകൾ) 12:44, 20 ഓഗസ്റ്റ് 2009 (UTC)
ജസ്റ്റിഫൈ
[തിരുത്തുക]വിക്കിയിൽ പാരഗ്രഫുകളെ ജസ്റ്റിഫൈ ചെയ്യാൻ കഴിയുമോ ? എങ്ങനെ ? --എഴുത്തുകാരി സംവദിക്കൂ 18:41, 18 സെപ്റ്റംബർ 2009 (UTC)
ഇത് പരീക്ഷണമാണ് ഇത് പരീക്ഷണമാണ് ഇത് പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് പരീക്ഷണം പരീക്ഷണം ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് പരീക്ഷണം വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ് ഇത് വെറും പരീക്ഷണമാണ്
മുകളിൽ ജസ്റ്റിഫൈ ചെയ്യാതെയും ചെയ്തും എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. <div align="justify">, </div> എന്നീ ടാഗുകൾക്കിടയിൽ എഴുതുന്നവ ജസ്റ്റിഫൈ ആയി വരും --Vssun 10:11, 19 സെപ്റ്റംബർ 2009 (UTC)
ലേഖനങ്ങളിലെ ഖണ്ഡികകൾ ജസ്റ്റിഫൈ ചെയ്യാതിരിക്കുക. അങ്ങനെ കാണണമെന്നുണ്ടെങ്കിൽ ക്രമീകരണങ്ങളിലെ ദൃശ്യരൂപം എന്നതിലെ ഖണ്ഡികകളുടെ അരികുകൾ നേരെയാക്കുക എന്നത് ടിക്ക് ചെയ്യുക --ജുനൈദ് (സംവാദം) 10:28, 19 സെപ്റ്റംബർ 2009 (UTC)
നന്ദി Vssun, ജുനൈദ്. ഈ ഹോട്ട്കാറ്റുകൾ ശരിയായി എനിക്കു പ്രവർത്തിപ്പിക്കുവാൻ കഴിയുമോ ? ലേഖനം വായിച്ചു എനെബ്ബിൾ ആയില്ല. ഒന്നു ചെറുതായി വിവരിക്കാമോ ? --എഴുത്തുകാരി സംവദിക്കൂ 10:36, 19 സെപ്റ്റംബർ 2009 (UTC)
ssc
[തിരുത്തുക]എസ്.എസ്.സിയുദെ അഭിമുഖം ഭാഷ തിരഞെദുക്കാൻ കഴിയുമൊ
ഈ പ്രതിപാദിക്കുന്ന പേരിൽ താളുകകൾ നിലവിൽ ഉണ്ട്. - ഹാക്കർ
[തിരുത്തുക]ഹാക്കർ എന്ന പേരിൽ താളുകൾ നിലവിലുണ്ട്. എന്നിട്ടും ഈ വർഗം എഴുതപ്പെടാത്ത പേജ് എന്നാണല്ലോ കാണിക്കുന്നത്??:[[1]]— ഈ തിരുത്തൽ നടത്തിയത് Hrishikesh.kb (സംവാദം • സംഭാവനകൾ) ഹാക്കർ എന്ന താൾ നിലവിലുണ്ടായിരുന്നെങ്കിലും അതിനാവശ്യമുണ്ടായിരുന്ന വർഗ്ഗം (category page) ഉണ്ടായിരുന്നില്ല--പ്രവീൺ:സംവാദം 07:48, 19 ജനുവരി 2010 (UTC)
തിരയുവാൻ
[തിരുത്തുക]സഞയൻ ഫലിതങൽ എന്ന ഒരു ലെഖനം ആവഷ്യ്മുന്ദു —ഈ തിരുത്തൽ നടത്തിയത് 59.93.11.214 (സംവാദം • സംഭാവനകൾ)
- ലേഖനങ്ങൾക്കുള്ള അപേക്ഷ വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്നതാളിൽ ചേർക്കാവുന്നതാണ്. --സാദിക്ക് ഖാലിദ് 06:41, 14 ജൂൺ 2010 (UTC)
സജീവമായി ഇടപെടാൻ ആഗ്രഹമുണ്ട്
[തിരുത്തുക]സജീവമായി ഇദപെദാനെ ആഗ്രഹമുന്ദെ സഹായിക്കാമൊ? —ഈ തിരുത്തൽ നടത്തിയത് 82.194.62.25 (സംവാദം • സംഭാവനകൾ)
- തീർച്ചയായും --സാദിക്ക് ഖാലിദ് 06:41, 14 ജൂൺ 2010 (UTC)
how to write malayalam
[തിരുത്തുക]how to write malayalam — ഈ തിരുത്തൽ നടത്തിയത് 117.204.84.38 (സംവാദം • സംഭാവനകൾ)
ജൈവവൈവിധ്യ സമ്രക്ഷണവുമായി ബന്ധപ്പെട്ട സംഘടനകൾ
ഭാഷാ പ്രശ്നം
[തിരുത്തുക]എറ്റന്റെ കംബ്യൂട്ടറിൽ ൽ,ൾ,ൻ,ർ,ൺ തുടങിയ അക്ഷരങൽ പൂജ്യം ഷേപ്പിൽ കാണുന്നു. ഈ ഭാഷാ പ്രശ്നം പരിഹരിക്കാൻ ഞാൻ എന്തഉ ചെയ്ണം? ഞാൻ ഒരു ഗൂഗിൾ ക്രോം ഉപഭോക്താവാണു.— ഈ തിരുത്തൽ നടത്തിയത് Vivukuttan (സംവാദം • സംഭാവനകൾ)
- ഉപയോക്താവിന്റെ സംവാദത്താളിൽ മറുപടി നൽകിയിട്ടുണ്ട്. --Vssun (സുനിൽ) 15:07, 14 ജൂലൈ 2010 (UTC)
പൈവിക്കിബോട്ട് ഓടിക്കുവാൻ
[തിരുത്തുക]പൈവിക്കിബോട്ട് ഓടിക്കുവാൻ ടൂട്ടോറിയൽ ഉണ്ടോ..? മുഴുവനായിട്ടുള്ള ബോട്ടിന്റെ ഉദാഹരണം കോഡ് ലഭ്യമാണൊ ? ഉണ്ടെങ്കിൽ എവിടെ ? പ്രീ റിക്യുയർമെന്റ്സ് എല്ലാം നടത്തിയിട്ടുണ്ട്. പൈത്തൺ ചെറിയതോതിൽ അറിയാം. ബോട്ട് ഓടിക്കുന്ന ആരെങ്കിലും സഹായിക്കുമെന്ന് പ്രതീകഹിക്കുന്നു.. --എഴുത്തുകാരി ശ്രീ സംവദിക്കൂ 06:33, 2 ഓഗസ്റ്റ് 2010 (UTC)
- http://meta.wikimedia.org/wiki/Pywikipediabot
- http://en.wikiversity.org/wiki/Pywikipediabot
- http://botwiki.sno.cc/wiki/Manual:Speed_guide_for_pywikipediabot
- ഈ താളുകൾ ഉപകാരപ്പെടുമെന്ന് കരുതുന്നു. --സാദിക്ക് ഖാലിദ് 06:44, 2 ഓഗസ്റ്റ് 2010 (UTC)
- കുറച്ചു വിവരങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട്. സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.കിരൺ ഗോപി 09:46, 2 ഓഗസ്റ്റ് 2010 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിൽ എഡിറ്റിനു വിലക്ക്
[തിരുത്തുക]ഇംഗ്ലീഷ് വിക്കിപീഡിയയിൽ എഡിറ്റിനു വിലക്ക് അവിടെ ദാ താഴെക്കാനുന്നപോലെ യൂസർ പേജിൽ കോപ്പിചെയ്യാനും പറയുന്നു, പക്ഷെ യൂസർപേജും എഡിറ്റിങ്ങിനു ഡിസേബിൾ ആണ്..? എന്ത് ചെയ്യും.? {{unblock-auto|1=115.113.47.66|2=<nowiki>Autoblocked because your IP address was recently used by "Fgpilot". The reason given for Fgpilot's block is: "Edit warring".|3=Barek|4=2057316}}</nowiki> --എഴുത്തുകാരി ശ്രീ സംവദിക്കൂ 05:22, 3 സെപ്റ്റംബർ 2010 (UTC)
- ലോഗിൻ ചെയ്യാതെയാണോ എഴുത്തുകാരി തിരുത്താൻ ശ്രമിച്ചത്? എനിക്ക് അങ്ങനെയാണ് തോന്നുന്നത്. Fgpilot-നെ അക്കൗണ്ട് സൃഷ്ടിക്കുന്നതിൽ നിന്നേ തടഞ്ഞിട്ടുള്ളൂ --റസിമാൻ ടി വി 06:20, 3 സെപ്റ്റംബർ 2010 (UTC)
- ലോഗിൻ ചെയ്തതിനു ശേഷമാണ് എഡിറ്റ് ചെയ്തത്... ഇതേ IP തടഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഈ IP എനിക്ക് മാറ്റാനും കഴിയില്ല, റ്റോക്ക് പേജിൽ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്..! നോക്കട്ടേ അല്ലെങ്കിൽ ഇനി 20 മണിക്കൂറൂടെ വെയിറ്റ് ചെയ്യേണ്ടി വരും.!--എഴുത്തുകാരി ശ്രീ സംവദിക്കൂ 06:30, 3 സെപ്റ്റംബർ 2010 (UTC)
- ബ്ലോക്ക് അഡ്മിൻ മാറ്റി :) --എഴുത്തുകാരി ശ്രീ സംവദിക്കൂ 06:35, 3 സെപ്റ്റംബർ 2010 (UTC)
മുൻപുള്ള ഒരു ലേഖനത്തിൽ കൂടുതലായി എന്തെങ്കിലും ചേർക്കുവാൻ
[തിരുത്തുക]മുൻപുള്ള ഒരു ലേഖനത്തിൽ കൂടുതലായി എന്തെങ്കിലും ചേർക്കുന്നത് എങ്ങിനെ ആണെന്നു ആരെങ്കിലും ഒന്നു വിശദീകരിക്കാമോ? ഉ:ദ: ഓണപ്പൊട്ടൻ എന്ന താളിൽ ഇത്രയും കൂടി ച്ചേർത്താൽ നന്നായിരിക്കും എന്നു എനിക്ക് തോനുന്നു. " ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്."
അതുപോലെത്തന്നെ ഒരു അംഗം നിർമ്മിച്ച താൾ ആ അംഗത്തിനു തന്നെ ഡിലേറ്റ് ചെയ്യാൻ കഴിയുമോ ? കഴിയുമെങ്കിൽ അത് എങിനെ എന്ന് വിശദീകരിക്കാമോ ?— ഈ തിരുത്തൽ നടത്തിയത് Pramod.cym (സംവാദം • സംഭാവനകൾ)
- ലേഖനത്തിനു മുകളിലുള്ള തിരുത്തുക എന്ന കണ്ണിയിൽ ഞെക്കിയാൽ ഏതു ലേഖനവും ആർക്കും തിരുത്തിയെഴുതാവുന്നതാണ്. എന്തെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ആവാം. നിലവിലുള്ള ലേഖനങ്ങളെ/താളുകളെ നീക്കം ചെയ്യാൻ ഒരു കാര്യനിർവാഹകന് മാത്രമേ പറ്റൂ. ഒരു ലേഖനം മായ്ക്കണം എന്നുണ്ടെങ്കിൽ {{മായ്ക്കുക}} എന്ന് ആ ലേഖനത്തിനു മുകളിൽ ചേർക്കുക. എന്തുകൊണ്ടാണ് മായ്ക്കാൻ നിർദ്ദേശിച്ചത് എന്ന് ലേഖനത്തിന്റെ സംവാദം താളിൽ സൂചിപ്പിക്കുക. --Vssun (സുനിൽ) 13:05, 4 സെപ്റ്റംബർ 2010 (UTC)
പുസ്തകങ്ങളിലേക്കും ജേണൽ പ്രബന്ധങ്ങളിലേക്കും റെഫറൻസ് കൊടുക്കുമ്പോൾ
[തിരുത്തുക]പുസ്തകങ്ങളിലേക്ക് / ജേണൽ പ്രബന്ധങ്ങളിലേക്ക് റെഫറൻസ് കൊടുക്കുമ്പോൾ അന്താരാഷ്ട്രമായി അവലംബിക്കുന്ന ഒരു രീതിയുണ്ട്. വിക്കിപീഡിയയുടെ ശൈലീപുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത് അതിന്റെ ഒരു consensus തന്നെയാണ്. അത് മലയാളം വിക്കിയിൽ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. പുസ്തകത്തിന്റെ പേരും രചയിതാവിന്റെ പേരും ഇട്ടാൽ റെഫറൻസ് ആകുകയില്ല. വ്യക്തിനിഷ്ഠതയൊഴിവാക്കാനും പരമാവധി objective ആക്കാനുമാണു റെഫറൻസ് നൽകുന്നത്. അതുകൊണ്ടുതന്നെ മറ്റൊരാൾക്ക് verify ചെയ്യാൻ പറ്റുന്നതിനെയേ റെഫറൻസ് എന്നു വിളിക്കുന്നതിൽ അർത്ഥമുള്ളൂ. മറ്റൊരാൾക്ക് വെരിഫൈ ചെയ്യണമെങ്കിൽ പേജ് നമ്പർ, പബ്ലിക്കേഷന്റെ പൂർണമായ വിവരം എന്നിവയും പ്രസാധനവർഷവും എഡീഷൻ ഏതാണെന്നതുമടക്കമുള്ള വിവരങ്ങൾ ഉൾച്ചേർക്കേണ്ടത് അവശ്യമാണ്.
വേറൊരു ആവശ്യത്തിലേക്കായി ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന ഇങ്ങനെ ഒരു ചിത്രം ചെയ്തുവച്ചത് ml-വിക്കിയുടെ ശൈലീ പുസ്തകത്തിലെ പേജിനു അനുയോജ്യമാകുമെന്ന് തോന്നുന്നു. ഇത് അവിടെ അപ്‌ലോഡ് ചെയ്ത് ഇടട്ടേ ? എഡിറ്റർമാരുടെ അഭിപ്രായം എന്താണ് ? --സൂരജ് | suraj 16:13, 19 സെപ്റ്റംബർ 2010 (UTC)
തികച്ചും വിജ്ഞാനപ്രദമാണ് ആ ചിത്രം എന്നതിൽ തർക്കമില്ല , പക്ഷേ അത് കോപ്പി റൈറ്റ് പ്രൊട്ടക്റ്റഡ് ആണല്ലോ.. ആ ലൈസൻസ് മാറ്റിയിട്ട് ഇവിടെ അപ്‌ലോഡ് ചെയ്യണം എന്ന് അഭിപ്രായപ്പെടുന്നു.
- ഹൃഷികേശ് ജീ, ആ ചിത്രം ഞാൻ തന്നെ വേറൊരു ഡെമോൺസ്ട്രേയ്ഷനായി ഉണ്ടാക്കിയതാണ്. ഞാൻ തന്നെ വിക്കിയിൽ കോപ്പിറൈറ്റ് ഉപേക്ഷിച്ച് അപ്ലോഡ് ചെയ്താൽ കോപ്പിറൈറ്റ് പ്രശ്നമല്ലല്ലോ --സൂരജ് | suraj 17:05, 19 സെപ്റ്റംബർ 2010 (UTC)
- {{cite book | last = | first = | coauthors = | year = | title = | location = | publisher = | isbn = }}
പേജ് നമ്പർ കുറിപ്പായും കൊടുത്താൽ മതിയാകില്ലേ..? വെൽഡിങ്ങ് നോക്കുക --എഴുത്തുകാരി ശ്രീ സംവദിക്കൂ 16:34, 19 സെപ്റ്റംബർ 2010 (UTC)
- എഴുത്തുകാരി സൂചിപ്പിച്ച ചുരുക്കെഴുത്ത്-അവലംബ ശൈലി റെഫറൻസിംഗിനു ഉപയോഗിക്കാറുണ്ട് എന്നത് ശരിയാണ്, എന്നാൽ തികച്ചും അപൂർണവും ഒരു എൻസൈക്ലോപ്പീഡിയയെ സംബന്ധിച്ച് പലപ്പോഴും ഉപയോഗശൂന്യവുമാണ് ആ രീതി. ഉദാഹരണത്തിനു എഴുത്തുകാരി ചൂണ്ടിക്കാണിച്ച വെൽഡിങ്ങ് എന്ന ലേഖനം തന്നെ എടുക്കാം. അതിലെ ഈ വാചകം നോക്കുക: ദില്ലിയിലെ ഇരുമ്പുസ്തംഭം ഉണ്ടാക്കുവാൻ ഉപയോഗിച്ചത് വെൽഡിങ്ങാണ് ഏകദേശം 310 AD യിലാണ് ഇത് സ്ഥാപിച്ചത്. ഈ വാചകത്തിന്റെ റെഫറൻസ് കൊടുത്തിരിക്കുന്നത് Cary and Helzer, p 4 എന്നാണു. ഇത്തരമൊരു വിവരം വിജ്ഞാനകോശത്തിന്റെ സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം കൊടുക്കുന്നതും കൊടുക്കാത്തതും ഒരുപോലെത്തന്നെ ! കാരണം ആരാണ് ഈ കാരിയും ഹെൽറ്റ്സെറും എന്ന് അറിയാതെ, അവർക്ക് വെൽഡിംഗിൽ എന്താണ് ആധികാരികത എന്നറിയാതെ റെഫറൻസിംഗ് കൊണ്ട് എന്ത് പ്രയോജനം? ആ വിവരം ശരിക്കും Howard B. Caryയും Scott Helzer-ഉം ചേർന്നെഴുതിയ Modern Welding Technology എന്ന പരക്കെ അംഗീകൃതമായ വെൽഡിംഗ് പാഠപുസ്തകത്തിൽ നിന്ന് എടുത്തതാണ്. ഈ പുസ്തകത്തിനു നിലവിലുള്ളത് 2004-ലെ 6-ആം എഡീഷനാണ്. Cary and Helzer വെൽഡിംഗ് ടെക്നോളജി പഠിക്കുന്നവർക്കിടയിൽ ടെക്സ്റ്റ് ബുക്കിലൂടെ സാമാന്യേന പ്രശസ്തരായ ഓഥർമാരാണ്. വെൽഡിംഗിലെ ഒരു സാങ്കേതികവിഷയം കൈകാര്യം ചെയ്യുന്ന പ്രബന്ധത്തിലോ പാഠപുസ്തകസമാനമായ ഒരു ടെക്നിക്കൽ വർക്കിലോ ആണ് Cary and Helzer, 2004 എന്നോ Cary and Helzer, p 4 റെഫറൻസ് നൽകുന്നതെങ്കിൽ ശരി, അത് ആ വിഷയത്തിലെ സ്പെഷ്യലിസ്റ്റുകൾക്ക് പരിചയമുള്ള പേരുകളാണ്, ആ റെഫറൻസ് ഏത് പുസ്തകമാണെന്ന് പ്രത്യേകം പേരോ പ്രസാധകരെയോ ഒന്നും പറയാതെ തന്നെ മനസ്സിലാവും എന്നു സമാധാനിക്കാം(Wren & Martin 19995 എന്നെഴുതിയാൽ ഇംഗ്ലിഷ് വ്യാകരണം സാങ്കേതികതലത്തിൽ കൈകാര്യം ചെയ്യുന്നവർക്ക് കാര്യം കത്തുന്നതു പോലെ). എന്നാൽ വിക്കിപീഡിയയുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ടാവണം ആംഗല വിക്കി ശൈലീപുസ്തകത്തിൽ ഇത്തരം റെഫറൻസിംഗ് രീതി നോട്ട്സിൽ കൊടുക്കാമെങ്കിലും റെഫറൻസ് സെക്ഷനിൽ അതിന്റെ വിശദമായ റെഫറൻസ് വേണം എന്ന് പറയുന്നത്. അതായത് വെൽഡിങ്ങ് എന്ന ആ പേജിലെ ഫുട്നോട്ടിലെ ചുരുക്ക സൈറ്റേഷനുകൾ തൊട്ടുതാഴെയുള്ള “അവലംബസൂചി”യിൽ വിശദമാക്കി കൊടുക്കേണ്ടതുണ്ട്. --സൂരജ് | suraj 17:05, 19 സെപ്റ്റംബർ 2010 (UTC)
- അവലംബ സൂചികയിൽ കൊടുത്തിട്ടുണ്ടല്ലോ ??? --എഴുത്തുകാരി ശ്രീ സംവദിക്കൂ 17:13, 19 സെപ്റ്റംബർ 2010 (UTC)
- സൂരജ്, ബട്ടൺസ് പിടിപ്പിച്ചിട്ടില്ലെന്നു തോന്നുന്നു (ഇത് പൊതുjs-ൽത്തന്നെ ചേർത്തൂടേ?). താങ്കൾ ഫലകം ഉപയോഗിച്ചല്ല അവലംബം ചേർക്കുന്നതെന്നും ഇപ്പോഴാണ് കാണുന്നത്. പുസ്തകങ്ങൾ അവലംബമായി ചേർക്കാൻ താഴെക്കാണുന്ന ഫലകമാണ് ഉപയോഗിക്കേണ്ടത്. അവലംബത്തിനുള്ള എല്ലാ കാര്യങ്ങളും ഇതിൽ ചേർക്കാം.
{{cite book | last= | first= | authorlink= | coauthors= | editor= | others= | title= | origdate= | origyear= | origmonth= | url= | format= | accessdate= | accessyear= | accessmonth= | edition= | series= | date= | year= | month= | publisher= | location= | language= | isbn= | oclc= | doi= | id= | pages= | chapter= | chapterurl= | quote= }}
ഇതിൽ ആവശ്യമുള്ളവ പൂരിപ്പിച്ചാൽ വിക്കിപീഡിയ അനുപാലിക്കുന്ന എ.പി.എ. സ്റ്റൈലിൽ അവലംബം തയ്യാറാകും. ഒരു കുന്തവും അറിയേണ്ട.
- @എഴുത്തുകാരി:പേജ് നംബരും അതിൽത്തന്നെയുണ്ടല്ലോ.--തച്ചന്റെ മകൻ 17:36, 19 സെപ്റ്റംബർ 2010 (UTC)
- കൊള്ളാം മുഴുവൻ ഫലകം ഞാനിപ്പഴാ കാണുന്നത്! പക്ഷെ ഒരേ ബുക്കിലെ പലതാളുകളിൽ നിന്ന് രെഫ് കൊടുക്കുമ്പഴോ..? അതിനെന്തെങ്കിലും മാർഗമുണ്ടോ? <ref nwme="ref1" /> ഇതുപോലെ എന്തെങ്കിലും ബുക്ക് പേജ് നമ്പർ മാത്രം കൊടുക്കാൻ? അതോ ഇതുതന്നെ ഉപയോഗിക്കാമോ ?--എഴുത്തുകാരി ശ്രീ സംവദിക്കൂ 18:03, 19 സെപ്റ്റംബർ 2010 (UTC)
- അടുത്തടുത്ത താളുകളാണെങ്കിൽ എല്ലാ അവലംബത്തിനും വേണ്ട റേഞ്ച് പിടിച്ച് പേജ് നംബർ ഇട്ടാൽ മതി. രണ്ട് അവലംബങ്ങളേ ഉള്ളുവെങ്കിൽ രണ്ടു തവണ അവലംബം നൽകുന്നതിൽ കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. കാര്യമായി അവലംബിക്കുന്നുണ്ടെങ്കിൽ പേജുകൾ നൽകാതിരിക്കുകയാണ് ഞാൻ ചെയ്യുന്നത്. (ആവശ്യമുള്ളവർ പുത്തകം നോക്കി കണ്ടുപിടിക്കട്ടെ;ഹല്ല പിന്നെ.) വെൽഡിങ്ങിൽ നൽകിയ പോലെ സൈറ്റേഷനും ബിബ്ലിയോഗ്രഫിയും വെവ്വേറെ നൽകുന്നത് ചെറിയ ലേഖനങ്ങളിൽ അനാവശ്യവും അരോചകവുംതന്നെയാണ്.--തച്ചന്റെ മകൻ 18:21, 19 സെപ്റ്റംബർ 2010 (UTC)
- @ തച്ചന്റെ മകൻ,
സൈറ്റേഷനു ഞാൻ ഫലകം ഉപയോഗിക്കാറില്ല. എന്റെ ജോലിയുടെ ഭാഗമായി സൈറ്റേഷൻ കൊടുക്കുന്ന പൊതു രീതി പരിചയമുള്ളതുകൊണ്ടും വിക്കിയിലും അതുതന്നെയാണു പിന്തുടർന്ന് കണ്ടിട്ടുള്ളതുകൊണ്ടും ഫലകം ഉപയോഗിക്കേണ്ടി വരാറില്ല. വിക്കിയിൽ അതൊഴിവാക്കാനുള്ള പ്രധാന കാരണം പിൽക്കാല എഡിറ്റിംഗിനെ അത് cumbersome ആക്കുന്നു എന്ന് തോന്നിയിട്ടുള്ളതാണ്. പ്രത്യേകിച്ച് പട്ടികകളിലോ പത്തു നൂറ് സൈറ്റേഷനുകൾ വേണ്ടിവരുന്ന ലേഖനങ്ങളിലോ ഒക്കെ. ബൈ ദ വേ, ബട്ടൻസിനെ പറ്റി പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല. വിശദമാക്കാമോ ? --സൂരജ് | suraj 18:56, 19 സെപ്റ്റംബർ 2010 (UTC)
ഒരു ചെറിയ മാറ്റം. അവലംബസൂചി എന്നുപയോഗിക്കാതെ, അവലംബം എന്ന് മാത്രം ഉപയോഗിക്കുക. പിന്നെ ഇത്തരം ചിത്രത്തിനു് അതിന്റെ സോർസ് ഫയൽ കൂടെ അപ്‌ലോഡ് ചെയ്യുക. ഇക്കാര്യത്തിൽ വേഗത്തിൽ തന്നെ ഒരു നയരുപീകരണം ആവശ്യമാണു്. --ഷിജു അലക്സ് 23:30, 19 സെപ്റ്റംബർ 2010 (UTC)
- എല്ലാവർക്കും നന്ദി ! സംശോധനശൈലി ഏകീകരിക്കുന്നതിന്റെ ഭാഗമായിസൈറ്റേഷൻ ഫലകം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിൽ അത് മലയാളം വിക്കി എഡിറ്റ് ശൈലി പേജിൽ കുറച്ചുകൂടി കൃത്യമായി രേഖപ്പെടുത്തുക. അങ്ങനെയാണെങ്കിൽ ആ ചിത്രം അപ്‌ലോഡ് ചെയ്യേണ്ട കാര്യവും വരുന്നില്ല എന്നാണെനിക്ക് തോന്നുന്നത്. ഇംഗ്ലിഷ് വിക്കിയിലെ സമാന പേജ് പൂർണമായും തർജ്ജുമ ചെയ്ത് ഇടുന്നതാവും നല്ലത്. അതല്ല താൽക്കാലികമായി ഒരു വ്യക്തതയ്ക്ക് വേണ്ടിയാണെങ്കിൽ പടമിടുന്നത് ഓക്കെയാണ് --സൂരജ് | suraj 01:37, 20 സെപ്റ്റംബർ 2010 (UTC)
അപൂർണലേഖന ഫലകം പതിപ്പിക്കുന്നതിനുള്ള മാനദണ്ഡം എന്താണ് ?
[തിരുത്തുക](ഈ സംശയം ആദ്യം ഇവിടെ ഇട്ടതാണ്. സഹായമേശ കൂടുതൽ സജീവമാണെന്നു കണ്ട് ഇങ്ങോട്ടു മാറ്റുന്നു)
പൊതുവായ ഒരു സംശയം: വിക്കിപ്പീഡിയയിൽ “അപൂർണം” എന്ന ഫലകം പതിപ്പിക്കാനുള്ള മാനദണ്ഡം എന്താണ് ? സാമാന്യബോധത്തിന്റെയടിസ്ഥാനത്തിൽ നോക്കുമ്പോൾ stub എന്ന് മിക്ക എഡിറ്റർമാർക്കും തോന്നുന്ന ലേഖനങ്ങളുടെ കാര്യത്തിലാണെങ്കിൽ പോലും ഒരു വസ്തുനിഷ്ഠമാനദണ്ഡം consensus ആയി അംഗീകരിച്ചിട്ടുണ്ടോ? അതായത് ഇത്ര വരികൾ മാത്രമുള്ള ലേഖനം, ഇത്ര ഉപശീർഷകങ്ങളുള്ള ലേഖനം, അവലംബം ചേർക്കാത്ത ലേഖനം എന്നിങ്ങനെ വല്ല മാനദണ്ഡവും ? എന്റെ ചോദ്യത്തിന്റെ പശ്ചാത്തലം ഈ ലേഖനവും, ഈ ലേഖനവും ആണ്. ഇവ ഈയിടെ വിപുലീകരിച്ച് ആവശ്യമായ റെഫറൻസുകളും ഉപശീർഷകങ്ങളുമൊക്കെ നൽകിക്കഴിഞ്ഞവയാണ്; അവ പൂർണമായും വിക്കി ലേഖനങ്ങളായി എന്നല്ല, എങ്കിലും, ഇവയെ ഇനിയും സ്റ്റബ്ബുകളായി കരുതേണ്ടതുണ്ടോ ? സ്റ്റബ് ഫലകം മായ്ക്കാൻ സാധാരണ എഡിറ്റർമാർക്ക് അധികാരമുണ്ടോ ? --സൂരജ് | suraj 01:54, 20 സെപ്റ്റംബർ 2010 (UTC)
- വിക്കിയിലെ ഒരു ലേഖനവും പൂർണ്ണമല്ല എന്നാണ്. എന്നിരുന്നാലും സമഗ്രലേഖനങ്ങളെല്ലാത്തവയെല്ലാം അപൂർണ്ണ ലേഖനങ്ങളായി കരുതാം. ഒരു ലേഖനത്തിൽ അവശ്യം വേണ്ട കാര്യങ്ങൾ പൂർണ്ണമായി ചേർക്കുന്നത് വരെ അപൂർണ്ണ ഫലകം നീക്കം ചെയ്യരുത്. ലേഖനം സമഗ്രമായെന്ന് കരുതുമ്പോൾ ആർക്കുവേണമെങ്കിലും ഫലകം നീക്കം ചെയ്യാവുന്നതാണ്. ആവശ്യമായ അവലംബങ്ങൾ ചേർക്കാത്തവ അപൂർണ്ണമാണെന്നില്ല, ഒരു ലേഖനത്തിൽ എല്ലാ കാര്യങ്ങളും വൃത്തിയായും വെടിപ്പായും ഉൾപ്പെടുത്തിയാൽ അതിനെ അപൂർണ്ണ ഫലകത്തിൽ നിന്നും മുക്തമാക്കാം. അവലംബം ചേർക്കാതിരുന്നാൽ അതിന്റേതായ ഫലകങ്ങൾ വേറെയുണ്ടല്ലോ. ചില ലേഖനങ്ങളിൽ ഏതാണ്ടെല്ലാം കാര്യങ്ങളും പ്രതിപാദിച്ചിരിക്കുകയും ഒരു ഭാഗത്തിന് മാത്രം പൂർണ്ണതക്കുറവ് ഉണ്ടെങ്കിൽ അപൂർണ്ണ ഫലകത്തിനു പകരം {{ലേഖനഭാഗം വികസിപ്പിക്കുക}} എന്ന ഫലകം ചേർക്കുകയാണ് വേണ്ടത്. സഹായത്തിന് ഇംഗ്ലീഷ് വിക്കിയിലെ ഈ താൾ സന്ദർശിക്കുക. --ജുനൈദ് | Junaid (സംവാദം) 03:47, 20 സെപ്റ്റംബർ 2010 (UTC)
രഹസ്യവാക്ക് ആവശ്യപ്പെട്ടിരിക്കുന്നു
[തിരുത്തുക]എന്റെ മെയിലിലേക്ക് ഇങനെ ഒരു മെയിൽ വന്നു,
" ആരോ ഒരാൾ (ഒരു പക്ഷേ താങ്കളായിരിക്കാം, **** എന്ന ഐ.പി. വിലാസത്തിൽനിന്ന്) വിക്കിപീഡിയ (http://ml.wikipedia.org/w/index.php) സംരംഭത്തിലേക്ക് പുതിയ രഹസ്യവാക്ക് ആവശ്യപ്പെട്ടിരിക്കുന്നു.
ഇത് താങ്കളുടെ ആവശ്യമാണെങ്കിൽ, താങ്കൾ പ്രവേശം ചെയ്ത് പുതിയ രഹസ്യവാക്ക് സജ്ജീകരിക്കേണ്ടതാണ്. താങ്കളുടെ താത്കാലിക രഹസ്യവാക്കിന്റെ കാലാവധി 7 ദിവങ്ങളാകുന്നു. ഈ അഭ്യർത്ഥന മറ്റാരെങ്കിലും നടത്തിയതാണെങ്കിൽ, അതല്ല പഴയ രഹസ്യവാക്ക് ഓർമ്മയുണ്ടായിരിക്കുകയും അത് മാറ്റുവാൻ താങ്കൾക്ക് താത്പര്യവുമില്ലെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്."
ഞാൻ പുതിയ പസ്സ് വേഡിനായി അപേക്ഷിച്ചിട്ടില്ല, പിന്നെ ആരായിരിക്കാം അങനെ ചെയ്തത്..??? — ഈ തിരുത്തൽ നടത്തിയത് Arun (സംവാദം • സംഭാവനകൾ) 06:02, 5 ഒക്ടോബർ 2010 (UTC)
- മാറ്റാരെങ്കിലും അബദ്ധത്തിലോ അറിഞ്ഞുകൊണ്ടോ താങ്കളുടെ ഉപയോക്ത്രൃനാമത്തിന്റെ (മറന്ന) പാസ്സ് വേഡ് മാറ്റത്തിന് അപേക്ഷിച്ചിരിക്കാം. താങ്കൾ അങ്ങനെ ചെയ്തില്ലെങ്കിൽ ആ മെയിൽ അവഗണിച്ചേക്കുക. കുഴപ്പമൊന്നുമുണ്ടാകില്ല --ജുനൈദ് | Junaid (സംവാദം) 06:26, 5 ഒക്ടോബർ 2010 (UTC)
മൊബൈലിൽ മലയാലം വിക്കിപീഡിയ ഉപയോകിക്കമൊ?
[തിരുത്തുക]മൊബൈൽ ഫോണിൽ എങെനെ മലയാലം സപ്പോട്ട് ചെയ്യും
മൊബൈലിൽ മലയാലം വികിപീഡിയ ഉപയോകിക്കാൻ സദിക്കുമൊ?
ദയവായി കൊല്ലം ജില്ലയിലെ ഭരണസംവിധാനത്തിൽ കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റിയായി തിരുത്തുക. - NiyasAS|നിയാസ് അബ്ദുൽസലാം 08:08, 2 നവംബർ 2010 (UTC)
- കരുനാഗപ്പളി തിരുത്തിയിട്ടൂണ്ട്. മൊബൈലിൽ മലയാളം വിക്കി ലഭിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക --കിരൺ ഗോപി 08:22, 2 നവംബർ 2010 (UTC)
ഗ്ലൊബൽ മെമ്പർഷിപ് എങ്ങിനെ എടുക്കാം.
[തിരുത്തുക]ഞാൻ മലയാളം, സംസ്കൃതം, ആഗലം എന്നീ ഭാഷകളിലും, വിക്കി ഡിക്ഷ്ണറിയിലും പ്രവർത്തിക്കണമെന്നുണ്ട്. ഒറ്റ് വിലാസം വച്ച അതു സാധിക്കുമോ?Dvellakat 06:30, 9 നവംബർ 2010 (UTC)
ചുരുക്കെഴുത്ത് മലയാളത്തിൽ
[തിരുത്തുക]മലയാളത്തിൽ ചുരുക്കെഴുത്തുകൾ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ml.വിക്കിയിൽ എന്തെങ്കിലും നയം രൂപപ്പെടുത്തിയിട്ടുണ്ടോ ? ഒരു സ്പെസിഫിക് ഉദാഹരണമെടുത്താൽ, Community Acquired Pneumonia എന്ന രോഗത്തിനു CAP എന്ന ചുരുക്കെഴുത്ത് സർവ്വസാധാരണമാണ്. അതുതന്നെ ആംഗല വിക്കിയിൽ ആവർത്തിച്ചുപയോഗിക്കുന്നുമുണ്ട്. ഇതിനു മലയാളം സമൂഹാർജ്ജിത ന്യുമോണിയ എന്നാണ്. “സമൂ.ന്യൂ” എന്നോ മറ്റോ ചുരുക്കാനുള്ള സാധ്യത, അത് സ്വീകരിക്കാവുന്ന ശൈലിയാണോ, എന്നൊക്കെയാണ് എനിക്കറിയേണ്ടത്. അതാണോ ഇംഗ്ലിഷിലെ CAP മലയാളലിപിയിൽ സി.ഏ.പി എന്ന് എഴുതുന്നതാണോ അഭികാമ്യം. ? --സൂരജ് | suraj 13:42, 7 നവംബർ 2010 (UTC)
- സഹായം:കീഴ്‌വഴക്കം#ചുരുക്കെഴുത്ത് എന്നയിടത്ത് ഇത്തരത്തിലുള്ള ചുരുക്കെഴുത്തിന്റെ കീഴ്വഴക്കം വിശദീകരിക്കുന്നുണ്ട്. സി.എ.പി. രീതി തന്നെയായിരിക്കും അഭികാമ്യം.--Vssun (സുനിൽ) 14:33, 7 നവംബർ 2010 (UTC)
- സി.എ.പി. രീതി തന്നെയാണു് നല്ലത് എന്ന് എന്റേയും അഭിപ്രായം. മലയാളത്തിൽ പൊതുവെ ചുരുക്കെഴുത്ത് ഉപയോഗിക്കുന്ന ശൈലിയും ഇല്ല എന്നൊർക്കണം.--ഷിജു അലക്സ് 14:41, 7 നവംബർ 2010 (UTC)
- നന്ദി ! സി.ഏ.പി തന്നെ, അപ്പോൾ ;) --സൂരജ് | suraj 04:33, 8 നവംബർ 2010 (UTC)
കേളകം ഗ്രാമപഞ്ചായത്ത് എന്ന ലേഖനം ഞാന് തിരുത്തിയതാണ്.മുന്പുണ്ടായിരുന്നതില് കേളകം ഗ്രാമപഞ്ചായത്തിന്റെ സൈറ്റില് നിന്നും പകര്ത്തിയതായിരുന്നു.ഇപ്പോള് നീക്കം ചെയ്യപ്പെടേണ്ട ലേഖനത്തില് ഉള്പ്പെടത്തിയത് ശരിയാണോ കേളകം ഗ്രാമപഞ്ചായത്തിന്റെ വിവരപ്പട്ടികയില് വാര്ഡുകളുടെ എണ്ണം ഉള്പ്പെടുത്താന് കള്ിയുമോ
--Tgsurendran 10:10, 8 നവംബർ 2010 (UTC)
- കേളകം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് താങ്കൾ എഴുതിയ കാര്യങ്ങളുടെ ഉറവിടം (അവലംബം) നല്കുക. അതുവഴി മറ്റു വിക്കിപീഡിയർക്ക് അത് പരിശോധിക്കാനും വിവരങ്ങൾ സന്തുലിതമാണെന്ന് ഉറപ്പുവരുത്താനും സാധിക്കും. --സിദ്ധാർത്ഥൻ 12:00, 8 നവംബർ 2010 (UTC)
കേളകം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് ഞാന് തിരുത്തിയതിന് അടിസ്ഥാനമാക്കിയ അവലംബങ്ങള് നല്കിയിരിക്കുന്നു.--Tgsurendran 05:03, 9 നവംബർ 2010 (UTC)
ലിപി
[തിരുത്തുക]മലയാളത്തിൽ വായിക്കാൻ പറ്റുന്നില്ല. ഉപയൊഗിക്കുന്നത് ഒപെറ ബ്രൊവ്സർ ആണ്.
AnjaliFontInstaller1.03.03 ഉപയോഗിക്കൂ.
- സഹായം:To Read in Malayalam എന്ന താൾ കണ്ടു നോക്കൂ. --ശ്രീജിത്ത് കെ (സംവാദം) 09:47, 22 നവംബർ 2010 (UTC)
പുതിയ ലേഖനം തുടങ്ങാൻ
[തിരുത്തുക]എനിക്കു പുതിയ ലേഖനം തുടങ്ങാൻ പുതിയ പേജ് വരുന്നില്ല. പ്ലീസ് ഹെല്പ്.
ഞാൻ ശീർഷകം എഴുതി "ലേഖനം തുടങ്ങൂ" എന്ന ബട്ടൺ ക്ലിക്ക് ചെയ്തു. ഒരു രക്ഷയും ഇല്ല്ല. - Madhu10k
- ആ ലേഖനം വിക്കിയിൽ തിരഞ്ഞു നോക്കൂ. അങ്ങിനെ തിരയുമ്പോൾ കിട്ടുന്ന ചുവന്ന ലിങ്കിൽ ഞെക്കിയും പുതിയ ലേഖനം തുടങ്ങാവുന്നതാണ്. --ശ്രീജിത്ത് കെ (സംവാദം) 09:45, 22 നവംബർ 2010 (UTC)
എന്നീട്ടും ഒരു രക്ഷ ഇല്ല. എപ്പോഴും ഒരു പി എച് പി ഫയൽ വരും. പിന്നെ ബ്ലോക്ക് ആവും. ഏന്താ ചെയ്യാ?. - Madhu10k
- എതാണു് ഒ.എസും ബ്രൗസറും --ഷിജു അലക്സ് 11:41, 22 നവംബർ 2010 (UTC)
- താങ്കളുടെ ക്രമീകരണങ്ങളിൽ തിരുത്തലുകൾ ബാഹ്യ ഉപകരണങ്ങൾ ഉപയോഗിച്ച് തിരുത്തുക എന്നതാക്കിയിരിക്കും. അങ്ങിനെ ചെയ്തു കഴിഞ്ഞാൽ പുതിയ താൾ തുടങ്ങുന്ന സമയത്ത് അത് പി.എച്.പി ഫയൽ ആയി സേവ് ചെയ്യുവാൻ ചോദിക്കും. മുകളിൽ ക്രമീകരണങ്ങളിൽ പോയി ശരിയാക്കുക. --RameshngTalk to me 13:20, 22 നവംബർ 2010 (UTC)
സമവാക്യങ്ങൾ ടൈപ്പുചെയ്യുന്നതെങ്ങനെ?
[തിരുത്തുക]വിക്കിപ്പീഡിയയിൽ സമവാക്യങ്ങൾ ടൈപ്പുചെയ്യുന്നതെങ്ങനെയാണ്? math /math ഉപയോഗിച്ച് ചെറിയ സമവാക്യങ്ങൾ ടൈപ്പുചെയ്യാൻ പറ്റും എന്നറിയാം. രണ്ടോ മൂന്നോ സമവാക്യങ്ങളുടെ നിര (equation array) എങ്ങനെ ഉണ്ടാക്കാം? Curious10 10:32, 24 നവംബർ 2010 (UTC)
- meta:Help:Formula ഇവിടെ വിവിധ നിരകൾ എങ്ങനെ ടൈപ്പ് ചെയ്യാമെന്നുണ്ട്.
- ഉദാ:
<math> \begin{array}{lcl}
z & = & a \\
f(x,y,z) & = & x + y + z
\end{array}
</math>
മലയാല്ല്ത്തിൽ എയയ്യുതാൻ എന്താണ് ചെയ്യെന്ന്ദതു
[തിരുത്തുക]how to write in malayalam
മലയാല്ല്ത്തിൽ എയയ്യുതാൻ എന്താണ് ചെയ്യെന്ന്ദതു
[തിരുത്തുക]how to write in malayalam
ഈ പേജ് തുറക്കുമ്പോൾ അഡ്രസ് ബാറിൽ മലയാളത്തിനു പകരം ചെറിയ സമചതുരങ്ങൾ വരുന്നു അതു പോലെ ഇടത്തെ ഭാഗത്തെ നിർദ്ദേശങ്ങളുടെ മുകളിൽ കർസർ വെക്കുമ്പോഴും ചതുരങ്ങൾ തന്നെ കാണുന്നു അവിടെ മലയാള അക്ഷരങ്ങൾ വരാൻ എന്തു ചെയ്യണം
പ്രാദേശിക സമയം
[തിരുത്തുക]While editing the വിക്കിപീഡിയ:പത്താം വാർഷികം/കൊല്ലം page, I tried to put localized time and date(i.e in IST) using the "~ ~ ~ ~"(without space) shortcut But I could not do it.
- Is this something a user like me can do? - Or does a Malayalam Wiki admin needs to change in the Wiki server settings.
Please advice.
Sreecanthr 07:52, 30 ജനുവരി 2011 (UTC)
- ക്രമീകരണങ്ങളിൽ പോയി ദിവസവും സമയവും എന്ന ടാബിനു കീഴിൽ താങ്കൾക്കാവശ്യമുള്ള ക്രമീകരണങ്ങൾ നടത്താവുന്നതാണ്. --ജുനൈദ് | Junaid (സംവാദം) 08:19, 30 ജനുവരി 2011 (UTC)
Help with an Afd in English wikipedia
[തിരുത്തുക]The english wiki article on Malalayalam poet D. Vinayachandran has been nominated for deletion - en:Wikipedia:Articles for deletion/D. Vinayachandran. It needs sources from malayalam newspapers/magazines to avoid deletion. Please help save the article by providing sources and commenting in the deletion discussion.--Sodabottle 06:55, 17 ഫെബ്രുവരി 2011 (UTC)
പേര്/യൂസർ ഐഡി മാറ്റൽ
[തിരുത്തുക]I am requesting a rename on Commons. My current Commons name is s.mini. mini//മിനി 17:32, 15 ഏപ്രിൽ 2011 (UTC)
- ഈ സന്ദേശം താങ്കളുടെ ഉപയോക്തൃതാളിലോ സംവാദം താളിലോ ഇടൂ. കോമൺസിലെ പേര് മാറ്റേണ്ടതിന്റെ തെളിവ് അവിടെയാണ് നൽകേണ്ടത് --ശ്രീജിത്ത് കെ (സംവാദം) 15:00, 17 ഏപ്രിൽ 2011 (UTC)
open
[തിരുത്തുക]sir how start after closing this wiki pedia entry
- ചോദ്യം ദയവുചെയ്ത് കുറച്ചുകൂടി വ്യക്തമാക്കുക --എഴുത്തുകാരി സംവാദം 06:24, 20 ഏപ്രിൽ 2011 (UTC)
list type articles translation to malayalam
[തിരുത്തുക]I made a tool to translate list type articles between languages. part of page from english to kannada is shown below. You can also translate from malayalam to any language. It uses almost scan 268 Wiki databases to do this task. (Initially I started this tool to convert only for tamil at ta:User:Mahir78/translation helper.js but it uses API and may not be advisable because it has performance issues).
from english to kannada translation example: |1_|| '''[[ಮುಂಬೈ]]''' || 13,830,884 || 11,978,450 || [[ಮಹಾರಾಷ್ಟ್ರ]] |- |2 || '''[[ದೆಹಲಿ]]''' || 12,565,901 || 9,879,172 || [[ದೆಹಲಿ]] |- |3 || '''[[ಬೆಂಗಳೂರು]]''' || 5,438,065 || 4,301,326 || [[ಕರ್ನಾಟಕ]] |- |4 || '''[[ಕೊಲ್ಕತ್ತ]] '''||5,138,208 || 4,572,876 || [[ಪಶ್ಚಿಮ ಬಂಗಾಳ]] |- |5 || '''[[ಚೆನ್ನೈ]] '''|| 4,616,639 || 4,343,645 || [[ತಮಿಳುನಾಡು]] |- |6 || '''[[ವರ್ಗ:ಹೈದರಾಬಾದ್|Hyderabad]]''' || 4,068,611 || 3,637,483 || [[ಆಂಧ್ರ ಪ್ರದೇಶ]] |- |7 || [[ಅಹ್ಮದಾಬಾದ್]] || 3,959,432 || 3,520,085 || [[ವರ್ಗ:ಗುಜರಾತ್]] |- |8 || [[ಪುಣೆ]] || 3,446,330 || 2,538,473 || [[ಮಹಾರಾಷ್ಟ್ರ]] |- |9 || [[Surat]] || 3,344,135 || 2,433,835 || [[ವರ್ಗ:ಗುಜರಾತ್]] |- |10 || [[ಕಾನ್ಪುರ]] || 3,221,435 || 2,551,337 || [[ಉತ್ತರ ಪ್ರದೇಶ]] |- |11 || '''[[Jaipur]]''' || 3,210,570 || 2,322,575 || [[ರಾಜಸ್ಥಾನ]] |- |12 || '''[[Lucknow]]''' || 2,750,447 || 2,185,927 || [[ಉತ್ತರ ಪ್ರದೇಶ]] |- |13 || [[ನಾಗಪುರ]] || 2,447,063 || 2,052,066 || [[ಮಹಾರಾಷ್ಟ್ರ]] |- |14 || '''[[ಪಟ್ನಾ]]''' || 1,875,572 || 1,366,444 || [[ಬಿಹಾರ]] |- |15 || [[Indore]] || 1,854,930 || 1,474,968 || [[ಮಧ್ಯ ಪ್ರದೇಶ]] |- |16 || [[ಠಾಣೆ]] || 1,807,616 || 1,262,551 || [[ಮಹಾರಾಷ್ಟ್ರ]] |- |17 || '''[[ಭೂಪಾಲ್]]''' || 1,792,203 || 1,437,354 || [[ಮಧ್ಯ ಪ್ರದೇಶ]] |- |18 || [[Ludhiana]] || 1,740,247 || 1,398,467 || [[Punjab (India)|Punjab]] |- |19 || [[ಆಗ್ರಾ]] || 1,686,976 || 1,275,134 || [[ಉತ್ತರ ಪ್ರದೇಶ]] |- |20 || [[Pimpri-Chinchwad]] || 1,637,905 || 1,012,472 || [[ಮಹಾರಾಷ್ಟ್ರ]] |- |21 || [[ನಾಸಿಕ್]] || 1,585,444 || 1,077,236 || [[ಮಹಾರಾಷ್ಟ್ರ]] |- |22 || [[ವಡೋದರಾ]] || 1,539,428 || 1,306,227 || [[ವರ್ಗ:ಗುಜರಾತ್]] |- |23 || [[ಫರಿದಾಬಾದ್]] || 1,521,605 || 1,055,938 || [[ಹರಿಯಾಣ]] |- |24 || [[Ghaziabad, India|Ghaziabad]] || 1,505,958 || 968,256 || [[ಉತ್ತರ ಪ್ರದೇಶ]] |- |25 || [[ರಾಜಕೋಟ್]] || 1,456,181 || 967,476 || [[ವರ್ಗ:ಗುಜರಾತ್]]
My appologies I don't know malayalam. Hope this tool helps to generate list type articles like I did for tamil like list of chief ministers of Tamil Nadu, en:List_of_diplomatic_missions_of_Afghanistan etc... Please be noted it is in development stage. Please drop your feedback in my tawiki. Thank you -- Mahir78 16:50, 14 ജൂൺ 2011 (UTC)
കേരളത്തിലെ എഴുത്തുകാർ
[തിരുത്തുക]കേരളത്തിലെ എഴുത്തുകാർ എന്ന വർഗ്ഗത്തിൽ വിവരങ്ങൾ ചേർക്കാൻ എങ്ങിനെ സാധിക്കും?എന്റെ വിവരങ്ങൾ ചേർത്തെങ്കിലും ആ പേജിലേക്കെത്തുന്നില്ല-വത്സൻ അഞ്ചാംപീടിക
medical
[തിരുത്തുക]how to avoid allergical saffocation
/
See Also
[തിരുത്തുക]ഇംഗ്ലീഷ് വിക്കിയിലെ "See Also" എന്ന പദത്തിന്റെ തത്തുല്യ മലയാള പദം എന്താൺ..?? --ഹരി 04:51, 20 ഒക്ടോബർ 2011 (UTC)
- ഇതും കാണുക എന്നുപയോഗിക്കാം. --അനൂപ് | Anoop 05:07, 20 ഒക്ടോബർ 2011 (UTC)
- നന്ദി --ഹരി 07:30, 24 ഒക്ടോബർ 2011 (UTC)
film making
[തിരുത്തുക]filmmaking/filmmaker എന്നവയുടെ തത്തുല്യ മലയാള പദങ്ങൾ എന്താണു..?? --ഹരി 05:58, 24 ഒക്ടോബർ 2011 (UTC)
ചലച്ചിത്രനിർമ്മാണം / ചലച്ചിത്രനിർമ്മാതാവ് എന്നു പറയാമെങ്കിലും നിർമ്മാതാവിനു പ്രൊഡ്യൂസർ എന്ന് പൊതുവേ ഒരർത്ഥമുള്ളതുകൊണ്ടു ഉറപ്പില്ല. വേറെ അനുയോജ്യമായ പദങ്ങൾ മനസ്സിൽ വരുന്നില്ല. --Jairodz സംവാദം 06:08, 24 ഒക്ടോബർ 2011 (UTC)
- നന്ദി, അതു തന്നെയായിരുന്നു എന്റെയും പ്രശ്നം. --ഹരി 06:21, 24 ഒക്ടോബർ 2011 (UTC)
Double lettres key
[തിരുത്തുക]Namaskar!
Please show me
- page in kn.wikipedia.org
- links to the outside web side
with information about malayalam keyboards in ml.wikipedia: which key is which malayalam leter or special multiple marks like ligatures [2] (double letters) I see all letters very good in articles in this wikipedia but have problems creates big syllabes (add vovels + cosonants, unifed letters, ..). Thanks for help me. Please answer below in english language. --Harsha.uppala 05:09, 3 നവംബർ 2011 (UTC)
ചില സംശയങ്ങൾ
[തിരുത്തുക]- ലിപിമാറ്റം രീതിയിൽ "ത്ത", "ച്ച", "ങ്ങ" എന്നിവ ടൈപ്പ് ചെയ്യാൻ ഇതു കീ ആണ് ഉപയോഗിക്കേണ്ടത് ?
- ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലവിലുള്ള പ്രമാണങ്ങൾ, മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാനുള്ള ശരിയായ രീതി എന്താണ് ? ( ചിലത് "പ്രമാണം:പേര്" വിളിക്കുമ്പോൾ തന്നെ വരുന്നു, എന്നാൽ മറ്റു ചിലവ വരുന്നില്ല)commons ൽ ഉള്ള പ്രമാണങ്ങൾ മാത്രമേ, ആഗോളമായി ഉപയോഗിക്കാവൂ ???
- 'software indo box' ലെ "സോഫ്റ്റ്‌വെയർ release date" ചേർക്കാനുള്ള ശരിയായ രീതി എന്താണ് ??
- ththa = ത്ത, ccha, chcha = ച്ച, ngga, ngnga = ങ്ങ --റോജി പാലാ (സംവാദം) 09:13, 22 ജനുവരി 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ കാണുന്നതിൽ കോമൺസിൽ നിന്നുള്ള പ്രമാണങ്ങൾ മാത്രമേ മലയാളം വിക്കിയിലും ദൃശ്യമാകൂ. അല്ലാത്തവ ഇംഗ്ലീഷ് വിക്കിയിൽ നേരിട്ട് അപ്‌ലോഡ് ചെയ്തവയാണ്. ന്യായോപയോഗപ്രകാരമുള്ള പ്രമാണങ്ങൾ മാത്രം (ലോഗോ, ചലച്ചിത്ര പോസ്റ്റർ...) ഇംഗ്ലീഷ് വിക്കിയിൽ നിന്നുംപ്രത്യേകമായി ഡൗൺലോഡ് ചെയ്ത ശേഷം മലയാളം വീണ്ടും വിക്കിയിൽ അപ്‌ലോഡ് ചെയ്ത് ന്യായോപയോഗ ഉപപത്തി നൽകുക. കോമൺസിൽ ഉള്ള പ്രമാണങ്ങൾ മാത്രമേ, ആഗോളമായി ഉപയോഗിക്കാവൂ എന്നല്ല. അതേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്നാണ്. --റോജി പാലാ (സംവാദം) 09:22, 22 ജനുവരി 2012 (UTC)
- ഇൻഫോബോക്സിലെ പ്രശ്നമാണ് വഴിയെ ശരിയാകും--റോജി പാലാ (സംവാദം) 09:26, 22 ജനുവരി 2012 (UTC)
രണ്ട് താളുകൽക്കും ഒരേ തലക്കെട്ട് !
[തിരുത്തുക]താഴെ കൊടുത്തിരിക്കുന്ന രണ്ട് താളുകൽക്കും ഒരേ തലക്കെട്ട് !
എന്നാൽ മൈക്രോ കേർണൽ എന്ന താൾ വിവരീക്കുന്നത് കേണൽ എന്ന വിഷയത്തെപ്പറ്റിയാണു, പക്ഷേ നിലവിൽ കേണൽ എന്നൊരു താളും ഉണ്ട്. ഈ പ്രശ്നം ഇവ രണ്ടിന്റെയും സംവാദം താളിൽ നേരത്തേ തന്നെ ചേർത്തിട്ടുണ്ട്, സ്ഥിതി തുടരുന്നത് കൊണ്ട് ഇവടെ പ്രശ്നം ഉന്നയിച്ചു എന്ന് മാത്രം. - (മുട്ടുളുക്കി (സംവാദം) 06:13, 30 ജനുവരി 2012 (UTC))
- ശരിയായ രീതിയിൽ പരിഹരിച്ചു.--റോജി പാലാ (സംവാദം) 09:27, 30 ജനുവരി 2012 (UTC)
HOW TO SERCH MALAYALAM NOVELS
[തിരുത്തുക]HOW TO SERCH MALAYALAM NOVELS— ഈ തിരുത്തൽ നടത്തിയത് 112.79.40.69 (സംവാദം • സംഭാവനകൾ)
what is colaid
ഒരു പേജിനെ പല പേജുകളിലായി ലിങ്കുചെയ്യുന്നതെങിനെ ?
[തിരുത്തുക]ഞാർ കുടപ്പാറ ഭഗവതി ക്ഷേത്രം എന്ന പേജു നിർമ്മിച്ചു. കേരളത്തിലെ ദേവീ ക്ഷേത്രങൽ എന്ന പേജിന്റെ ലിങ്കിൽ . ഇനി ഈ പേജിനെ ത്രിശ്ശൂർ ജില്ലയിലെ ക്ഷേത്രങൽ എന്ന പേജിൽ ലിങ്ക് ചെയ്യുന്നതെങിനെ ?
I would like to know why human fingers are found vertical black lines?
ആരുണ്ടിവിടെച്ചോദിക്കാൻ ?
[തിരുത്തുക]ഒരു സംശയം ചോദിക്കാൻ- മറുപടിതരാൻ ആരെങ്കിലും ഉണ്ടോ.
സംശയം ഇതാണ് -ഒരു ലേഖനത്തിൽ ഒരു ചിത്രം ചേർക്കാൻ എന്താണ് ചെയ്യേണ്ടത്?- എസ്. ജിതേഷിനേക്കുരിച്ചുള്ളതാണ് ലേഖനം . ചിത്രം ട്വിറ്ററിൽ നിന്ന് എടുത്തുചേർക്കാൻ അദ്ദേഹം അനുവദം തന്നിട്ടുണ്ട്. ദയവായി ആരെങ്കിലും മരുപടിതരുമോ Kjbinukj (സംവാദം) 05:33, 8 ഏപ്രിൽ 2012 (UTC) ബിനു കെ ജെ
- ഉത്തരം താങ്കളുടെ സംവാദത്താളിൽ നൽകിയിട്ടുണ്ട് --അഖിലൻ 05:59, 8 ഏപ്രിൽ 2012 (UTC)
ഒരു സംശയം..സോഷ്യൽ നെറ്വോർക്കിൽ നിന്നും(ഫേസ് ബുക്ക് പോലുള്ള) ഡൌൺലോഡ് ചെയ്തെടുക്കുന്ന ചിത്രങ്ങൾ വിക്കിപിഡിയയിൽ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ?ഉപയോക്താവ്:Rajesh
ഫോട്ടോയിൽ അതിൻറെ സ്ഥലം അടയാളപ്പെടുത്തുന്നത് എങ്ങനെ ???
[തിരുത്തുക]ഞാൻ കൊമ്മോൻസിൽ ഉൾപ്പെടുത്തിയ ഒരു പടമാണിത്..... http://commons.wikimedia.org/wiki/File:പോക്കുവെയിൽ_പൊന്നണിഞ്ഞു.jpg
ഇത് എടുത്ത സ്ഥലത്തിൻറെ അക്ഷാംശവും രേഖാംശവും അടയാളപ്പെടുത്താൻ ഞാൻ എന്താ ചെയ്യേണ്ടത് ???? 9.3699034, 76.4092964 ഇതാണ് സ്ഥലം..... — ഈ തിരുത്തൽ നടത്തിയത് Rajeshkslc (സംവാദം • സംഭാവനകൾ)
- വിവരങ്ങൾ ചേർത്തിട്ടുണ്ട്. http://tools.freeside.sk/geolocator/geolocator.html എന്ന പേജിൽ പോയി അക്ഷാംശവും രേഖാംശവും കൊടുത്താൽ ചിത്രത്തിൽ ചേർക്കേണ്ട ഫലകം ലഭിക്കും. --ശ്രീജിത്ത് കെ (സംവാദം) 07:32, 30 ഏപ്രിൽ 2012 (UTC)
വിക്കിപെടിയ ഡൌൺലോഡ് ചെയ്യുന്നത് എങ്ങിനെയാണ്—ഈ തിരുത്തൽ നടത്തിയത് 117.204.93.249 (സംവാദം • സംഭാവനകൾ) 16:49, 30 ഏപ്രിൽ 2012
എനിക്ക് കായികം എന്ന വ൪ഗ്ഗത്തിലെ, ഇപ്പോൾ നടക്കുന്ന കായികമത്സരങ്ങൾ എന്ന ഉപവ൪ഗ്ഗത്തിനകത്ത്, യൂറോ 2012 എന്നൊരു ഉപവ൪ഗ്ഗം നി൪മിക്കണം. അത് എങ്ങനെയാണ്? —ഈ തിരുത്തൽ നടത്തിയത് Feelgreen630 (സംവാദം • സംഭാവനകൾ) 18:08, 15 ജൂൺ 2012
യൂറോ 2012 എന്ന ലേഖനത്തിൽ [[വർഗ്ഗം:ഇപ്പോൾ നടക്കുന്ന കായികമത്സരങ്ങൾ]] എന്നത് ചേർത്താൽ മതിയാകും. --എഴുത്തുകാരി സംവാദം 12:46, 15 ജൂൺ 2012 (UTC)
- വർഗ്ഗീകരണം എങ്ങനെ നടത്താം എന്നതിന് സഹായം:തിരുത്തൽ_വഴികാട്ടി#വർഗ്ഗീകരണം എന്നത് കാണുക. --എഴുത്തുകാരി സംവാദം 12:49, 15 ജൂൺ 2012 (UTC)
എനിക്കാവശ്യമായ ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കും?
- വിക്കിമീഡിയ കോമൺസിൽ തിരഞ്ഞാൽ താങ്കൾക്കാവശ്യമുള്ള ചിത്രങ്ങൾ ലഭിക്കുന്നതാണ്. -- Raghith 04:40, 3 ജൂലൈ 2012 (UTC)
ഫലം:Link GA|es - ജാഗ്രതൈ
[തിരുത്തുക]{{Link GA}}യുടെ താഴെ എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കൗന്നത്? 27.97.144.33 03:51, 23 ജൂലൈ 2012 (UTC)
ente own photos engine upload cheyum?
മലയാളം സർവ്വവിജ്ഞാനകോശത്തിലെ പകർപ്പവകാശം
[തിരുത്തുക]കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുല്ല മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഒരു ലേഖനത്തിന്റെ ഉള്ളടക്കവും ചിത്രവും ഒരു വിക്കിപീഡിയ ലേഖനതിലെക്ക് ചേർക്കുന്നതിനു എന്തെങ്കിലും പകർപ്പവകാശ നിയന്ത്രണം ഉണ്ടോ? നന്ദി--♥Aswini (സംവാദം) 12:21, 7 നവംബർ 2012 (UTC)
- സർവ്വവിജ്ഞാനത്തിലെ എഴുത്ത് വിക്കിപീഡീയയിലേക്ക് പകർത്താം. എന്നിട്ട് ലേഖനത്തിൽ {{സർവ്വവിജ്ഞാനകോശം}} ഫലകം ചേർക്കണം. ചിത്രങ്ങളുടെ ഉറവിടവും പകർപ്പവകാശവും സർവ്വവിജ്ഞാനകോശത്തിൽ വ്യക്തമാക്കാത്തതുകൊണ്ട് അവ ഇവിടെ ഉപയോഗിക്കാൻ സാധിക്കില്ല. ഫലകത്തിന്റെ സംവാദവും കാണുക -- റസിമാൻ ടി വി 12:27, 7 നവംബർ 2012 (UTC)
സർ ഇതിൽ വന്നവാർത്തകൾ എങ്ങനെയാണ് ഫുൾ വിശ്വാസയോഗ്യമാകുന്നത് കാരണം ഇതിൽ ആർകും തിരുത്തൽ നടത്താം ഇത് എങ്ങനെ 100% വിശ്വാസയോഗ്യമാക്കും —ഈ തിരുത്തൽ നടത്തിയത് Jabbarcp (സംവാദം • സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തുക
[തിരുത്തുക]ഞാൻ എഴുതിയ ലേഖനത്തിനായ് ഒരു ചിത്രം തയ്യാറാക്കി ഡെസ്ക്ടോപ്പിൽ സേവ് ചെയ്ത് വെച്ചിരുന്നു. ലേഖനം എഴുതിക്കഴിഞ്ഞപ്പോൾ ആ ചിത്രം ഉൾപ്പെടുത്താനുള്ള അപ്‌ലോഡ് ബട്ടണൊന്നും കണ്ടില്ല. കുറേ അന്വേഷിച്ചു പോയപ്പോൾ വേറെയേതോ ഒരു പേജിൽ ചിത്രം ഉൾപ്പെടുത്താമെന്നു കണ്ടു. ഞാൻ സ്വയം വരച്ചെടുത്ത ചിത്രമാണത്. കുറേ നേരത്തെ ശ്രമത്തിനു ശേഷം അത് അപ്‌ലോഡ് ചെയ്തു. അപ്പോഴേക്കും ഞാൻ ടൈപ്പ് ചെയ്ത ലേഖനം ആരോ തിരുത്തി അതിൽ ഇംഗ്ലീഷ് കുറിപ്പുകളുള്ള ഒരു ചിത്രം ഇട്ടിരുന്നു. ഇനി ഞാൻ തയ്യാറാക്കിയ ചിത്രം എങ്ങിനെ ഈ ലേഖനത്തിൽ ഉൾപ്പെടുത്തും. ഈ പെടാപ്പാടൊക്കെ കണ്ടിട്ട് തോന്നുന്നത്, ഈ ലേഖനം ഇവിടെ പോസ്റ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് എന്റെ ബ്ലോഗിൽ തന്നെ ഇടുന്നതാണെന്നാണ്. ഈ സംവിധാനമൊക്കെ കുറേക്കൂടി യൂസർ ഫ്രണ്ട്ലി ആക്കിയാൽ എന്നെപ്പോലെയുള്ളവർക്ക് ഇടയ്ക്ക് വല്ലതും ഒന്നെഴുതി വെയ്ക്കാൻ തോന്നും. ഇതാണനുഭവമെങ്കിൽ ഇനി ഞാൻ വിക്കിപീഡിയയിലൊരു ലേഖനത്തെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. വിനോദ് ചന്ദ്രൻ.
- താങ്കൾ ചേർക്കാനുദ്ദേശിച്ചിരുന്ന ചിത്രം ഇതാണെന്ന് കരുതുന്നു. രണ്ട് ലേഖനങ്ങളും ലയിപ്പിക്കുകയും ചിത്രം ലേഖനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 21:37, 22 ഡിസംബർ 2012 (UTC)
അക്ഷര പിശാചോ? അതോ....
[തിരുത്തുക]"നാവാഗത"രോ "നവാഗത"രോ??? വിക്കിപീഡിയിൽ പലയിടത്തും "നാവാഗത"എന്ന് പലരും ഉപയോഗിച്ച് കാണുന്നു [ഏറ്റവും മികച്ച നവാഗത ഉപയോക്താവിനുള്ള താരകത്തിൽ]. "നവാഗത"ല്ലേ ശരി? (ഉദാ: നവാഗതർക്ക് സ്വാഗതം) --♥Aswini (സംവാദം) 12:00, 5 ജനുവരി 2013 (UTC)
- അക്ഷരത്തെറ്റുതന്നെ. ധൈര്യമായി തിരുത്തിക്കോളൂ. --Vssun (സംവാദം) 12:10, 5 ജനുവരി 2013 (UTC)
ദൈവശാസ്ത്രം
[തിരുത്തുക]'ദൈവശാസ്ത്രത്തെപ്പറ്റി' ലേഖനം വൃത്തിയാക്കാൻ ഉദ്ദേശിക്കുന്നു.1971-ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം പുറത്തിറക്കിയ (NATIONAL BOOKSTALL-KOTTAYAM) വിശ്വവിജ്ഞാനകോശത്തിൽ(VI volum) നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണു ഈ ലേഖനം വൃത്തിയാക്കുന്നത്.കാര്യനിർവ്വാഹകർ ദയവായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. apnarahman(സംവാദം)--```--- 18:06, 7 ജനുവരി 2013 (UTC)18:00, 7 ജനുവരി 2013 (UTC)
- അത് പകർപ്പവകാശമുള്ളതാണ്. അതിൽ നിന്നു പകർത്തുന്നത് തെറ്റാണ്. --ഷിജു അലക്സ് (സംവാദം) 08:14, 8 ജനുവരി 2013 (UTC)
മറുപെടി
[തിരുത്തുക]എന്റെ സ്വന്തം താൾ എങ്ങനെ ഡിലീറ്റ് ചെയാം? അതുപോലെ തന്നെ ചിത്രങ്ങൾക്ക് link കൊടുക്കാൻ പറ്റുമോ? പട്ടികകൾക്ക് background ചിത്രം കൊടുക്കാൻ പറ്റുമോ?--♥Aswini (സംവാദം) 04:03, 8 ജനുവരി 2013 (UTC)
- സ്വന്തം താൾ എന്നുകൊണ്ട് ഉദ്ദേശിച്ചത് താങ്കളുടെ ഉപയോക്തൃതാൾ ആണോ? വിക്കിയിലെ ഏതു താളും കാര്യനിർവ്വാഹകർക്കു മാത്രമേ നീക്കം ചെയ്യാൻ സാധിക്കൂ. നീക്കം ചെയ്യപ്പെടേണ്ട താളുകൾ കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽ പെടുത്താൻ അനുയോജ്യമായ മായ്ക്കൽ ഫലകം പ്രസ്തുത താളിൽ ചേർക്കുക. ചിത്രങ്ങൾക്കു ലിങ്ക് കൊടുക്കാൻ ചിത്രം ഉൾപ്പെടുത്തുമ്പോൾ link= എന്ന പാരാമീറ്റർ ചേർക്കുക. പട്ടികകൾക്കു ബാക്ക്ഗ്രൗണ്ട് ചിത്രം കൊടുക്കേണ്ട ആവശ്യമുണ്ടോ? ഏതായാലും അതത്ര എളുപ്പത്തിൽ സാധിക്കില്ല എന്നാണ് എന്റെ അറിവ്. പശ്ചാത്തലനിറം കൊടുക്കാൻ style="background:<നിറത്തിന്റെ പേര് അല്ലെങ്കിൽ എച്ച്.ടി.എം.എൽ. കോഡ്>;" എന്നു ചേർക്കുക. കൂടുതൽ സഹായത്തിന് ഈ താൾ സന്ദർശിക്കുക. --Jairodz (സംവാദം) 07:44, 8 ജനുവരി 2013 (UTC)
"അവലംബം" ചേർക്കുന്നതെങ്ങനെ ?
[തിരുത്തുക]സർവവിജ്ഞാന കോശത്തിൽ നിന്ന് മലയാളം വിക്കിപീഡിയയിലേക്ക് കയറ്റുമതി ചെയ്തതിനുശേഷം "അവലംബം" എങ്ങനെയാണ് ചെർക്കേണ്ടതെന്നു വളരെ വിശദമായി ഒന്ന് വിശദീകരിക്കാമോ ? --Raveendrankp (സംവാദം) 11:50, 8 ജനുവരി 2013 (UTC)
- ഈ ഫലകം ചേർക്കുക
{{സർവ്വവിജ്ഞാനകോശം}}
--♥Aswini (സംവാദം) 11:56, 8 ജനുവരി 2013 (UTC)
മറ്റു ഭാഷകളിൽ നിന്നുള്ള ലേഖനങ്ങൾ
[തിരുത്തുക]മലയാളം വിക്കിയിൽ നിലവിൽ ഇല്ലാത്ത ലേഖനങ്ങൾ മറ്റു ഭാഷയിലുള്ള വിക്കി പേജിൽ നിന്നും വിവർത്തനം ചെയ്ത് , കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്ത് ഒരു പുതിയ താൾ സൃഷ്ടിക്കുന്നതിൽ അപാകമുണ്ടോ??
സുജിത് കുളത്തൂപ്പുഴ
- ഇല്ല. അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. --Anoop | അനൂപ് (സംവാദം) 08:09, 18 ജനുവരി 2013 (UTC)
ഒരു ലേഖനത്തിന്റെ പേജ് ലിമിറ്റ്
[തിരുത്തുക]ഞാൻ ഒരു ലേഖനത്തിന്റെ പണിപ്പുരയിലാണ്. അത് കുറച്ചു നീണ്ടുപോയോ എന്നൊരു സംശയം. ഇംഗ്ലീഷ് വിക്കിപീടിയയിൽ ഇതിന്റെ പോളിസി നോക്കിയപ്പോൾ ceiling limit 100KB, 60KB എന്നെല്ലാം കണ്ടു. ശരിക്കും ഒരു ലേഖനത്തിൽ പരമാവധി ഉൾക്കൊള്ളിക്കാവുന്ന പേജുകളുടെ എണ്ണം (A4 size ഉള്ള പേപ്പറിന്റെ ഒരു വശം എന്ന തോതിൽ കണക്കാക്കിയാൽ) എത്രയാണ് ?--Raveendrankp (സംവാദം) 02:09, 22 ഫെബ്രുവരി 2013 (UTC)
- ലിമിറ്റ് ഒന്നും ഇല്ല, എഴുതിക്കൊള്ളൂ. വല്ലാതെ നീണ്ടതായി തോന്നുകയാണെങ്കിൽ ഒന്നിൽ കൂടുതൽ ലേഖനങ്ങളായി പിരിക്കാമെങ്കിൽ ചെയ്യാവുന്നതാണ് -- റസിമാൻ ടി വി 06:40, 22 ഫെബ്രുവരി 2013 (UTC)
വളരെ നന്ദി റസിമാൻ--Raveendrankp (സംവാദം) 06:51, 22 ഫെബ്രുവരി 2013 (UTC)
ERROR
[തിരുത്തുക]ലോഗോ അപ്‌ലോഡ് ചെയ്തപ്പോൾ!! http://postimg.org/image/z616nddhh/ --♥Aswini (സംവാദം) 13:33, 29 ഏപ്രിൽ 2013 (UTC)
- ശരിയാക്കിയിട്ടുണ്ട്. --Vssun (സംവാദം) 14:13, 29 ഏപ്രിൽ 2013 (UTC)
ഭാഷകൾ
[തിരുത്തുക]മറ്റു ഭാഷകളിലും വിക്കിപീഡിയ ലഭിക്കുമോ ? — ഈ തിരുത്തൽ നടത്തിയത് 117.253.164.44 (സംവാദം • സംഭാവനകൾ)
- വിവിധഭാഷകളിലുള്ള വിക്കിപീഡിയകളുടെ പട്ടിക ഇവിടെക്കാണാം --Vssun (സംവാദം) 16:30, 4 മാർച്ച് 2013 (UTC)
കയറ്റുമതി
[തിരുത്തുക]ഗൂഗിൾ- ൽ പരതിയപ്പോൾ മലയാളത്തിലെ പണിപ്പുരയിലുള്ള മറ്റൊരു സർവവിജ്ഞാന കോശം കണ്ടു (വെബ് സൈറ്റ് - mal.sarva.gov.in). അതിലെ മിക്കവാറും എല്ലാ സംഗതികളും വിവരണങ്ങളും മലയാളം വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കാൻ പറ്റിയവയാണ്. അതിൽ നിന്ന് മലയാളം വിക്കിപീഡിയയിലേക്ക് വേണ്ട ചിത്രങ്ങളും മറ്റു സംഗതികളും കയറ്റുമതി ചെയ്യാമോ ? അങ്ങനെ കയറ്റപ്പെടുന്നവയ്ക്ക് പകർപ്പവകാശനിയമം ബാധകമാണോ ? പെട്ടെന്ന് സംശയനിവാരണം അഭ്യർഥിക്കുന്നു.--Raveendrankp (സംവാദം) 08:30, 8 ജനുവരി 2013 (UTC)
- ഈ വിക്കിപദ്ധതി കാണൂ. സർവ്വവിജ്ഞാനകോശത്തിലെ ലെഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുന്നതിനുള്ള പദ്ധതി ആണത്. സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് സ്വതന്ത്രമായത് കൊണ്ടാണ് ഇതിനു സാധിക്കുന്നത്.
- അതിലെ ഉള്ളടക്കം (എഴുത്ത്) ഉപയോഗിക്കാമെങ്കിലും ചിത്രങ്ങൾ അരുത്. കാരണം ചിത്രങ്ങളുടെ പകർപ്പവകാശം ആർക്കും പിടിയില്ല.
- ഉള്ളടക്കം അതേ പോലെ കോപ്പി പേസ്റ്റ് ചെയ്യാതെ വിക്കിക്കു യോജിച്ച വിധത്തിൽ മാറ്റിയെഴുതി ചേർക്കുന്നതാവും നല്ലത്. സർവ്വവിജ്ഞാനകൊസത്തിന്റെ ഭാഷ അല്പം കട്ടിയായതിനാലാണ് അങ്ങനെ ഒരു നിർദ്ദേശം. സർവ്വവിജ്ഞാനകൊസത്തിലെ ലേഖനങ്ങൾ വിക്കിയിൽ ചേർക്കുന്ന ബാബുജിയും മറ്റും അങ്ങനാണ് ചെയ്യുന്നത് --ഷിജു അലക്സ് (സംവാദം) 08:39, 8 ജനുവരി 2013 (UTC)
സംശയനിവാരണത്തിന് വളരെ നന്ദി, ഷിജുഅലെക്സ്.--Raveendrankp (സംവാദം) 10:39, 8 ജനുവരി 2013 (UTC)
ഫോട്ടോ ചേർക്കൽ
[തിരുത്തുക]എനിക്കു വിക്കിപ്പീഡിയയിൽ വിഷയത്തിൽ അധിഷ്ടിതമായ ഫോട്ടോകൾ ചേർക്കാൻ സാധിക്കുന്നില്ല. അതൊന്ന് പറഞ്ഞു തരുമോ?? —ഈ തിരുത്തൽ നടത്തിയത് Pmsbapputhangal (സംവാദം • സംഭാവനകൾ)
- സംവാദം താളിൽ മറുപടി കൊടുത്തിട്ടുണ്ട്. --Adv.tksujith (സംവാദം) 08:17, 17 ഏപ്രിൽ 2013 (UTC)
school
[തിരുത്തുക]schoolil ninnu uyarnna mark nediya vidhyarthiyea anumodichu kondu nadathunna prasangam
മലയാളം ടൈപ്പിംഗ്
[തിരുത്തുക]വിക്കിയിൽ മലയാളം എങ്ങനെയാ ടൈപ്പ് ചെയ്യുക ?? --Vibitha vijay 11:52, 3 ജൂലൈ 2013 (UTC)
തിരുത്തുന്ന താൾ എടുക്കുമ്പോൾ ടൈപ്പുചെയ്യുന്ന ഭാഗത്തിന്റെ വലതുവശത്ത് മുകളിലായി കാണുന്ന കീബോർഡ് ചിഹ്നമുള്ള ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻപുട്ട്(ലിപ്യന്തരണം) രീതിയിലും ഇൻസ്ക്രിപ്റ്റ് രീതിയിലും ടൈപ്പ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് മലയാളം ടൈപ്പിങ്ങിനെക്കുറിച്ചുള്ള താൾ കാണുക. (മലയാളം ടൈപ്പിങ്ങ്)) - Bharath chand. (സംവാദം) 14:25, 20 ജൂലൈ 2013 (UTC)
മൊഴിമാറ്റം
[തിരുത്തുക]മറ്റു ഭാഷകളിലെ വിക്കിപീഡിയ ലേഖനങ്ങളും മറ്റും മലയാളം വിക്കിപീഡിയയിലേക്ക് മൊഴിമാറ്റം നടത്താമോ ? അവയിൽ കൊടുത്തിരിക്കുന്ന ഫോട്ടോകൾ ഇറക്കുമതി ചെയ്‌താൽ പകർപ്പവകാശ നിയമങ്ങൾ ബാധകമാവുമോ ? ദയവു ചെയ്ത് സംശയം ദൂരീകരിക്കുക.--Raveendrankp (സംവാദം) 06:11, 3 ജനുവരി 2013 (UTC)
മൊഴിമാറ്റം ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:48, 17 മാർച്ച് 2014 (UTC)
ലിപ്യന്തരണം
[തിരുത്തുക]NO access to malayalam fonts(lipyantharaNam)--Mpmanoj (സംവാദം) 18:21, 21 ജനുവരി 2014 (UTC)
- ഉണ്ടിരുന്ന ഡെവലപ്പർ ഉൾവിളി ഉണ്ടായി യു.എൽ.എസ്. സ്വതേ ഒഴിവാക്കിയതിന്റെ കുഴപ്പമാണ്. :-) ക്രമീകരണങ്ങളിൽ ചെന്ന് എന്നെപ്പറ്റി എന്ന ടാബിൽ ആഗോളീകരണം എന്ന ഭാഗത്ത് Enable the Universal Language Selector എന്നത് ശരിയിട്ട് കൊടുത്താൽ ഉല്ലാസ് സുസജ്ജനാവുകയും തുടർന്ന് പഴയപോലെ ഐ.എം.ഇ. ഉപയോഗിക്കാനാവുകയും സാധിക്കുന്നതാണ്.--പ്രവീൺ:സംവാദം 02:27, 22 ജനുവരി 2014 (UTC)
- കാര്യം ശരിയായി. പ്രവീണിനു നന്ദി.! --Mpmanoj (സംവാദം) 03:05, 22 ജനുവരി 2014 (UTC)