മൊഹീന്ദർ നാഥ് പാസ്സി
ദൃശ്യരൂപം
(M. N. Passey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊഹീന്ദർ നാഥ് പാസ്സി M. N. Passey | |
---|---|
ജനനം | 1934 India |
മരണം | 30 May 2002 |
അവാർഡുകൾ | Padma Shri |
ഒരു ഇന്ത്യൻ ഡോക്ടറായിരുന്നു മൊഹീന്ദർ നാഥ് പാസ്സി (1934-2002).[1][2] വാതരോഗവിദഗ്ദ്ധനും ഇന്ത്യൻ രാഷ്ട്രപതിയുടെ ഓണററി ഫിസിഷ്യനുമായിരുന്നു അദ്ദേഹം.[3] ഗ്വാളിയറിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇർവിൻ ഹോസ്പിറ്റലിൽ മെഡിക്കൽ രജിസ്ട്രാറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1964 ൽ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം മെഡിക്കൽ സ്പെഷ്യലിസ്റ്റായി 1985 വരെ അവിടെ തുടർന്നു. കൺസൾട്ടന്റായും മെഡിസിൻ വിഭാഗം മേധാവിയായും വിരമിച്ചു. വിരമിച്ചതുനുശേഷം അദ്ദേഹം 2002 മെയ് 30 ന് മരിക്കുന്നതുവരെ മഹാലക്ഷ്മി ആശുപത്രിയിൽ[4]ജോലി ചെയ്തു. 1991 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിനു നൽകി.[5]
അവലംബം
[തിരുത്തുക]- ↑ "Ilaaj profile". Ilaaj. 2015. Archived from the original on 2021-06-02. Retrieved 6 October 2015.
- ↑ "Dr. Mohinder Nath Passey". MedIndia. 2015. Retrieved 6 October 2015.
- ↑ S. J. Gupta (2002). "Dr. Mohinder Nath Passey : 1934 - 2002" (PDF). J Indian Rheumatol Assoc. 10 (57).[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Tribute" (PDF). Med India. 2015. Retrieved 6 October 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.