പദ്മാവതി ബന്ദോപാധ്യായ
Air Marshal Padmavathy Bandopadhyay PVSM, AVSM, VSM, PHS | |
---|---|
ജനന നാമം | Padmavathy Swaminathan |
Nickname | Padma |
ജനനം | Tirupathi, Madras Presidency, British India (now Andhra Pradesh) | 4 നവംബർ 1944
ദേശീയത | India |
വിഭാഗം | Indian Air Force |
ജോലിക്കാലം | 1968 - 2005 |
പദവി | Air Marshal |
Service number | 11528 MED (MR-2246) |
Commands held | DGMS(Air) |
പുരസ്കാരങ്ങൾ | PVSM, AVSM, VSM, Padma Shri |
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് മാർഷലാണ് പത്മ ബന്ദോപാധ്യയ. (ഇംഗ്ലീഷ്:Padma Bandopadhyay). മുഴുവൻ പേര് പത്മാവതി ബന്ദോപാധ്യായ്. ഡിഫൻസ് സര്വീസ് സ്റ്റാഫ് കോളെജിൽ ചേർന്ന ആദ്യത്തെ വനിതയും ഇവരാണ്. ഉത്തരധ്രുവത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിതയും പത്മയാണ്. 1968-ലാണ് പത്മ ഭാരതീയ വ്യോമസേനയിൽ ചേർന്നത്. വ്യോമമരുത്വത്തിൽ (aviation medicine)നിപുണയായ ആദ്യത്തെ വനിതയെന്ന ഖ്യാതിയും പത്മ ബന്ദോപാധ്യായക്ക് ലഭിക്കുന്നു. 2006-ൽ പരമവിശിഷ്ട സേവാ പതക്കം ലഭിച്ചു. പത്മയും ഭർത്താവിനും ഒരുമിച്ചാണ് വിശിഷ്ട സേവാ മെഡൽ ലഭിച്ചത്. ഒരേ വേദിയിൽ ഭാര്യാ ഭർത്താക്കന്മാർക്ക് ഈ പുരസ്കാരം ലഭിക്കുന്നത് ആദ്യമായാണ്.
ജീവിതരേഖ
[തിരുത്തുക]1944 [1]ൽ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് പത്മ ജനിച്ചത്.[2] ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബമായിരുന്നു അവരുടേത്. പിതാവ് സ്വാമിനാഥൻ. സ്വാമിനാഥന് ജോലി ദില്ലിയിലായതിനാൽ പത്മ വളർന്നതെല്ലാം ദില്ലിയിലാണ്. പഠനം കിരോരിമാൽ കലാലയത്തിൽ പൂർത്തിയാക്കി. 1962 -ലെ ഇന്ത്യാ-ചൈന യുദ്ധമാണ് പത്മയുടെ ജീവിതത്തിലെ വഴിത്തിരിവായത്. [3]
സൈനിക അവാർഡുകളും ഡെക്കറേഷനുകളും
[തിരുത്തുക]പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]- വിഷിഷ്ട സേവാ മെഡൽ, ജനുവരി 1973
- ഇന്ദിര പ്രിയദർശിനി അവാർഡ്
- അതിവിശിഷ്ടസേവ മെഡൽ, ജനുവരി 2002
- പരമവിശിഷ്ടസേവാ മെഡൽ, ജനുവരി 2006
- പത്മശ്രീ അവാർഡ്, ജനുവരി 2020.[4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.zoominfo.com/Search/PersonDetail.aspx?PersonID=273758222#ref834602201[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.tribuneindia.com/2002/20021205/edit.htm
- ↑ http://www.outlookindia.com/pti_news.asp?gid=73&id=264494
- ↑ "Padma Awards 2020 Conferred To 13 Unsung Heroes Of Medicine". Medical Dialogues. 27 January 2020. Retrieved 27 January 2020.