പിണറായി ഗ്രാമപഞ്ചായത്ത്
പിണറായി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°48′41″N 75°30′12″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | പാറപ്രം, പിണറായി നോർത്ത്, ഇടക്കടവ്, ചേരിക്കൽ, കോഴൂർ, ഓലയമ്പലം, വെണ്ടുട്ടായി, എരുവട്ടി, കാപ്പുമ്മൽ, പാനുണ്ട, ഓലായിക്കര, ഉമ്മൻചിറ, പെനാങ്കിമെട്ട, പന്തക്കപ്പാറ, പിണറായി തെരു, കോളാട്, കിഴക്കുംഭാഗം, പടന്നക്കര, പിണറായി വെസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 28,759 (2001) |
പുരുഷന്മാർ | • 13,871 (2001) |
സ്ത്രീകൾ | • 14,888 (2001) |
സാക്ഷരത നിരക്ക് | 94.14 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221256 |
LSG | • G130703 |
SEC | • G13052 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പിണറായി, എരുവട്ടി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പിണറായി ഗ്രാമപഞ്ചായത്ത്[1]
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]ഓലയമ്പലം-കേളാലൂർ-കായലോട്-കോട്ടയത്തങ്ങാടി റോഡാണ് പഞ്ചായത്തിലെ പുരാതനമായ റോഡ്. തലശ്ശേരി, കണ്ണൂർ എന്നിവയാണ് ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താാവളമണ് ഏറ്റവും അടുത്ത വിമാനത്താവളം. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം(93 കി. മീ)[2], മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- പാറപ്രം
- പിണറായി നോർത്ത്
- ചേരിക്കൽ
- ഓലയമ്പലം
- വെണ്ടുട്ടായി
- കോഴൂർ
- പാനുണ്ട
- ഓലായിക്കര
- എരുവട്ടി
- കാപ്പുമ്മൽ
- പൊക്കിമൊട്ട
- പന്തക്കപ്പാറ
- ഉമ്മൻചിറ
- കിഴക്കും ഭാഗം
- പടന്നക്കര
- പിണറായി തെരു
- കോളാട്
- പിണാറായി വെസ്റ്റ്
അതിരുകൾ
[തിരുത്തുക]- വടക്ക്:പെരളശ്ശേരി, വേങ്ങാട് , അഞ്ചരക്കണ്ടി പുഴ
- പടിഞ്ഞാറ്: മുഴപ്പിലങ്ങാട്, ധർമ്മടം (അണ്ടല്ലൂർ-മേലൂർ പുഴ)
- കിഴക്ക്: കതിരൂർ
- തെക്ക്: എരഞ്ഞോളി
ഭൂപ്രകൃതി
[തിരുത്തുക]ഭൂമിശാസ്ത്രപരമായി പുഴയോട് ചേർന്നുള്ള ചതുപ്പുനിലം, ഏക്കൽമണ്ണുള്ള വയൽപ്രദേശം, സമതലപ്രദേശം, ഇടത്തരം ചെരിവുകൾ, ചെറിയ കുന്നിൻപ്രദേശം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്.
ജലപ്രകൃതി
[തിരുത്തുക]അഞ്ചരക്കണ്ടി പുഴ, ഇതിന്റെ ഭാഗമായ അണ്ടല്ലൂർ-മേലൂർ പുഴ, ചിറകൾ, തോടുകൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | |
---|---|---|---|---|---|---|---|---|---|---|
20.04 | 18 | 28579 | 13871 | 14888 | 1435 | 1073 | 94.14 | 97.48 | 91.07 |
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1961-വരെ എരുവട്ടിയും, പിണറായിയും രണ്ട് പഞ്ചായത്തുകളായിരുന്നു, 1961-ലാണ് ഈ പഞ്ചായത്തുകളെ യോജിപ്പിച്ച് പിണറായി പഞ്ചായത്ത് നിലവിൽ വന്നത്. കുഞ്ഞുകുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. [3]
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പിണറായി ഗ്രാമപഞ്ചായത്ത്
- ↑ http://pinarayi.entegramam.gov.in/index.php?option=com_content&task=view&id=60&Itemid=45[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.lsg.kerala.gov.in/htm/history.asp?ID=1149&intId=5