മാണിക്കൽ ഗ്രാമപഞ്ചായത്ത്
മാണിക്കൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°39′1″N 76°55′4″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | മൂളയം, മാണിക്കൽ, ആലിയാട്, പിരപ്പൻകോട്, കുതിരകുളം, തൈക്കാട്, ഇടത്തറ, ചിറത്തലയ്ക്കൽ, തലയൽ, വെമ്പായം, അണ്ണൽ, കട്ടയ്ക്കാൽ, കൊപ്പം, വേളാവൂർ, പ്ലാക്കീഴ്, പൂലന്തറ, കോലിയക്കോട്, കള്ളിക്കാട്, തീപ്പുകൽ, ശാന്തിഗിരി, കുന്നിട |
ജനസംഖ്യ | |
ജനസംഖ്യ | 32,065 (2001) |
പുരുഷന്മാർ | • 15,747 (2001) |
സ്ത്രീകൾ | • 16,318 (2001) |
സാക്ഷരത നിരക്ക് | 88.07 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221802 |
LSG | • G010408 |
SEC | • G01046 |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മാണിക്കൽ .[1] വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായും കേരളത്തിലെ എട്ടാമതായും ISO സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ നിലവിൽ ഇരുപത്തൊന്ന് വാർഡുകളുണ്ട്. പഞ്ചായത്ത് ഓഫീസ് പിരപ്പൻകോട്ട് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് എം.സി റോഡ് കടന്നുപോകുന്നു. 1940കളിൽ പഞ്ചായത്തിൻറെ കിഴക്കുഭാഗത്തുള്ള മലകളും പടിഞ്ഞാറുള്ള വെള്ളാനിക്കൽ കുന്നുകളും നിബിഡവനങ്ങളായിരുന്നു. മുയൽ, കാട്ടുപന്നി, മുള്ളൻപന്നി, കുറുക്കൻ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങൾ ഈ വനങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്നു. ഇക്കാലത്ത് കന്യാകുളങ്ങരയിൽ പ്രവർത്തിച്ചിരുന്ന ഫോറസ്റ്റ് ഓഫീസാണ് ഇന്നത്തെ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രമായി മാറിയത്
സ്ഥലനാമോൽപത്തി
[തിരുത്തുക]മാണിക്യം വിളഞ്ഞ മണ്ണ് എന്ന അർത്ഥത്തിലാണ് 'മാണിക്കൽ' എന്ന പേര് ലഭിച്ചതെന്ന പറയപ്പെടുന്നു. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും മാണിക്യം, വൈഡൂര്യം തുടങ്ങിയ രത്നക്കല്ലുകൾ സുലഭമാണ്.
സ്വാതന്ത്ര്യമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
[തിരുത്തുക]സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പല പ്രമുഖരും ഈ പ്രദേശത്തുണ്ടായിരുന്നുവെങ്കിലും ആദ്യകാലങ്ങളിൽ പഞ്ചായത്തിൽ സംഘടിതമായൊരു ദേശീയ പ്രസ്ഥാനമുണ്ടായിരുന്നില്ല.പഞ്ചായത്തിലെ ആദ്യത്തെ പൊതുപ്രവർത്തകനെന്നും സാംസ്കാരിക പ്രവർത്തനങ്ങളുടെ സംഘാടകനെന്നും വിശേഷിപ്പിക്കാവുന്ന റ്റി. ആർ. ത്രിവിക്രമൻ പിള്ള 1936-ൽ ഗാന്ധിജിയെ പിരപ്പൻകോടിനു സമീപമുള്ള കോട്ടപ്പുറത്തുകൊണ്ടുവന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രവർത്തകനും മരണം വരെ ഗാന്ധിയനുമായിരുന്ന കെ.എൻ.നായരാണ് പഞ്ചായത്തിലെ മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി. ചിറയിൽ കെ. സുകുമാരൻ നായർ ദേശീയ പ്രസ്ഥാനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് 1946-ൽ കോലിയക്കോട്ടു നിന്നും വേളാവൂരേക്ക് ജാഥ സംഘടിപ്പിക്കുകയും വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]1880 കളിൽ സ്ഥാപിക്കപ്പെട്ട പിരപ്പൻകോട് എൽ.പി.എസ് ആണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ. 1951-ൽ ആരംഭിച്ച തലയിൽ എൽ.പി.എസ്. ആണ് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ഏക സ്കൂൾ. 1950-കൾ സാംസ്ക്കാരികമായി ഈ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം സുവർണ്ണ കാലഘട്ടമായിരുന്നു. പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലകളിലാണ് സാംസ്ക്കാരിക പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. മാണിക്കൽ പഞ്ചായത്തിന്റെ സമരങ്ങളുടെ ചരിത്രത്തിൽ ഉജ്ജ്വലമായ ഒരു സ്ഥാനമാണ് പിരപ്പൻകോട് ഹൈസ്കൂൾ സമരത്തിനുള്ളത്. 1935-37 കാലഘട്ടത്തിൽ പിരപ്പിൻകോട് കേന്ദ്രമാക്കി ആദ്യത്തെ കമ്യൂണിസ്റ് പാർട്ടി സെൽ രൂപം കൊണ്ടു. എം. ആർ. സുകുമാരൻ നായർ സ്ഥാപിച്ച വള്ളത്തോൾ കഥകളി യോഗം ഇന്നും സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. ഇപ്പോഴത്തെ ലോറൻസ് മാർ അപ്രേം തിരുമേനി 1963-ൽ കുഷ്ടരോഗാശുപത്രി സ്ഥാപിച്ചു. 1945-ൽ കോലിയക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സരസ്വതി മന്ദിരം ഗ്രന്ഥശാലയായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല. 1951 മേയ് 31 വില്ലേജ് യൂണിയൻ പ്രവർത്തിച്ചുവരുന്ന കാലത്താണ് പിരപ്പൻകോട് ഒരു റൂറൽ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. 1972-ൽ ചിറത്തലയ്ക്കൽ കേന്ദ്രമാക്കി രാജപ്പൻനായർ, കെ.ഗോപി, കേശവപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറി പുസ്തകം ശേഖരിച്ചു ആരംഭിച്ച ലൈബ്രറിയാണ് വിജ്ഞാന പോഷിണി. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സോമശേഖരൻ നായർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേശി 1974 -ൽ പ്രവർത്തനാമാരംഭിച്ച ഗ്രന്ഥശാലയാണ് പ്ലാക്കീഴ് സേമശേഖരൻ നായർ മെമ്മോറിയൽ ലൈബ്രറി. 1951-ൽ പിരപ്പൻകോട് ക്ഷേത്രത്തിനോടനുബന്ധിച്ച് അയിത്തം നിലനിന്നിരുന്ന കാലത്താണ് പുന്നപുരം പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ പിരപ്പൻകോട് അമ്പലക്കുളം കേന്ദ്രമാക്കി ഡോൾഫിൻ ക്ലബ് പ്രവർത്തനമാരംഭിച്ചത്.
ഗതാഗത പ്രാധാന്യം
[തിരുത്തുക]ഈ പഞ്ചായത്തിലൂടെ എം.സി. റോഡ് , 2008ഇൽ നിലവിൽ വന്ന കഴകൂട്ടം-തൈക്കാട് ബൈപ്പാസ് റോഡും മാണിക്കൽ പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]സ്വാതന്ത്യ്രത്തിനു മുമ്പു തന്നെ ഉണ്ടായിരുന്ന പ്രബുദ്ധമായ രാഷ്ട്രീയ പശ്ചാത്തലം വില്ലേജ് യൂണിയൻ രൂപവത്കരിക്കുന്നതിന് കളമൊരുക്കി. വില്ലേജ് യൂണിയൻ 1949 മുതൽ 1953 വരെ യായിരുന്നു. 1953-ൽ മാണിക്കൽ പഞ്ചായത്ത് രൂപീകൃതമായി. സി.കെ. കുഞ്ഞൻപിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്.
ഭൂപ്രകൃതി
[തിരുത്തുക]മാണിക്കൽ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ, വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, ചെറിയ കുന്നിൻപ്രദേശങ്ങളിലെ നിരന്ന ഭൂമി, ചെറിയ ചരിവുകൾ, താഴ്വരകൾ, ഏലാ പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു
പഞ്ചായത്തിലെ പ്രമുഖ സ്ഥാപനങ്ങൾ
[തിരുത്തുക]പബ്ലിക് ആഫീസുകൾ
[തിരുത്തുക]- മാണിക്കൽ ഗ്രാമപഞ്ചായത്ത് ആഫീസ്
- മാണിക്കൽ വില്ലേജ് ആഫീസ്
- കോലിയക്കോട് വില്ലേജ് ആഫീസ്
- കൃഷി ഭവൻ, മാണിക്കൽ
ബാങ്കുകളും സഹകരണസ്ഥാപനങ്ങളും
[തിരുത്തുക]- യൂണിയൻ ബാങ്ക്, പിരപ്പൻകോട്
- മാണിക്കൽ സർവ്വീസ് സഹകരണ സംഘം, പിരപ്പൻകോട്, വെമ്പായം, പാറയ്ക്കൽ
- എസ്.ബി.ടി, വെമ്പായം
- കനറാ ബാങ്ക്, വെമ്പായം
- ഫെഡറൽ ബാങ്ക് വെമ്പായം,
- കെ.എസ്.എഫ്.ഇ, വെമ്പായം
വിദ്ദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- പിരപ്പൻകോട് എൽ.പി.എസ്
- കൊപ്പം എൽ.പി.എസ്
- പാറക്കൽ യു .പി.എസ്
- കോലിയക്കോട് യു.പി.എസ്
- പിരപ്പൻകോട് ഹയർസെകൻഡറി സ്കൂൾ
- പിരപ്പൻകോട് വൊക്കേഷണൽ ഹയർസെകൻഡറി സ്കൂൾ
- യു.ഐ.റ്റി സെന്റർ പിരപ്പൻകോട്
- തലയൽ എൽ പി എസ്
- ഗവ.ഗേൾസ് എച്ച്.എസ്.എസ്, കന്യാകുളങ്ങര
ഹോസ്പിറ്റലുകൾ
[തിരുത്തുക]- സാമൂഹികാരോഗ്യകേന്ദ്രം, കന്യാകുളങ്ങര
- മാണിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം, കോലിയക്കോട്
- ആയുർവേദാശുപത്രി, വെള്ളാണിക്കൽ
- ഹോമിയോ ഡിസ്പെൻസറി, പ്ലാക്കീഴ്
- വെറ്ററിനറി ഹോസ്പിറ്റൽ, വേളാവൂർ
- സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജ്, പിരപ്പൻകോട്
- ശാന്തിഗിരി സിദ്ധാശുപത്രി, പൂലന്തറ
ജലപ്രകൃതി
[തിരുത്തുക]കിഴക്കൻ മലയടിവാരത്തിൽ നിന്നും ആരംഭിക്കുന്ന നീരൊഴുക്കുകൾ ചെറുതോടുകൾ, ഉദയൻകോട്, തലയൽ, കടുന്നപൂര്, കുതിരകുളം വടക്കതിൽ എത്തുന്ന തോടും, പിരപ്പൻകോട് മാണിയ്ക്കൽ തൈക്കാട് വഴി മൂന്നാറ്റുമുക്കിൽ എത്തുന്ന തോടും പുളിക്കേക്കോണം, മത്തനാട്, ചെറുകോണം തോടും മുക്കമ്പാലതോടും അനേകം കൈവഴികൾ കൊണ്ട് ജലസമ്പുഷ്ടമാണ്
ആരാധനാലയങ്ങൾ
[തിരുത്തുക]പിരപ്പിൻകോട് ശ്രീകൃഷ്ണ ക്ഷേത്രം പഞ്ചായത്തിലെ ഏറ്റവും വലിയ ആരാധനാലയമാണ്. മുസ്ളീം പള്ളികളിൽ പ്രധാനപ്പെട്ടത് വേളാവൂർ ജമാഅത്തിന്റെ കീഴിലുള്ള പള്ളിയും വെമ്പായം ജമാഅത്തിന്റെ കീഴിലുള്ള പള്ളിയുമാണ്. കോട്ടപ്പുറം (ക്രിസ്ത്യൻ) പള്ളി 1962 ൽസ്ഥാപിച്ചു.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- മാണിക്കൽ
- ആലിയാട്
- മൂളയം
- തൈക്കാട്
- പിരപ്പൻകോട്
- കുതിരകുളം
- തലയൽ
- ഇടത്തറ
- ചിറത്തലയ്ക്കൽ
- വെമ്പായം
- കട്ടയ്ക്കാൽ
- കൊപ്പം
- അണ്ണൽ
- പ്ലാക്കീഴ്
- വേളാവൂർ
- കോലിയക്കോട്
- കള്ളിക്കാട്
- പൂലന്തറ
- ശാന്തിഗിരി
- തീപ്പുകൽ
- കുന്നിട