ബന്നാർഘട്ട ദേശീയോദ്യാനം
ദൃശ്യരൂപം
(ബന്നേർഖട്ട ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബന്നേർഖട്ട ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കർണാടകം, ഭാരതം |
Nearest city | ബാംഗ്ലൂർ |
Area | 104.27 km². |
Established | 1974 |
Governing body | Ministry of Environment and Forests, ഭാരത സർക്കാർ |
കർണാടകയിലെ ബാംഗ്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്നേർഖട്ട ദേശീയോദ്യാനം. 1974-ൽ നിലവിൽ വന്ന ഈ ഉദ്യാനത്തിന്റെ വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണ്. സുവർണമുഖി കുന്നിൽനിന്ന് ഉദ്ഭവിക്കുന്ന സുവർണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത്.
സസ്യജാലങ്ങൾ
[തിരുത്തുക]വരണ്ട ഇലപൊഴിയും വനങ്ങൾ, മുൾക്കാടുകൾ എന്നിവ ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. യൂക്കാലിപ്റ്റസ്, അക്കേഷ്യ, മുള, ഫൈക്കസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
[തിരുത്തുക]കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം, കരടി, വിവിധയിനം പാമ്പുകൾ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. കൊല്ലഗൽ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് ആനകൾ ദേശാടനം ചെയ്യാറുണ്ട്.