മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°33′38″N 76°18′56″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | പൊള്ളേത്തൈ പടിഞ്ഞാറ്, വളവനാട്, പൊള്ളേത്തൈ കിഴക്ക്, കലവൂർ തെക്ക്, വലിയ കലവൂർ, പ്രീതികുളങ്ങര, കലവൂർ, പാതിരപ്പള്ളി തെക്ക്, പഴയകാട്, പാതിരപ്പള്ളി, പൂങ്കാവ് പടിഞ്ഞാറ്, ചെട്ടികാട്, പൂങ്കാവ് കിഴക്ക്, ചെറിയപൊഴി, സർവ്വോദയപുരം, പാട്ടുകളം, ഓമനപ്പുഴ, മങ്കടക്കാട്, കോർത്തുശ്ശേരി, കാട്ടൂർ കിഴക്ക്, പഞ്ചായത്ത് ഓഫീസ്, ശാസ്ത്രി ഭാഗം, വാഴക്കൂട്ടം പൊഴി |
ജനസംഖ്യ | |
ജനസംഖ്യ | 45,335 (2001) |
പുരുഷന്മാർ | • 22,423 (2001) |
സ്ത്രീകൾ | • 22,912 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220975 |
LSG | • G040403 |
SEC | • G04020 |
ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത 66-ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ആര്യാട് പഞ്ചായത്ത്, തീയശേരി പൊഴി എന്നിവ
- വടക്ക് - കഞ്ഞിക്കുഴി പഞ്ചായത്ത്, മാരാരിക്കുളം തോട് എന്നിവ
- കിഴക്ക് - നാഷണൽ ഹൈവേയും മണ്ണഞ്ചരി പഞ്ചായത്തും
- പടിഞ്ഞാറ് - അറബിക്കടൽ
ഐതിഹ്യം
[തിരുത്തുക]മാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരിയായ ശിവന്റെ സങ്കല്പത്തോടെ ഒരു ക്ഷേത്രം പണിയുകയും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുകയും ചെയ്തു എന്നതാണ് അതിലൊന്ന്.[1].മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു/അന്തകൻ; മാരന്റെ അരി = കാമദേവന്റെ ശത്രു/അന്തകൻ - ശിവൻ; കളം = നാട്)എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്.[2].
തൊഴിൽ
[തിരുത്തുക]തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്.
വാർഡുകൾ
[തിരുത്തുക]വാർഡ് നമ്പർ | വാർഡിൻറെ പേര് |
---|---|
1 | പൊള്ളേത്തൈ പടിഞ്ഞാറ് |
2 | പൊള്ളേത്തൈ കിഴക്ക് |
3 | വളവനാട് |
4 | പ്രീതികുളങ്ങര |
5 | കലവൂർ |
6 | കലവൂർ തെക്ക് |
7 | വലിയ കലവൂർ |
8 | പഴയകാട് |
9 | പാതിരപ്പള്ളി |
10 | പാതിരപ്പള്ളി തെക്ക് |
11 | പൂങ്കാവ് കിഴക്ക് |
12 | പൂങ്കാവ് പടിഞ്ഞാറ് |
13 | ചെട്ടികാട് |
14 | പാട്ടുകളം |
15 | ഓമനപ്പുഴ |
16 | ചെറിയ പൊഴി |
17 | സർവ്വോദയപുരം |
18 | കാട്ടൂർ കിഴക്ക് |
19 | പഞ്ചായത്ത് ഓഫീസ് |
20 | മങ്കടക്കാട് |
21 | കോർത്തുശ്ശേരി |
22 | വാഴക്കൂട്ടം പൊഴി |
23 | ശാസ്ത്രിഭാഗം |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ആര്യാട് |
വിസ്തീര്ണ്ണം | 19.07 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 45,335 |
പുരുഷന്മാർ | 22,423 |
സ്ത്രീകൾ | 22,912 |
ജനസാന്ദ്രത | 2377 |
സ്ത്രീ : പുരുഷ അനുപാതം | 1022 |
സാക്ഷരത | 95% |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]ഹയർ സെക്കെണ്ടറി സ്കൂളുകൾ
[തിരുത്തുക]- ഹോളി ഫാമിലി ഹയർ സെക്കെണ്ടറി സ്കൂൾ കാട്ടൂർ
ഹൈസ്കൂളുകൾ
[തിരുത്തുക]- ഗവണ്മെന്റ് ഹൈസ്ക്കൂൾ പൊള്ളത്തൈ
- മേരി ഇമ്മാകുലേറ്റ് ഹൈസ്ക്കൂൾ പൂങ്കാവ്
അപ്പർ പ്രൈമറി സ്കൂളുകൾ
[തിരുത്തുക]- ശ്രീ ചിത്തിര മഹാരാജ വിലാസം അപ്പർ പ്രൈമറി സ്കൂൾ ചെട്ടികാട്
ലോവെർ പ്രൈമറി സ്കൂളുകൾ
[തിരുത്തുക]- ശ്രീ രാജരാജേശ്വരി ലോവെർ പ്രൈമറി സ്കൂൾ പാട്ടുകളം
- സെയിന്റ് ആന്റണിസ് ലോവെർ പ്രൈമറി സ്കൂൾ ഓമനപ്പുഴ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- Census data 2001
- http://lsgkerala.in/mararikulamsouthpanchayat/ Archived 2016-03-04 at the Wayback Machine.
- ↑ http://lsgkerala.in/mararikulamsouthpanchayat/about/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-25. Retrieved 2013-05-07.