Jump to content

മുകുർത്തി ദേശീയോദ്യാനം

Coordinates: 11°16′N 76°28.5′E / 11.267°N 76.4750°E / 11.267; 76.4750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mukurthi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുകുർത്തി ദേശീയോദ്യാനം

Mukurthi National Park
National Park
കുന്നിൻചെരുവിലെ പുൽമേടുകളിൽ വരയാട്
കുന്നിൻചെരുവിലെ പുൽമേടുകളിൽ വരയാട്
മുകുർത്തി ദേശീയോദ്യാനം is located in Tamil Nadu
മുകുർത്തി ദേശീയോദ്യാനം
മുകുർത്തി ദേശീയോദ്യാനം
Location in Tamil Nadu, India
Coordinates: 11°16′N 76°28.5′E / 11.267°N 76.4750°E / 11.267; 76.4750
രാജ്യം India
സംസ്ഥാനംതമിഴ്നാട്
ജില്ലനീലഗിരി ജില്ല
സ്ഥാപിതം12 ഡിസംബർ 2001
വിസ്തീർണ്ണം
 • ആകെ78.46 ച.കി.മീ.(30.29 ച മൈ)
ഉയരം
2,629 മീ(8,625 അടി)
ഭാഷകൾ
 • ഔദ്യോഗികംതമിഴ്
സമയമേഖലUTC+5:30 (IST)
സമീപ നഗരംഊട്ടി
IUCN categoryII
പ്രധാന ഇനങ്ങൾവരയാട്
തമിഴ്നാടിന്റെ സംസ്ഥാന മൃഗം
Precipitation6,330 മില്ലിമീറ്റർ (249 ഇഞ്ച്)
Avg. summer temperature35 °C (95 °F)
Avg. winter temperature0 °C (32 °F)
വെബ്സൈറ്റ്www.forests.tn.nic.in/WildBiodiversity/np_muknp.html

ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ വടക്ക് പടിഞ്ഞാറേ കോണിലുള്ള ഊട്ടകാമുണ്ട് മലമ്പ്രദേശത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മുകുർത്തി ദേശീയോദ്യാനം. ഇത് നീലഗിരി പീഠഭൂമിയുടെ പടിഞ്ഞാറേ മൂലയിൽ പശ്ചിമഘട്ടത്തിലായി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി 78.46 ചതുരശ്രകിലോമീറ്ററാണ്. നീലഗിരി താർ എന്ന ജീവി വർഗ്ഗത്തിനെ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം നിർമ്മിച്ചിട്ടുള്ളത്.[1]

ഈ ദേശീയോദ്യാനത്തിൽ ഉയരങ്ങളിൽ കാണപ്പെടുന്ന പുൽമേടുകളും കുറ്റിച്ചെടികളും ചോല വനങ്ങളും കാണപ്പെടുന്നു. വളരെ ഉയർന്ന പ്രദേശങ്ങളും നല്ല മഴയും ഐസാകുന്ന താപനിലയും ശക്തിയേറിയ കാറ്റുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ബംഗാൾ കടുവ, ഏഷ്യൻ ആന തുടങ്ങി വംശനാശഭീഷണിയുള്ള അനേകം വന്യജീവികളുടെ വാസസ്ഥമാണിവിടം. ഇവിടത്തെ പ്രധാന ജീവി വർഗ്ഗം നീലഗിരി താർ ആണ്. ഈ ദേശീയോദ്യാനം നേരത്തെ നീലഗിരി താർ ദേശീയോദ്യാനം എന്നാണ് അറിയപ്പെട്ടിരുന്നത്.

നീലഗിരി ജൈവമണ്ഡല സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. ഇത് ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജൈവമണ്ഡല സംരക്ഷിതപ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതുകൊണ്ട് ഇത് 2012 ജൂലൈ 1 മുതൽ യുനെസ്കോ ലോകപൈതൃകസ്ഥാനമാണിത്. [2]

  1. Dogra, Rakesh Kumar (7 July 2006), Mukurthi National Park Management plan; 2004–2009, vol. The Protected Area part 1.doc (Draft ed.), Udhagamandalam, Tamil Nadu: Wildlife Warden, Mount Stuart Hill, {{citation}}: |access-date= requires |url= (help); Check date values in: |accessdate= (help)CS1 maint: extra punctuation (link)
  2. "Four natural and four cultural properties added to UNESCO's World Heritage List on Sunday", whc.unesco.org, 1 July 2012 [1]