Jump to content

കൊറഗ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Koraga language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Koraga
ಕೊರಗ
ഉത്ഭവിച്ച ദേശംIndia
സംസാരിക്കുന്ന നരവംശംKoraga
മാതൃഭാഷയായി സംസാരിക്കുന്നവർ
14,000 Korra Koraga (2007 census)[1]
Dravidian
  • Southern Dravidian
    • Tulu
      • Koraga
Kannada script
ഭാഷാ കോഡുകൾ
ISO 639-3Either:
kfd – Korra Koraga
vmd – Mudu Koraga
ഗ്ലോട്ടോലോഗ്kora1289[2]

കൊറഗഭാഷ കേരളത്തിലെ വടക്കേ അറ്റത്തെ ജില്ലയായ കാസർഗോഡും കർണ്ണാടക സംസ്ഥാനത്തെ തെക്കൻ ജില്ലയായ ദക്ഷിണ കന്നഡയിലും താമസിക്കുന്ന കൊറഗ എന്ന ആദിവാസി ജനത സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ്. കേരളത്തിലെ കൊറഗർ മുദുകൊറഗ സംസാരിക്കുന്ന ഈ ഭാഷയുടെ ഭാഷാഭേദം കർണ്ണാടകത്തിൽ താമസിക്കുന്ന കൊർഅ കൊറഗരുടെ ഭാഷയുമായി വളരെ അന്തരമുണ്ട്. ഇവ തമ്മിൽ കേട്ടാൽ മനസ്സിലാക്കാൻ പ്രയാസമാണ്.[3]

കൊറഗഭാഷ, ദ്രാവിഡ ഭാഷാഗോത്രത്തില്പെടുന്ന ഒരു ഭാഷയാണ്.[4][5] തെക്കൻ ദ്രാവിഡഭാഷ എന്നു ഈ ഭാഷയെ ഉപവിഭാഗമായി വീണ്ടും തരം തിരിച്ചിട്ടുണ്ട്.

കൊറഗ ഒരു വായ്മൊഴി ഭാഷയാണ്. ഇത് എഴുതുവാൻ പ്രത്യേക ലിപിയില്ല. എഴുതേണ്ട ആവശ്യം വരുമ്പോൾ, കന്നഡ ലിപി ഉപയോഗിച്ചുവരുന്നു. കൊറഗ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ പൊതുവേ തുളു ഭാഷയിലും കന്നഡ ഭാഷയിലും പ്രാവീണ്യമുള്ളവരായതിനാൽ, സാഹിത്യപരമായ ആവശ്യങ്ങൾക്കായി അവർ ഈ ഭാഷകളെ ഉപയോഗിച്ചുവരുന്നു. [6]

അവലംബം

[തിരുത്തുക]
  1. Korra Koraga at Ethnologue (18th ed., 2015)
    Mudu Koraga at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Koraga". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Bhat (1971), p. 2.
  4. Fairservis, Walter Ashlin (1997). The Harappan Civilization and Its Writing: A Model for the Decipherment of the Indus Script. Asian Studies. Brill Academic Publishers. p. 16. ISBN 978-90-04-09066-8.
  5. Stassen, Leon (1997). Intransitive Predication. Oxford Studies in Typology and Linguistic Theory. Oxford University Press. p. 220. ISBN 978-0-19-925893-2.
  6. Bhat (1971), p. 4.
"https://ml.wikipedia.org/w/index.php?title=കൊറഗ_ഭാഷ&oldid=3948505" എന്ന താളിൽനിന്ന് ശേഖരിച്ചത്