ചക്കരക്കല്ല്
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് ചക്കരക്കല്ല്. കണ്ണൂർ നഗരത്തിൽ നിന്നും 14 കി.മീ തെക്കു കിഴക്ക് ദിശയിൽ ആയി കണ്ണൂർ വിമാനത്താവള പാതയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്ഥലങ്ങൾ ചക്കരക്കല്ല് പട്ടണത്തിൽ ഉണ്ട്. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, മട്ടന്നൂർ, ചാലോട്, പെരളശ്ശേരി, മമ്പറം എന്നീ സ്ഥലങ്ങളിലേക്ക് ചക്കരക്കല്ല് വഴി ബസ്സിൽ യാത്ര ചെയ്യാം. കണ്ണൂർ ജില്ലയിലെ ഒരു പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രം കൂടിയാണ് ഈ പട്ടണം.
വിവിധ മതത്തിലും ജാതിയിലും പാർട്ടിയിലും ഉള്ള ആളുകൾ സ്നേഹത്തോടെയും സമാധാനത്തോടെയും ചക്കരക്കല്ലിൽ ജീവിക്കുന്നു. അനേകം വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും സർക്കാർ ഓഫീസുകളും ഇവിടെയുണ്ട്.
പ്രധാന സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം
- ഹോമിയോ ഡിസ്പൻസറി
- സബ് ട്രഷറി ചക്കരക്കൽ
- ഇരിവേരി വില്ലേജ് ഓഫീസ്
- കണ്ണൂർ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
- കെഎസ്ഇബി ഇലൿട്രിക്കൽ സെക്ഷൻ ഓഫീസ്, ചക്കരക്കൽ
- ചക്കരക്കൽ പോലീസ് സ്റ്റേഷൻ
- തപാൽ ഓഫീസ്, ചക്കരക്കൽ
- ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച്, ചക്കരക്കൽ
സമീപമുള്ള പ്രധാന പട്ടണങ്ങൾ
[തിരുത്തുക]- കണ്ണൂർ - 14 കി.മീ
- മട്ടന്നൂർ - 16 കി.മീ
- കൂത്തുപറമ്പ് - 16 കി.മീ
- തലശ്ശേരി - 21 കി.മീ
- ഇരിക്കൂർ - 19 കി.മീ