പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളി
തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ ഫൊറോന പള്ളി (Puthenchira Forane Church) അഥവാ സെന്റ് മേരീസ് ഫൊറോന പള്ളി (St: Mary's Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലാണ് പുത്തൻചിറ ഫൊറോന പള്ളി.
ചരിത്രം
[തിരുത്തുക]ഈ പള്ളി എ.ഡി 400 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു[1]. ഈ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് കുരിശുകൾക്ക് (ഒന്ന് പള്ളിയുടെ മുന്നിലും മറ്റൊന്ന് വഴിയരികിലുള്ള കപ്പേളയുടെ മുകളിലും) രണ്ട് ജോടി വീതം കൈകളുണ്ട്. സാധാരണ കുരിശുകൾക്ക് ഒരു ജോടി കൈകളാണുണ്ടാകുക.
കൊടുങ്ങല്ലൂർ അതിരൂപത നിലവിലുണ്ടായിരുന്ന കാലഘട്ടത്തിൽ 1701 മുതൽ 1752വരെ അതിരൂപതയുടെ ആസ്ഥാനവും മെത്രാപോലീത്തന്മാർ താമസിച്ചിരുന്നതും പുത്തൻചിറ പള്ളിയിലായിരുന്നു. അക്കാലങ്ങളിൽ ഇവിടെ മരണപ്പെടുന്ന മെത്രാപോലിത്തന്മാരെ പള്ളിക്കകത്ത് കബറടക്കുകയും ചെയ്തിരുന്നു.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]ഈ പള്ളിയുടെ ഇടവകാതിർത്തിയിലാണ് വാഴ്ത്തപ്പെട്ടവൾ മദർ മറിയം ത്രേസ്യയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. പനയോലകൊണ്ട് മേഞ്ഞ വീട് അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്. ജന്മഗ്രഹം ഒരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു.
നാഴികക്കല്ലുകൾ
[തിരുത്തുക]പ്രധാന്യം | ദിവസം |
---|---|
ദേവാലയം / കുരിശുപള്ളി | എ.ഡി 400 |
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് | 1502 |
ഇടവക സ്ഥാപനം | 1545 |
സിമിസ്തേരി | 1545 |
വൈദിക മന്ദിരം | 1706 |
പുതിയ പള്ളി വെഞ്ചിരിപ്പ് | 1905 മെയ് 30 |
പുതിയ വൈദിക മന്ദിരം | 1952 |
ഇടവക പള്ളികൾ
[തിരുത്തുക]പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.
- 1. പുത്തൻചിറ പള്ളി
- 2. പുത്തൻചിറ കിഴക്കെ പള്ളി
- 3. കടുപ്പശ്ശേരി പള്ളി
- 4. കൊറ്റനെല്ലൂർ പള്ളി
- 5. കുതിരത്തടം പള്ളി
- 6. കുഴിക്കാട്ടുശ്ശേരി പള്ളി അഥവാ കൊമ്പൊടിഞ്ഞാമാക്കൽ പള്ളി
- 7. തുമ്പൂർ പള്ളി
- 8. വെളയനാട് പള്ളി
- 9. കൊമ്പത്തുകടവ് പള്ളി അഥവാ സേവിയൂർ പള്ളി അഥവാ മുട്ടിക്ക പള്ളി
ചിത്രശാല
[തിരുത്തുക]-
പള്ളിയുടെ മുൻഭാഗത്തുള്ള പാലം
-
ഇരട്ട കൈ കുരിശ്
-
പള്ളിയുടെ മുൻഭാഗം
-
ശവക്കോട്ട
-
വഴിയഴികിലുള്ള കപ്പേള, ഇരട്ട കൈ കുരിശ്
-
കൊടുങ്ങല്ലൂരിലെ ആർച്ച് ബിഷപ്പിനെ അടക്കം ചെയ്തതിന്റെ സ്മാരകം
-
എ.ഡി 400 ൽ സ്ഥാപിച്ചതാണെന്നെഴുതിയ ബോർഡ്
-
മറിയം ത്രേസ്യയുടെ ജന്മഗൃഹത്തിലേക്കൂള്ള കവാടത്തിലെ കമാനം
-
മറിയം ത്രേസ്യയുടെ ജന്മഗൃഹം സംരക്ഷിച്ച നിലയിൽ
അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റ്
- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ പുത്തൻചിറ ഫൊറോന പള്ളിയുടെ പ്രത്യേക പേജിലേക്ക് Archived 2016-03-04 at the Wayback Machine.
- Sunil Villwamangalath: സ്വന്തം പുത്തൻചിറ ചരിത്രവഴികളിലൂടെ, Dec. 2014.