Jump to content

ഇന്താങ്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാഗാലാന്റ് സംസ്ഥാനത്തിലെ കോഹിമ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഇന്താങ്കി ദേശീയോദ്യാനം. 1993-ലാണ് ഇത് നിലവിൽ വന്നത്.

ഭൂപ്രകൃതി

[തിരുത്തുക]

202 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. മോംഗ്ലു (കിഴക്ക്), ധൻസിരി (വടക്കും പടിഞ്ഞാറും), തുയിലോങ് (തെക്ക്) എന്നീ നദികൾ ഉദ്യാനത്തിന് ചുറ്റുമായി ഒഴുകുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

ആന, സാംബർ, കടുവ, പുലി, ലംഗൂർ, റീസസ് കുരങ്ങ് എന്നിവയാണ് ഇവിടുത്തെ പ്രധാന മൃഗങ്ങൾ. മലമുഴക്കി വേഴാമ്പൽ‍, മയിൽ, പരുന്ത്, മൂങ്ങ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.