കാവാലം ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ളോക്കു പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവാലം ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 17.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്.
ദ്വീപിന് സമാനമായ സ്ഥലമാണിത്. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കുന്നു. രണ്ട് വലിയ കായലുകളും എട്ടു പാടശേഖരങ്ങളും ഇവിടെയുണ്ട്. ഈ ഗ്രാമത്തിൽപ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങൾക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവർത്തിപ്പിച്ചത്. കാവാലം ചുണ്ടൻ എന്ന മത്സരവള്ളം ഈ നാടിന്റെ അഭിമാനമാണ്.
പുരാതനമായ പള്ളിയറക്കാവ് ദേവി ക്ഷേത്രമാണ് ഈ പ്രദേശത്തെ മുഖ്യ ക്ഷേത്രം ആയി കരുതപ്പെടുന്നത്.
ധാരാളം കാവുകളും അളങ്ങളും( കായലുകളും ) ഉള്ള സ്ഥലമായതിനാലാണ് കാവാലം എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു . പുരാതനമായ ഒരു കാർഷിക സംസ്കൃതിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു ഭൂമിക ആണിത് .
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പുളിമൂട് ഉച്ചേത്തറ തോട്
- പടിഞ്ഞാറ് - ആറ്റുമുഖം തരിശുകായൽ
- വടക്ക് - കരിയൂർ മംഗലം പ്രദേശം
- തെക്ക് - വണ്ടകപ്പള്ളി തോട്
വാർഡുകൾ
[തിരുത്തുക]- സെൻറ്ത്രേസ്യാസ്.എൽ .പി .എസ് വാർഡ്
- ലിസ്സിയോ വാർഡ്
- പാലോടം വാർഡ്
- പള്ളിയറക്കാവ് വാർഡ്
- പറയനടി വാർഡ്
- കരിയൂർമംഗലം വാർഡ്
- അംബേദ്കർ വാർഡ്
- കാവാലം വാർഡ്
- കൊച്ചുകാവാലം വാർഡ്
- വടക്കൻ വെളിയനാട്
- തട്ടാശ്ശേരി വാർഡ്
- സി .എം .എസ് .വാർഡ്
- മംഗലം വാർഡ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | വെളിയനാട് |
വിസ്തീര്ണ്ണം | 17.43 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,427 |
പുരുഷന്മാർ | 7227 |
സ്ത്രീകൾ | 7200 |
ജനസാന്ദ്രത | 828 |
സ്ത്രീ : പുരുഷ അനുപാതം | 996 |
സാക്ഷരത | 98% |
പ്രമുഖർ
[തിരുത്തുക]- മുരിക്കൻ (കായൽ രാജാവ് ജോസഫ് മുരിക്കൻ)
- കാവാലം നാരായണപ്പണിക്കർ
- ഡോ. കെ അയ്യപ്പ പണിക്കർ
- സർദാർ കെ. എം പണിക്കർ
- മാണ്ഡവപ്പിളളി ഇട്ടിരാരിശ മേനോൻ (ആട്ടക്കഥ രചയിതാവ്)
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kavalampanchayat Archived 2016-03-11 at the Wayback Machine
- Census data 2001
കാവാലം വിശ്വനാഥക്കുറുപ്പ് - കവി,നോവലിസ്റ്റ്, നാടകകൃത്ത്