Jump to content

ഇരവികുളം ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇരവികുളം ദേശീയ ഉദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൃഗങ്ങൾ

[തിരുത്തുക]

വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.[1].

ചരിത്രം

[തിരുത്തുക]

ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ്‌ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി[2]. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.

വൈവിധ്യത്തിന്റെ ഭൂവിഭാഗം

[തിരുത്തുക]

97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക്‌ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്‌, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്‌.

ചിത്ര ശേഖരം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
  2. "History of Eravikulam national park". Archived from the original on 2011-10-04. Retrieved 2011-11-01.

ഇതും കൂടി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇരവികുളം_ദേശീയോദ്യാനം&oldid=4111801" എന്ന താളിൽനിന്ന് ശേഖരിച്ചത്