പെരിഞ്ഞനം
പെരിഞ്ഞനം
Perinnanam, Peringanam | |
---|---|
village | |
Coordinates: 10°18′50″N 76°8′55″E / 10.31389°N 76.14861°E | |
Country | India |
State | Kerala |
District | Thrissur |
ജനസംഖ്യ (2001) | |
• ആകെ | 20,340 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680686 |
Telephone code | 0480 |
Vehicle registration | KL-47 |
Nearest city | irinjalakuda and kodungallur |
Sex ratio | 9375:10965 M:F ♂/♀ |
Lok Sabha constituency | Chalakudy |
Vidhan Sabha constituency | Kaipamangalam |
Climate | Coastal climate (Köppen) |
വെബ്സൈറ്റ് | www.perinjanam.com |
തൃശൂർ ജില്ലയിൽ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെരിഞ്ഞനം. പെരിയ ജ്ഞാനമുള്ള വരുടെ ദേശം എന്നാണത്രെ പെരിഞ്ഞനം എന്ന വാക്കിനർഥം[അവലംബം ആവശ്യമാണ്]. ഇവിടെയാണ് അന്തരിച്ച ശ്രീ മാമച്ചോഹൻ സ്ഥാപിച്ച രാമൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് . എൻ.എച്ച്.17 ഈ പ്രദേശത്തുകൂടി കടന്നുപോകുകയും പെരിഞ്ഞനത്തെ കിഴക്ക്. പടിഞ്ഞാറ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാക്കിത്തീർക്കുകയും ചെയ്യുന്നു.
സുപ്രസിദ്ധ സൂഫിവര്യരായ ഉണ്ണീൻ മുഹ്യിദ്ധീൻ ബക്രി, മകൻ മഹ്മൂദുൽ ബക്റി എന്നവരുടെ ഖബറിടവും പെരിഞ്ഞനം പൊൻമാനിക്കുടം ജുമാ മസ്ജിദിന്റെ ചാരെ സ്ഥിതി ചെയ്യുന്നു
മഹ്മൂദുൽ ബക്രിയുടെ സ്മരണാർത്ഥം അവിടുത്തെ സഹോദര പുത്രനും പ്രസിദ്ധ പണ്ഡിതനുമായിരുന്ന മർഹൂം നസ്രുദീൻ ദാരിമി സ്ഥാപിച്ച മഹ്മൂദിയ്യ കേരളത്തിൽ അറിയപ്പെട്ട വിദ്യാഭ്യാസ സമുച്ചയങ്ങൾ ഉൾക്കൊള്ളുന്ന വലിയ ഒരു ട്രസ്റ്റ് ആണ്
വിദ്യഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- മഹമ്മൂദിയ ഇംഗ്ലീഷ് സ്കൂൾ
- ആർ എം വി എച്ച് എസ് എസ് പെരിഞ്ഞനം
- ഗവൺമെൻറ് യൂ പി സ്കൂൾ പെരിഞ്ഞനം
- ഈസ്റ്റ് യൂ പി സ്കൂൾ പെരിഞ്ഞനം
- എസ്.എൻ.സ്മാരകം യു പി സ്കൂൾ
- അയ്യപ്പൻ മെമ്മോറിയൽ
എൽ.പി.സ്കൂൾ
- വെസ്റ്റ് എൽപി സ്കൂൾ
- സെൻട്രൽ എൽ.പി.സ്കൂൾ
- എയിഡഡ് മാപ്പിള എൽ .പി .സ്കൂൾ
- എസ്.എൻ.ജി എം.എൽ പി
ആരാധനാലയങ്ങൾ
[തിരുത്തുക]ഏറെ പഴക്കമുള്ള പള്ളിയിൽ ഭഗവതിക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതിക്ഷേത്രവുമായി ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത് . പലപ്പോഴും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് വരുന്ന തമിഴ് ഭക്തർ ഈ ക്ഷേത്രവും സന്ദർശിച്ചേ മടങ്ങാറുള്ളൂ. ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാലകൃതികളിലും സന്ദേശകാവ്യങ്ങളിലും പരാമർശിച്ചിട്ടുള്ള തൃക്കണ്ണാമതിലകം സ്ഥിതിചെയ്യുന്നത്