സിംലിപാൽ ദേശീയോദ്യാനം
ദൃശ്യരൂപം
ഒറീസ സംസ്ഥാനത്തിലെ മയൂർഭഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാൽ ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം. 2009ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ ഏഴാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.
ഭൂപ്രകൃതി
[തിരുത്തുക]845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറിൽധികം തരത്തില്പ്പെട്ട സസ്യങ്ങൾ ഇവിടെ വളരുന്നു. അതിൽ 80-ലധികം ഓർക്കിഡ് ഇനങ്ങളും ഉൾപ്പെടുന്നു. സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]കടുവ, പുലി, ഗൗർ, പുള്ളിപ്പുലി, സാംബർ, റീസസ് കുരങ്ങ്, ലംഗൂർ, വരയൻ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.
ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ
[തിരുത്തുക]- നീലഗിരി ബയോസ്ഫിയർ റിസർവ് (2001)
- ഗൾഫ് ഓഫ് മാന്നാർ (2001)
- സുന്ദർബൻ (2001)
- നന്ദാദേവി (2004)
- നോക്രെക് (2009)
- പാച്മാഡി(2009)
Simlipal National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.