Jump to content

മറ്റത്തിപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ പാലാ നിയമസഭാ മണ്ഡലത്തിൽ കടനാട് ഗ്രാമപഞ്ചായത്തിന്റെയും ഇടുക്കി ജില്ലയിലെ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ഭാഗമായി വരുന്ന ഒരു മലയോര ഗ്രാമമമാണ് മറ്റത്തിപ്പാറ നീലൂർ, കരിങ്കുന്നം, മാനത്തൂർ എന്നിവ മറ്റത്തിപ്പാറയുടെ സമീപ പ്രദേശങ്ങളാണ്.

മറ്റത്തിപ്പാറ ഗ്രാമത്തിന്റെ വളർച്ച തുടങ്ങുന്നത് 1970കളിൽ റബ്ബർ കൃഷിയുടെ വരവോടെയാണ്. കർഷകർ നെല്ലും മറ്റു കൃഷിയോടും ഒപ്പം റബ്ബറും കൃഷി ചെയ്യാൻ തുടങ്ങി.

പെരുങ്കുന്ന് മല, പാമ്പനാൽ വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്നത് മറ്റത്തിപ്പാറയിലാണ്.

യാത്രാസൗകര്യങ്ങൾ

[തിരുത്തുക]

മറ്റത്തിപ്പാറ ഗ്രാമത്തെ അടുത്തുള്ള ടൗണുകളായ കരിങ്കുന്നം, നീലൂർ എന്നിവിടങ്ങളിൽ നിന്നുള്ള വഴികൾ ബന്ധിപ്പിക്കുന്നു. മറ്റത്തിപ്പാറയിലൂടെ റെയിൽവേ ലൈൻ കടന്നുപോകുന്നില്ല. തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയത്താണ് (ഏകദേശം 52കീ.മീ ദൂരം). തൊട്ടടുത്ത വിമാനത്താവളം 72കീ.മീ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ്.

വളരെ രസകരമായ കാര്യം എന്തെന്നാൽ മറ്റത്തിപ്പാറയിൽ ജനങ്ങളുടെ ഉടമസ്ഥതയിൽ ജനകീയൻ എന്ന പേരിൽ ഒരു ബസ്സുണ്ട്. ഇത് 2008ൽ ഫാ. തോമസ് പരുത്തിപ്പാറയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന്റെ ശ്രമഫലമാണ്. ജനകീയൻ ബസ്സിന്റെ ഡ്രൈവും കണ്ടക്ടറും ഗ്രാമവാസികൾ തന്നെയാണ്.

മറ്റത്തിപ്പാറയിൽ എത്തിച്ചേരാനുള്ള പ്രധാന വഴികൾ പാലാ - കൊല്ലപ്പള്ളി - കുറുമണ്ണ് - നീലൂർ -> മറ്റത്തിപ്പാറ

തൊടുപുഴ - കരിങ്കുന്നം -> മറ്റത്തിപ്പാറ

പാലാ - കൊല്ലപ്പള്ളി - കരിങ്കുന്നം -> മറ്റത്തിപ്പാറ

പാലാ/തൊടുപുഴ - മാനത്തൂർ -> മറ്റത്തിപ്പാറ

മുട്ടം - നീലൂർ -> മറ്റത്തിപ്പാറ

സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഹോളി ക്രോസ് കത്തോലിക്കാ ദൈവാലയം ഗാഗുൽത്ത
  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം (ജംഷനിൽ നിന്നും 2km അകലെ) നീലൂർ അമ്പല ഭാഗം
  • ഹോളി ക്രോസ് യു.പി സ്കൂൾ
  • ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി
  • ഗവ. ആയുർവേദ ആശുപത്രി
  • കടനാട് സർവ്വീസ് സഹകരണ ബാങ്ക്
  • SMMI കോൺവെന്റ്
  • മറ്റത്തിപ്പാറ പോസ്റ്റ് ഓഫീസ് (പിൻ-686651)
  • മൃഗാശുപത്രി

വിനോദ സഞ്ചാരം

[തിരുത്തുക]

മൂന്ന് ജില്ലകൾ കാണാൻ കഴിയുന്ന മനോഹരമായ സ്ഥലമാണ് പെരുംകുന്നുമല. മറ്റത്തിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ പലയിടത്തുനിന്നും ആളുകൾ എത്താറുണ്ട്. മാത്രമല്ല പാമ്പനാൽ വെള്ളച്ചാട്ടവും മറ്റത്തിപ്പാറയുടെ മാറ്റുകൂട്ടുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മറ്റത്തിപ്പാറ&oldid=3913759" എന്ന താളിൽനിന്ന് ശേഖരിച്ചത്