Jump to content

ശാന്തി റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shanti Roy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ഗൈനക്കോളജിസ്റ്റാണ് ഡോ. ശാന്തി റോയ്. 2020 ൽ അവർക്ക് പത്മശ്രീ ലഭിച്ചു [1] [2] അവർ ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലക്കാരിയാണ്. അവർ സിവാനിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ പട്നയിൽ പരിശീലിക്കുന്നു. പട്‌ന ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റായ ഡോ. ശാന്തി റോയിയെ വൈദ്യശാസ്ത്രരംഗത്തെ മികച്ച പ്രവർത്തനത്തിനാണ് ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പത്മശ്രീ അവാർഡിന് തിരഞ്ഞെടുത്തത്.[3]

ബീഹാറിലെ ഒരു ഗ്രാമമായ സിവാനിൽ ജനിച്ച ശാന്തി അവിടുത്തെ ഗ്രാമീണവിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം പാറ്റ്ന മെഡിക്കൽ കോളേജിൽ നിന്നും വൈദ്യശാസ്ത്രബിരുദം നേടുകയും തുടർന്ന് ഉപരിപതനത്തിനായി ഇംഗ്ലണ്ടിൽ പോവുകയും ചെയ്തു. തിരികെയെത്തിയ ശാന്തി പാറ്റ്ന മെഡിക്കൽ കോളേജിൽ ചേർന്നു. ശാന്തിയുടെ മകൻ ഹിമാൻഷു റോയിയും മകൾ ഷിർപ റോയിയും ഡോക്ടർമാരാണ്. [4]

അവലംബം

[തിരുത്തുക]
  1. "Padma awards for George, Vashishtha & six others from state". The Times of India. 26 January 2020. Retrieved 26 January 2020.
  2. "Arun Jaitley, Sushma Swaraj, George Fernandes given Padma Vibhushan posthumously. Here's full list of Padma award recipients". The Economic Times. 26 January 2020. Retrieved 26 January 2020.
  3. https://timesofindia.indiatimes.com/city/patna/padma-awards-for-george-vashishtha-six-others-from-state/articleshow/73620093.cms
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-14. Retrieved 2021-05-14.
"https://ml.wikipedia.org/w/index.php?title=ശാന്തി_റോയ്&oldid=4109175" എന്ന താളിൽനിന്ന് ശേഖരിച്ചത്