Jump to content

കാശ്മീരി ചായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Noon chai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ പാനീയ വിഭവമാണ് നൂൻ ചായഷീർ ചായ, ഗുലാബി ചായ, പിങ്ക് ചായ എന്നെല്ലാമറിയപ്പെടുന്ന കാശ്മീരി ചായ (Kashmiri tea)[1]. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാശ്മീർ താഴ്‌വരയിൽ നിന്നാണ് ഇത് രൂപപ്പെട്ട് പ്രചരിച്ചത് എന്ന് കരുതപ്പെടുന്നു. ഗൺ പൗഡർ ചായപ്പൊടി പാൽ ബേക്കിംഗ് സോഡ എന്നിവയാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്[2]

പേരിന് പിന്നിൽ[തിരുത്തുക]

നൂൻ എന്ന പദത്തിന് വിവിധ ഇന്ത്യൻ ഭാഷകളിൽ ഉപ്പ് എന്നാണ് അർത്ഥം. കാശ്മീരി, ബംഗാളി, രാജസ്ഥാനി, ഹിന്ദി, നേപ്പാളി ഭാഷകളിൽ നിലവിലുള്ള ഈ വാക്കിൽ നിന്നാണ് നൂൻ ചായ എന്ന പേര് പ്രചാരത്തിലായത്.[3][4].

തയ്യാറാക്കൽ[തിരുത്തുക]

ഗൺപൗഡർ ടീ എന്നറിയപ്പെടുന്ന ഒരു തരം ഇലച്ചായ, പാൽ, ബേക്കിംഗ് സോഡ എന്നിവ  സമോവർ (Samavar)ൽ പാകം ചെയ്യുന്നു[5]. ബേക്കിംഗ് സോഡ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ചേർക്കുക. ഇത് ചായക്ക് ആകർഷകമായ പിങ്ക് നിറം നൽകുന്നു. മധുരം, പൊതുവേ കാശ്മീരി വിഭവങ്ങളിൽ ചേർക്കാറില്ല. എന്നാൽ, പുറം നാട്ടുകാരേയും വിദേശികളേയും തൃപ്തിപ്പെടുത്തുന്നതിന് മധുരം ചേർത്തും ഈ വിഭവം ലഭ്യമാക്കാറുണ്ട് [5]

ഇവകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "NOON CHAI / SALTY TEA / PINK TEA – KASHMIRI NAMKEEN CHAI". Life 'n' Such. April 16, 2007. Archived from the original on 2014-02-08. Retrieved 17 February 2014.
  2. "Sheer Chai Recipe". Archived from the original on 2012-07-06.
  3. Bengali and English dictionary. Oxford University. 1856. Retrieved 2014-11-22. ... নূণ Salt ...
  4. Edward Balfour (editor) (1873). Cyclopædia of India and of Eastern and Southern Asia, Volume 4. Scottish & Adelphi presses. Retrieved 2014-11-22. ... Noon-Dab, Hind., from Noon or loon, salt, and dabna, to dip, bespatter, or sprinkle, a custom among the Rajput races, of dipping the hand in the salt; the Noon-dab, is the most sacred pledge of good faith ... {{cite book}}: |author= has generic name (help)
  5. 5.0 5.1 "Noon Chai Recipe and History at Life-n-Such". Lifensuch.com. 2007-04-16. Archived from the original on 2014-02-08. Retrieved 2012-03-04.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാശ്മീരി_ചായ&oldid=3628235" എന്ന താളിൽനിന്ന് ശേഖരിച്ചത്