Jump to content

മാതമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ പിലാത്തറക്കടുത്തുളള ഒരു ഗ്രാമമാണ് മാതമംഗലം. ഇവിടത്തെ അങ്ങാടി എം.എം. ബസാർ എന്നറിയപ്പെടുന്നു. ഈ പ്രദേശം പയ്യന്നൂർ ബ്ലോക്കിൽപെട്ട എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു [1]. പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു.

അതിരുകൾ

[തിരുത്തുക]

പിലാത്തറ,കൈതപ്രം എന്നീ പ്രദേശങ്ങളാണ്‌ അതിരുകൾ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. സി.പി. നാരായണൻ മെമ്മോറിയൽ ഗവൺ‌മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാതമംഗലം
  2. മാതമംഗലം എൽ പി സ്കൂൾ
  3. ഗവ അധ്യാപക പരിശീലന കേന്ദ്രം

ഗ്രന്ഥശാല

[തിരുത്തുക]

മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല [2] .

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-04. Retrieved 2007-12-15.
  2. [1] Archived 2016-06-12 at the Wayback Machine.|mathrubhumi.com_വായനശാല മുതൽ സിനിമാശാല വരെ


"https://ml.wikipedia.org/w/index.php?title=മാതമംഗലം&oldid=4106454" എന്ന താളിൽനിന്ന് ശേഖരിച്ചത്