ഗംഗോത്രി ദേശീയോദ്യാനം
ദൃശ്യരൂപം
ഗംഗോത്രി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Uttarkashi District Uttarakhand, India |
Nearest city | Uttarkashi |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 31°38′N 79°33′E / 31.633°N 79.550°E |
Area | 2,390 കി.m2 (920 ച മൈ) |
Governing body | Forest Department of Uttarakhand government |
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തർ കാശി ജില്ലയിലാണ് ഗംഗോത്രി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1989-ലാണ് ഇതിനെ ഒരു ദേശീയോദ്യാനമായി അംഗീകരിച്ചത്. ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം ഗംഗോത്രിയിലാണ്.[1]
ഭൂപ്രകൃതി
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും 6300 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. ഹിമാലയ പർവതമേഖലയിൽ വ്യാപിച്ചു കിടക്കുന്ന ഇതിന്റെ വിസ്തൃതി 2400 ചതുരശ്രകിലോമീറ്ററാണ്. സ്തൂപികാഗ്ര വൃക്ഷങ്ങളാണ് കൂടുതലായി ഈ ഉദ്യാനത്തിൽ വളരുന്നത്. സിൽവർ ബിർച്ച്, നീല പൈൻ എന്നിവയും ഇതിലുൾപ്പെടുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]ചെമ്പൻ പാണ്ട, സാംബർ, നീർനായ, ഹിമാലയൻ താര്, കുരക്കും മാൻ, ഹിമപ്പുലി, ഹിമാലയൻ മാർട്ടെന്, ഗൊരാൽ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
ചിത്രശാല
[തിരുത്തുക]-
Entrance Check Post-Gangotri National Park
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-03. Retrieved 2018-12-27.
Gangotri National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.