Jump to content

സ്റ്റീവി വണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stevie Wonder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റിവി വണ്ടർ
Wonder performing in 1973
Wonder performing in 1973
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംStevland Hardaway Judkins
പുറമേ അറിയപ്പെടുന്നStevland Hardaway Morris (legal)
Little Stevie Wonder (stage)
ജനനം (1950-05-13) മേയ് 13, 1950  (74 വയസ്സ്)
Saginaw, Michigan, United States
ഉത്ഭവംDetroit, Michigan, United States
വിഭാഗങ്ങൾSoul, pop, R&B, funk, jazz
തൊഴിൽ(കൾ)Musician, singer, songwriter, record producer, multi-instrumentalist
ഉപകരണ(ങ്ങൾ)Vocals, keyboards, harmonica
വർഷങ്ങളായി സജീവം1961–present
ലേബലുകൾTamla, Motown
വെബ്സൈറ്റ്steviewonder.net

സ്റ്റീവി വണ്ടർ (ജനനം: മേയ് 13, 1950), ഒരു പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ ആണ്. വളരെ ചെറിയ പ്രായത്തിലെ സംഗീത ലോകത്തിലെത്തിയ വണ്ടർ 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരിൽ ഒരാളാണ്.[1] തന്റെ 11 മത്തെ വയസ്സിൽ മോട്ടോൺ റെക്കോഡ് കമ്പനിയുമായി കരാറിലെത്തിയ ഇദ്ദേഹം ജന്മനാ അന്ധനാണ്.

ലോകമെമ്പാടുമായി ഏകദേശം 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള വണ്ടർ ഏറ്റവും കൂടുതൽ അൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള 60 കലാകാരിൽ ഒരാളാണ്.[2] 25 ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടുന്ന ഏകാംഗ കലാകാരനാണ്.[3] സംഗീതത്തിനു പുറമേ രാഷ്ട്രീയത്തിലും ശ്രദ്ധേയനായ വണ്ടർ 1980-ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ന്റെ, ജന്മദിനം അമേരിക്കയിൽ ഒരു അവധി ദിനമായി നൽകാൻ പ്രചാരണം നടത്തിയിട്ടുണ്ട്. 2009 ൽ വണ്ടർ ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൂതനായി തിരഞ്ഞെടുക്കപ്പെട്ടു.[4]

അവലംബം

[തിരുത്തുക]
  1. Perone, James E. (2006). The Sound of Stevie Wonder: His Words and Music. Greenwood Publishing. p. xi–xii. ISBN 0-275-98723-X.
  2. Trust, Gary (October 2, 2013). "Lorde's 'Royals' Crowns Hot 100". Billboard.
  3. Dobuzinskis, Alex (June 20, 2008). "Stevie Wonder embarks on "magical" summer tour". Reuters. Archived from the original on 2015-09-24. Retrieved September 16, 2011.
  4. "Singer-songwriter Stevie Wonder designated UN Messenger of Peace". United Nations. December 1, 2009. Retrieved April 27, 2010.
"https://ml.wikipedia.org/w/index.php?title=സ്റ്റീവി_വണ്ടർ&oldid=3770642" എന്ന താളിൽനിന്ന് ശേഖരിച്ചത്