Jump to content

ഉപേന്ദ്ര കൗൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപേന്ദ്ര കൗൾ
Upendra Kaul
ജനനം
India
തൊഴിൽCardiologist
അറിയപ്പെടുന്നത്Interventional cardiology
പുരസ്കാരങ്ങൾPadma Shri
Dr. B. C. Roy Award
Medtronic Award
CSI Searle Award
ICMR Shakuntala Amirchand Prize
Press India Award

ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റും ഇന്ത്യയിലെ ഇന്റർവെൻഷണൽ കാർഡിയോളജിയുടെ തുടക്കക്കാരിൽ ഒരാളുമാണ് ഉപേന്ദ്ര കൗൾ. [1] ബാത്ര ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസർച്ച് സെന്ററിലെ ചെയർമാനും ഡീൻ അക്കാദമിക്സ് ആൻഡ് റിസർച്ചും ആണ്. [2] പെർകുട്ടേനിയസ് കാർഡിയോപൾമോണറി ബൈപാസ്, റൊട്ടേഷൻ ആൻഡ് ഡയറക്ഷണൽ അഥെരെക്ടമി, കൊറോണറി സ്റ്റെന്റിംഗ്, പെർകുട്ടേനിയസ് ലേസർ മയോകാർഡിയൽ റിവാസ്കുലറൈസേഷൻ തുടങ്ങിയ നടപടിക്രമങ്ങളിലെ വൈദഗ്ധ്യത്തിന് അദ്ദേഹം പ്രശസ്തനാണ്. [3] മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിനിൽ (എംബിബിഎസ്) ബിരുദം നേടിയ അദ്ദേഹം 1975 ൽ എംഡിയും 1978 ൽ കാർഡിയോളജിയിൽ ഡിഎമ്മും നേടുന്നതിനായി അതേ സ്ഥാപനത്തിൽ തന്നെ പഠനം തുടർന്നു. [4] പിന്നീട്, 1983 മുതൽ 84 വരെ ഓസ്ട്രേലിയയിൽ നിന്ന് ഇന്റർവെൻഷണൽ കാർഡിയോളജിയിൽ വിപുലമായ പരിശീലനം നേടി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കാർഡിയോളജി പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ജിബി പന്ത് ഹോസ്പിറ്റൽ, ബാത്ര ഹോസ്പിറ്റൽ, ഫോർട്ടിസ് ഹെൽത്ത് കെയർ, എൻസിആർ എന്നിവയുടെ ഫാക്കൽറ്റി അംഗമായിരുന്നു. ന്യൂഡൽഹിയിലെ ഫോർട്ടിസ് ഹെൽത്ത് കെയറിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ഡീനും ആണ്.

കൗൾ കാർഡൊയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യുടെയും, സാർക്ക് കാർഡിയാക് സൊസൈറ്റിയുറ്റെയും മുൻ പ്രസിഡന്റ് ആണ് [5] കാർഡിയോളജിയിൽ അമേരിക്കൻ കോളേജ് ഓഫ് മെഡിക്കൽ സയൻസിന്റെയും നാഷണൽ അക്കാദമി (നമ്സ്) ന്റെയും ഫെലോ ആണ്. [2] 450 മെഡിക്കൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം [4] [6] മികച്ച ശാസ്ത്രീയ പേപ്പറിനുള്ള മെഡ്‌ട്രോണിക് അവാർഡ് 1983 ൽ നേടിയിട്ടുണ്ട്. മെഡിക്കൽ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ അവാർഡ് ഡോ. ബിസി റോയ് അവാർഡ് 1999 ലും ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2006 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീയും ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [7] 1970 ൽ ഡോ. ഥാപ്പർ ഗോൾഡ് മെഡൽ, 1986 ൽ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സിയർ അവാർഡ്, 1987 ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ശകുന്തള അമീർചന്ദ് സമ്മാനം, 1992 ൽ പ്രസ് ഇന്ത്യ അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

ഹവാല ഇടപാട് എന്ന അർത്ഥത്തിലുള്ള ഒരു മെഡിക്കൽ പദപ്രയോഗം എൻ‌ഐ‌എ തെറ്റായി വായിച്ചതിനെത്തുടർന്ന് 2019 ൽ അദ്ദേഹത്തെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) വിളിപ്പിച്ചിരുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Doctor Profile". My Doc Advisor. 2015. Retrieved 13 December 2015.
  2. 2.0 2.1 "Expert Profile". ND TV. 2015. Archived from the original on 2016-05-17. Retrieved 13 December 2015.
  3. "Dr. Upendra Kaul Credihealth". Credihealth. 2015. Retrieved 13 December 2015.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "Dr Upendra Kaul - Medical Tourism Corporation". Medical Tourism Corporation. 2015. Retrieved 13 December 2015.
  5. "Executive Director - Academics & Research(Cardiology)". Fortis Hospitals. 2015. Archived from the original on 2017-05-24. Retrieved 13 December 2015.
  6. Upendra Kaul; Sripal Bangalore; Ashok Seth; Priyadarshini Arambam; Rajpal K. Abhaychand; Tejas M. Patel; Darshan Banker; Atul Abhyankar; Ajit S. Mullasari (2015). "Paclitaxel-Eluting versus Everolimus-Eluting Coronary Stents in Diabetes". N Engl J Med. 373 (18): 1709–1719. doi:10.1056/NEJMoa1510188. PMID 26466202.
  7. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.

പുറ്ത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • Upendra Kaul. Dr Upendra Kaul on indian stents. Interview with K. K. Aggarwal. E Medinews. 


"https://ml.wikipedia.org/w/index.php?title=ഉപേന്ദ്ര_കൗൾ&oldid=4098969" എന്ന താളിൽനിന്ന് ശേഖരിച്ചത്