സംസ്ഥാനപാത 59 (കേരളം)
ദൃശ്യരൂപം
സംസ്ഥാനപാത 59 (കേരളം) | |
---|---|
മലയോര ഹൈവേ | |
Route information | |
Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
Length | 1,332.16 കി.മീ (827.77 മൈ) |
Major junctions | |
From | നന്ദാരപ്പടവ് |
To | വിതുര പാറശ്ശാല |
Location | |
Country | India |
State | കേരളം |
Districts | കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം |
Primary destinations | നന്ദാരപടവ്, പയ്യാവൂർ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ, നേര്യമംഗലം, കട്ടപ്പന, എരുമേലി, പത്തനംതിട്ട, പുനലൂർ, വിതുര, പാറശ്ശാല |
Highway system | |
State Highways in കേരളം |
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാന പാതയാണ് സംസ്ഥാനപാത 59 (SH 59). കാസർഗോഡ് ജില്ലയിലെ നന്ദാരപ്പദവിൽ നിന്നും ആരംഭിക്കുന്ന ഈ പാത തിരുവനന്തപുരം ജില്ലയിലെ പ്രധാന മലയോര പട്ടണമായ വിതുര വഴി തമിഴ്നാട് അതിർത്തി പ്രദേശമായ പാറശ്ശാലയിൽ അവസാനിക്കുന്നു. 1332.16 കിലോമീറ്റർ നീളമുണ്ട്. ഹിൽ ഹൈവേ അഥവാ മലയോര ഹൈവേ എന്നും അറിയപ്പെടുന്നു. പദ്ധതിക്ക്സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് നാറ്റ്പാകിനെയാണ് ചുമതലപ്പെടുത്തിയത്. മലയോരമില്ലാത്ത ആലപ്പുഴയൊഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലെയും മലയോര മേഖലകളെ കോർത്തിണക്കുന്ന ഒരു പ്രധാന വഴിയാണിത്.
മലയോര ഹൈവേ- ജില്ല (നീളം )
[തിരുത്തുക]- ഇടുക്കി ജില്ല - 166 കി. മീറ്റർ.
- കാസർകോട് (131),
- പാലക്കാട് (130),
- കണ്ണൂർ (118 ),
- കോഴിക്കോട് (110),
- എറണാകുളം (104),
- മലപ്പുറം (101) ,
- വയനാട് (96),
- തിരുവനന്തപുരം( 75),
- കൊല്ലം (64),
- തൃശൂർ (60 ),
- പത്തനംതിട്ട (46),
- കോട്ടയം (24)
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- കാസർകോട് ജില്ല: -നന്ദാരപ്പദവ്,പുത്തിഗെ, പെർള, ബദിയഡ്ക, മുള്ളേരിയ, പാണ്ടി, പടുപ്പ്, ബന്ദഡ്ക, എരിഞ്ഞിലംകോട്, കോളിച്ചാൽ, പതിനെട്ടാംമൈൽ, മാലോം, ചിറ്റാരിക്കൽ
- കണ്ണൂർ ജില്ല : -ചെറുപുഴ, മഞ്ഞക്കാട്, തേർത്തല്ലി, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ & ഇരിട്ടി, പേരാവൂർ, നെടുംപൊയിൽ, വിലങ്ങാട് & ഉളിക്കൽ വള്ളിത്തോട്, ആനപ്പന്തി, കരിക്കോട്ടക്കരി, എടൂർ, ആറളം, പുഴക്കര , കാപ്പുംകടവ്, മടപ്പുരച്ചാൽ, മണത്തണ, കണിച്ചാർ, കേളകം, കൊട്ടിയൂർ, അമ്പായത്തോട്, ബോയ്സ് ടൗൺ
- കോഴിക്കോട് ജില്ല:-വിലങ്ങാട്,കൈവേലി, കായക്കൊടി, കുറ്റ്യാടി, മരുതോങ്കര, പെരുവണ്ണാമൂഴി, ചക്കിട്ടപാറ, നരിനട, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കട്ടിപ്പാറ, മലപുറം, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ
- വയനാട് ജില്ല :-ബോയ്സ് ടൗൺ, മാനന്തവാടി, നാലാംമൈൽ, അഞ്ചുകുന്ന്, പനമരംകൈനാട്ടി, കൽപ്പറ്റകാപ്പം, കൊല്ലിമേപ്പാടി, ചൂരൽമല, അന്നപ്പുഴ
- മലപ്പുറം ജില്ല:-കക്കാടംപൊയിൽ, അകമ്പാടം, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, കരിങ്കൽത്തോണി, പൊൻപാറ & മുണ്ടേരി, പോത്തുകൽ, ചുങ്കത്തറ, കരുളായി,
- പാലക്കാട് ജില്ല:-എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കുമരം, പുത്തൂർ, മണ്ണാർക്കാട്, പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, നെൻമാറ, വടക്കഞ്ചേരി, പന്തലാംപാടം
- തൃശൂർ: -പട്ടിക്കാട് ,പുലിക്കണ്ണി ,വെറ്റിലപ്പറ
- എറണാകുളം: വെറ്റിലപ്പറ,നാടുകാണി,നേര്യമംഗലം
- ഇടുക്കി ജില്ല -എളംപ്ലാശേരി, മാങ്കുളം, കല്ലാർ, ആനച്ചാൽ, രാജാക്കാട്, തിങ്കൾക്കാട്, മയിലാടുംപാറ, നെടുങ്കണ്ടം, പുളിയൻമല, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം
- കോട്ടയം ജില്ല :-മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, പ്ലാചേരി
- പത്തനംതിട്ട ജില്ല : റാന്നി, കുമ്പഴ ,കോന്നി, കൂടൽ
- കൊല്ലം -പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, കൊല്ലായിൽ
- തിരുവനന്തപുരം ജില്ല : മടത്തറ, പാലോട്, പെരിങ്ങമ്മല, വിതുര ,ആര്യനാട്, കള്ളിക്കാട്, വെള്ളറട, പാറശ്ശാല
അവലംബം
[തിരുത്തുക]- http://keralapwd.gov.in/intranet/compRepository/mediagallery/PublicGO/hill_highway_GO.pdf Archived 2012-02-26 at the Wayback Machine