Jump to content

ചെങ്കുളം ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശെങ്കുളം ജലവൈദ്യുത പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെങ്കുളം ജലവൈദ്യുതപദ്ധതി
സ്ഥലംവെള്ളത്തൂവൽ,,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°58′33.8″N 77°01′51.3084″E / 9.976056°N 77.030919000°E / 9.976056; 77.030919000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1954 മെയ് 1
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity51.2 MW (4 x 12.8 MW) (Pelton-type)
Website
Kerala State Electricity Board
പ്രതിവർഷം 182 ദശലക്ഷം യൂണിറ്റ്


പ്രതിവർഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ചെങ്കുളം ജലവൈദ്യുതപദ്ധതി[1] ,[2]. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ വെള്ളത്തൂവലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3], [4].1954 മെയ് 1 നു ഇതു പ്രവർത്തനം തുടങ്ങി [5].പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. ചെങ്കുളത്തെ ജലസംഭരണിയിൽ പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന വെള്ളം ശേഖരിച്ച് അവിടെനിന്നു 1759 മീറ്റർ നീളമുള്ള തുരങ്കം (പെൻസ്റ്റോക്ക് പൈപ്പുകൾ ) വഴി പവർഹൗസിലെത്തിച്ച് വൈദ്യുത ഉത്പാദനം നടത്തുന്നു.[6]



പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

[തിരുത്തുക]

1) ചെങ്കുളം പവർ ഹൗസ്

1) ചെങ്കുളം അണക്കെട്ട് (ചെങ്കുളം ജലസംഭരണി )


വൈദ്യുതി ഉത്പാദനം

[തിരുത്തുക]

ചെങ്കുളം ജലവൈദ്യുതപദ്ധതി യിൽ 12 മെഗാവാട്ടിന്റെ 4 ടർബൈനുകൾ (PELTON TYPE- English Electric UK) ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .Alstom Canada ആണ്  ജനറേറ്റർ. വാർഷിക ഉൽപ്പാദനം 182 MU ആണ്. 1954 മെയ് 1 നു ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2002 ഓടു കൂടി 50 മെഗാവാട്ടിൽ നിന്ന് 51.2 മെഗാവാട്ടായി ശേഷി ഉയർത്തി .

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 12 MW 01.05.1954
യൂണിറ്റ് 2 12 MW 25.07.1954
യൂണിറ്റ് 3 12 MW 11.11.1954
യൂണിറ്റ് 4 12 MW 05.01.1955

നവീകരണം

[തിരുത്തുക]
യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 12.8 MW 30.11.2002
യൂണിറ്റ് 2 12.8 MW 04.10.2002
യൂണിറ്റ് 3 12.8 MW 05.12.2001
യൂണിറ്റ് 4 12.8 MW 01.12.2001

കൂടുതൽ കാണുക

[തിരുത്തുക]


കുറിപ്പുകൾ

[തിരുത്തുക]
  1. "Sengulam Hydroelectric Project JH01237-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "SENGULAM HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-12.
  3. "Sengulam Power House PH01246-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-20. Retrieved 2018-09-28.
  4. "Sengulam Power House -". globalenergyobservatory.org.[പ്രവർത്തിക്കാത്ത കണ്ണി]
  5. http://idukki.nic.in/electricity.htm
  6. മാതൃഭൂമി തൊഴിൽ വാർത്ത 2006 മേയ്6.പേജ് 17