ലാഹോർ കോട്ട
ലാഹോർ കോട്ട شاہی قلعہ | |
---|---|
Location | ലാഹോർ, പാകിസ്താൻ |
Coordinates | 31°35′25″N 74°18′35″E / 31.59028°N 74.30972°E |
Architectural style(s) | ഹിന്ദു - മുസ്ലീം വാസ്തുവിദ്യ, മുഗൾ |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
സ്ഥാനം | പാകിസ്താൻ |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്171-001 171-001 |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ലാഹോർ കോട്ട അഥവാ ഷാക്വില.[1] ലാഹോറിലെ വാൾഡ് സിറ്റിയുടെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഈ കോട്ട ഏകദേശം 20 ഹെക്ടേർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു.[2] 1556-ൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറാണ് കോട്ടയുടെ നിർമ്മാണം ആരംഭിച്ചത്. പിന്നീട് പല ഭരണാധികാരികളുടെയും ശ്രമഫലമായി പതിനേഴാം നൂറ്റാണ്ടോടുകൂടി കോട്ടയുടെ പണി പൂർത്തിയായി.[3][4] ഹിന്ദു - മുസ്ലീം വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഇരുപതിലധികം പുരാതന കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.[2]
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കോട്ടയിലെ പലഭാഗങ്ങളും മോഡി പിടിപ്പിക്കുന്നതിനായി അമൂല്യമായ മാർബിളുകൾ ഉപയോഗിച്ചിരുന്നു.[2] അദ്ദഹത്തിന്റെ പുത്രൻ ഔറംഗസേബാണ് ലാഹോർ കോട്ടയുടെ കവാടമായ ആലംഗിരി ഗേറ്റ് നിർമ്മിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം സിഖ് സാമ്രാജ്യത്തിലെ രഞ്ജിത് സിങ് ലാഹോർ കോട്ട പിടിച്ചെടുത്തു. 1849 ഫെബ്രുവരിയിൽ നടന്ന ഗുജറാത്ത് യുദ്ധത്തിൽ സിഖുകാരെ പരാജയപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷുകാർ കോട്ട സ്വന്തമാക്കി. 1947-ൽ പാകിസ്താൻ സ്വതന്ത്രമായതോടെ ലാഹോർ കോട്ട സർക്കാർ ഏറ്റെടുത്തു. 1981-ൽ ഷാലിമാർ പൂന്തോട്ടത്തെയും ലാഹോർ കോട്ടയെയും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. [2]
സ്ഥാനം
[തിരുത്തുക]ലാഹോറിലെ വാൾഡ് സിറ്റിയുടെ വടക്കൻ ഭാഗത്താണ് ലാഹോർ കോട്ട സ്ഥിതിചെയ്യുന്നത്. ബാദ്ശാഹി മോസ്ക്, റോഷ്നയി ഗേറ്റ്, രാജാ രഞ്ജിത് സിങ്ങിന്റെ സമാധിസ്ഥലം എന്നിവയോടു ചേർന്ന് ലാഹോർ കോട്ടയുടെ കവാടമായ ആലംഗീരി ഗേറ്റ് സ്ഥിതിചെയ്യുന്നു. കോട്ടയുടെ വടക്കൻ അതിർത്തിക്കു സമീപം ഇഖ്ബാൽ പാർക്കും മിനാരി പാകിസ്താനുമുണ്ട്.
ചരിത്രം
[തിരുത്തുക]ലാഹോർ കോട്ട നിലനിൽക്കുന്ന സ്ഥലത്ത് മുമ്പ് ജനവാസം കുറവായിരുന്നു.[2][5] ഇവിടെ ആദ്യകാലത്ത് ചെളിയും ഇഷ്ടികയും കൊണ്ടു നിർമ്മിച്ച മറ്റൊരു കോട്ടയുണ്ടായിരുന്നതായി പറയപ്പെടുന്നു. പതിനാന്നാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയുടെ കാലത്താണ് ഇവിടെയുള്ള കോട്ടയെപ്പറ്റി ചരിത്രത്തിൽ ആദ്യമായി പരാമർശിക്കപ്പെടുന്നത്. 1241-ലെ മംഗോളിയൻമാരുടെ ലാഹോർ ആക്രമണത്തെത്തുടർന്ന് കോട്ട തകർന്നു.[6] പിന്നീട് ഡൽഹി സുൽത്താനത്തിലെ അടിമവംശ ഭരണാധികാരിയായ ഗിയാസുദ്ദീൻ ബാൽബൻ 1267-ൽ ഇവിടെ ഒരു കോട്ട നിർമ്മിച്ചു. [7] 1398-ൽ തിമൂറിന്റെ ആക്രമണത്തോടെ ഈ കോട്ടയുടെ പല ഭാഗങ്ങളും നശിച്ചു. 1421-ൽ മുബാറക് ഷാ സയീദ് ഇതു പുനർനിർമ്മിച്ചു.[8] 1430-കളിൽ കാബൂളിലെ ഷെയ്ഖ് അലി ലാഹോർ കോട്ട പിടിച്ചെടുത്തു.[9] പിന്നീട് 1524-ൽ ബാബർ മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതുവരെയും ലോധി സുൽത്താന്മാരാണ് കോട്ടയുടെ അവകാശികളായിരുന്നത്.
മുഗൾ ഭരണകാലത്ത്
[തിരുത്തുക]മുഗൾ ഭരണാധികാരിയായിരുന്ന അക്ബറാണ് ഇപ്പോഴുള്ള ലാഹോർ കോട്ടയുടെ നിർമ്മാണം തുടങ്ങിവച്ചത്.[10][11][12][13] 1575-ഓടെ കോട്ടയുടെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി. അക്ബറിന്റെ കാലത്തുണ്ടായിരുന്ന പല നിർമ്മിതികളും പിന്നീടുവന്ന ഭരണാധികാരികൾ പുതുക്കിപ്പണിഞ്ഞു. അക്ബറിന്റെ പുത്രനായ ജഹാംഗീർ ഇവിടെയുള്ള കലാബുർജ് നിർമ്മിച്ചു. യൂറോപ്യൻ ശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് യേശുക്രിസ്തുവിന്റെയും മഡോണയുടെയും ചിത്രങ്ങൾ കൂട്ടിച്ചേർത്തതും ജഹാംഗീറാണ്.[14] 1606-ൽ സിഖ് ഗുരു അർജുൻ ദേവിനെ വധിക്കും മുമ്പ് തടവിൽ പാർപ്പിച്ചത് ലാഹോർ കോട്ടയിലായിരുന്നു.[15] ജഹാംഗീറിന്റെ കാലത്താണ് ചിത്രപ്പണികൾ നിറഞ്ഞ കൂറ്റൻ മതിലിന്റെ നിർമ്മാണം പൂർത്തിയായത്. മതിലിന്റെ നിർമ്മാണത്തിനായി വിലപിടിപ്പേറിയ മൊസൈക്കും ടൈൽസും അദ്ദേഹം ഉപയോഗിച്ചു. ലാഹോർ കോട്ടയുടെ കിഴക്കായി മറിയം സമാനി ബീഗത്തിന്റെ പള്ളി നിർമ്മിച്ചതും ജഹാംഗീറാണ്.
ജഹാംഗീറിന്റെ പുത്രൻ ഷാജഹാൻ 1628 മുതൽ 1645 വരെയുള്ള കാലഘട്ടത്തിൽ ലാഹോർ കോട്ടയിലെ മോത്തി മസ്ജിദ്, നാൽപ്പത് തൂണുകളുള്ള ദിവാൻ-ഇ-ആം തുടങ്ങിയവ നിർമ്മിച്ചു.[16] അദ്ദഹത്തിന്റെ പുത്രനായ ഔറംഗസേബാണ് ലാഹോർ കോട്ടയുടെ കവാടമായ ആലംഗിരി ഗേറ്റ് നിർമ്മിച്ചത്.[17] അർദ്ധവൃത്താകാര ഗോപുരങ്ങളുള്ള ഈ നിർമ്മിതിയെ ലാഹോർ നഗരത്തിന്റെ പ്രതീകമായി കണക്കാക്കിവരുന്നു. ആലംഗീരി ഗേറ്റ് പാകിസ്താന്റെ കറൻസി നോട്ടിലും ഇടംപിടിച്ചിരുന്നു.
മുഗൾ ഭരണശേഷം
[തിരുത്തുക]മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടെ അഫ്ഗാനിലെ ദുറാനികളും പിന്നീട് മറാത്താ വംശജരും ലാഹോർ കോട്ടയുടെ അവകാശികളായിത്തീർന്നു.[18] 1799-ൽ സിഖ് ഭരണാധികാരി രഞ്ജിത് സിങ് ലാഹോർ നഗരം പിടിച്ചെടുത്തതോടെ കോട്ടയും അദ്ദഹത്തിന്റെ സ്വന്തമായി.[19] ലാഹോർ കോട്ടയെ അദ്ദേഹം വേനൽക്കാല വസതിയാക്കി. സിഖ് ഭരണകാലത്ത് ഇവിടെ സെഹ്ദാരി പവലിയനും നാഗക്ഷേത്രവും നിർമ്മിക്കപ്പെട്ടു. മോത്തി മസ്ജിദിനെ സിക്കുകാർ ഗുരുദ്വാരയാക്കി മാറ്റി.[20]
1841-ൽ രഞ്ജിത് സിങ്ങിന്റെ പുത്രൻ ഷേർ സിങ് ഒരു യുദ്ധത്തിനിടെ കോട്ടയിലെ ദിവാൻ-ഇ-ആം എന്ന കെട്ടിടം നശിപ്പിച്ചു.[21] 1849-ൽ സിഖ് സാമ്രാജ്യം ക്ഷയിച്ചതോടെ ബ്രിട്ടീഷുകാർ ലാഹോർ കോട്ട പിടിച്ചെടുത്തു.[22] ഏറെക്കാലം ബ്രിട്ടന്റെ കൈവശമായിരുന്ന കോട്ട 1947-ൽ പാകിസ്താൻ സ്വതന്ത്രമായതോടെ പാക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. 1959-ൽ ദിവാൻ-ഇ-ആമിനു സമീപം ഒരു പുരാതന സ്വർണ്ണ നാണയം ലഭിച്ചു. എ.ഡി. 1025-ൽ ഗസ്നിയിലെ മഹ്മൂദിന്റെ കാലത്താണ് ഈ നാണയം നിർമ്മിച്ചതെന്നു കരുതുന്നു. പിന്നീടു നടന്ന ഖനനത്തിൽ മണ്ണിനടിയിൽ നിന്നു പല നിർമ്മിതികളും കണ്ടെത്തി. 1981-ൽ ലാഹോർ കോട്ടയെയും ഷാലിമാർ പൂന്തോട്ടത്തെയും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഇവിടുത്തെ സംരക്ഷണ പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യത്തോടെ നടന്നുവരുന്നു.
പ്രധാന നിർമ്മിതികൾ
[തിരുത്തുക]നൗലാഖാ പവലിയൻ
[തിരുത്തുക]1633-ൽ ഷാജഹാന്റെ കാലത്താണ് നൗലാഖാ പവലിയൻ നിർമ്മിച്ചത്. വെളുത്ത മാർബിൾ കൊണ്ടലങ്കരിച്ച മേൽക്കൂരയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഏകദേശം 9 ലക്ഷം രൂപ ചെലവായി.[23][24] ഉർദ്ദുഭാഷയിൽ 9 ലക്ഷം എന്ന സംഖ്യയെ സൂചിപ്പിക്കാനാണ് 'നൗലാഖാ' എന്ന പദം ഉപയോഗിച്ചു വരുന്നത്. ലാഹോർ കോട്ടയുടെ വടക്കായി ശീഷ് മഹലിനു പടിഞ്ഞാറായാണ് നൗലാഖാ പവലിയൻ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷ് നോവലിസ്റ്റായ റുഡ്യാർഡ് കിപ്ലിംഗ് അദ്ദഹത്തിന്റെ വീടിന് 'നൗലാഖാ' എന്ന പേരാണ് നൽകിയിരിക്കുന്നത്.[25]
ചിത്രങ്ങൾ നിറഞ്ഞ മതിൽ
[തിരുത്തുക]ജഹാംഗീറിന്റെ കാലത്ത് ലാഹോർ കോട്ടയിൽ ചിത്രപ്പണികളോടുകൂടിയ ഒരു കൂറ്റൻ മതിൽ നിർമ്മിച്ചു. 1450 അടി നീളവും 50 അടി ഉയരവുമുള്ള ഈ മതിലിന്റെ നിർമ്മാണത്തിനായി തിളക്കമുള്ള ടൈൽസും മൊസൈക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.[26] മുഗൾ ചിത്രരചനാശൈലിയിൽ വരച്ചു ചേർത്ത മാലാഖമാർ, ആനകൾ എന്നിവയുൾപ്പടെ ധാരാളം ചിത്രങ്ങൾ ഇവിടെയുണ്ട്.[27]
ശീഷ് മഹൽ
[തിരുത്തുക]ലാഹോർ കോട്ടയിലെ ഷാ ബുർജ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കെട്ടിടമാണ് ശീഷ് മഹൽ. ദർപ്പണങ്ങൾ കൊണ്ടാണ് ഇവിടം അലങ്കരിച്ചിരിക്കുന്നത്. വിലപിടിപ്പേറിയ വെളുത്ത മാർബിളുകളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.[28][29][30] [31][32][33]
സമ്മർ പാലസ്
[തിരുത്തുക]ശീഷ് മഹലിനു താഴെയായി സമ്മർ പാലസ് സ്ഥിതിചെയ്യുന്നു. ലാഹോർ കോട്ടയിലെ ഭരണാധികാരികളുടെ വേനൽക്കാല വസതിയായിരുന്ന ഈ കെട്ടിടത്തിൽ ധാരാളം വെന്റിലേഷൻ സൗകര്യങ്ങളുണ്ട്. രവി നദിയിലെ ജലം കടന്നുപോകുന്നതിനുള്ള സംവിധാനവും ജലധാരകളും ഈ കെട്ടിടത്തിന്റെ കുളിർമ്മ നിലനിർത്തുന്നു.[34][35]
ഖിലാവത്ത് ഘാന
[തിരുത്തുക]1633-ൽ അന്തഃപുരത്തിലെ സ്ത്രീകൾക്കായി ഷാജഹാൻ നിർമ്മിച്ച കെട്ടിടമാണ് ഖിലാവത്ത് ഘാന.[36]
മറ്റു കെട്ടിടങ്ങൾ
[തിരുത്തുക]കലാ ബുർജ്, ലാൽ ബുർജ്, ദിവാൻ-ഇ-ഖാസ്, ദിവാൻ-ഇ-ആം, മോത്തി മസ്ജിദ് എന്നിങ്ങനെ ധാരാളം നിർമ്മിതികൾ ഇവിടെയുണ്ട്. ഇവ കൂടാതെ അക്ബർ ഗേറ്റ്, ആലംഗിരി ഗേറ്റ്[37] എന്നീ കവാടങ്ങളുമുണ്ട്.
ചിത്രശാല
[തിരുത്തുക]-
Picture wall
-
Sheesh Mahal is known for its ayina kari - mirrored tile-work.
-
Naulakha Pavilion is known for its distinctive Bengali-style curvilinear roof.
-
Sheesh Mahal exterior
-
Sheesh Mahal
-
Naulakha Pavilion and Sheesh Mahal form parts of the Shah Burj Quadrangle.
-
The Sheesh Mahal is embellished with reflective glass tile work.
-
The samadhi of Jhingar Shah Suthra is a Hindu shrine located adjacent to the fort's northern wall.
-
Sanskrit inscription above the samadhi of Jhingar Shah Suthra
-
Interior of the Sheesh Mahal
-
Sikh-era addition to the Mussaman Burj
-
The Maktab Khana
-
The Sikh-era Naag Temple
-
Outer walls below the Khilawat Khana
-
Mussaman Burj
-
Jehangir's Quadrangle
-
Sehdari Pavilion
അവലംബം
[തിരുത്തുക]- ↑ Google maps. "Location of Lahore Fort". Google maps. Retrieved 23 September 2013.
{{cite web}}
:|last=
has generic name (help) - ↑ 2.0 2.1 2.2 2.3 2.4 "International council on monuments and sites" (PDF). UNESCO. Retrieved 13 April 2015.
- ↑ Ruggles, D. Fairchild (2011). Islamic Gardens and Landscapes. University of Pennsylvania Press. ISBN 9780812207286.
- ↑ Islamic art in the Metropolitan Museum: The Historical Context. Metropolitan Museum of Art. 1992. p. 34.
- ↑ G. Johnson, C. A. Bayly, and J F Richards (1988). The New Cambridge History of India. Cambridge University Press. ISBN 0-521-40027-9
- ↑ lahore fort, University of Alberta, archived from the original on 2016-03-03, retrieved 2017-11-11
- ↑ Hamadani, p.103
- ↑ Khan, p.10
- ↑ Punjab (India). Punjab District Gazetteers, Volume 13. Controller of Print. and Stationery, 2002. p. 26.
- ↑ Asher, p.47
- ↑ Lahore Fort Complex Archived 2008-05-07 at the Wayback Machine. Archnet Digital Library. Retrieved 7 March 2008
- ↑ Chaudhry, p.258
- ↑ Neville, p.xiv
- ↑ Schimmel, Annemarie (2004). The Empire of the Great Mughals: History, Art and Culture. Reaktion Books. pp. 352. ISBN 9781861891853.
- ↑ Pashaura Singh (2006). Life and Work of Guru Arjan: History, Memory, and Biography in the Sikh Tradition. Oxford University Press. pp. 23, 217–218. ISBN 978-0-19-567921-2.
- ↑ "Three floors revealed at Lahore Fort". Dawn. Retrieved 13 April 2015.
- ↑ Bhalla, p.81
- ↑ "The Fall of the Moghul Empire of Hindustan". Emotional Literacy. Retrieved 14 May 2015.
- ↑ Students’ Academy. Lahore-The Cultural Capital of Pakistan. Lulu. p. 18. ISBN 1458322874.
- ↑ "Historical mosques of Lahore". Pakistan Today. Retrieved 13 April 2015.
- ↑ "Notable Buildings and Structures of Lahore Fort:". Pakistan Tourist Guide. Retrieved 13 April 2015.
- ↑ AB Rajput. Architecture in Pakistan. Pakistan Publications. p. 9.
- ↑ Rajput A B (1963) Architecture in Pakistan. Pakistan Publications, pp. 8-9
- ↑ Kipling, Rudyard (1996) Writings on Writing. Cambridge University Press. 241 pages. ISBN 0-521-44527-2. see p.36 and p.173
- ↑ "Completion of Fort Picture Wall". The News. 15 July 2016. Retrieved 24 December 2016.
- ↑ Nicoli, Fernando (2009). Shah Jahan. India: Penguin Books. ISBN 9780670083039.
- ↑ Catherine E G Asher (1993) Architecture of Mughal India. Cambridge University Press. ISBN 0-521-26728-5
- ↑ Khan, Shehar Bano (2004) Wither heritage? Dawn. 11 July. Retrieved 22 April 2008
- ↑ Koch, Ebba (1991). Mughal Architecture: An Outline of Its History and Development, 1526-1858. Prestel. ISBN 3-7913-1070-4, p. 114
- ↑ Chaudhry, Nazir Ahmed (1998) Lahore: Glimpses of a Glorious Heritage. Sang-e-Meel Publications. ISBN 969-35-0944-7
- ↑ Lal, Kanhaiya (1876). Rai Bahadur. Zafar Nzmah-i-Ranjit Singh, Ranjit Namah. Mustafaee Press. Lahore
- ↑ Sheesh Mahal (Lahore Fort), Wikipedia, retrieved 24 December 2016
- ↑ Dar, Nadeem. "The Hidden Palace". The News (Magazine edition). Retrieved 25 December 2016.
- ↑ Qureshi, Tania (Deputy Director of Walled CIty of Lahore Authority) (25 June 2016). "The secret chamber of royals – summer palace". Pakistan Today. Retrieved 25 December 2016.
- ↑ Camerapix. Spectrum guide to Pakistan. University of Michigan. p. 259. ISBN 9780816021260.
- ↑ A N Khan (1997). Studies in Islamic Archaeology of Pakistan Sang-e-Meel Publications
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Agha Hussain Hamadani. The Frontier Policy of the Delhi Sultans. Atlantic Publishers. ISBN 9694150035.
- Muhammad Ishtiaq Khan. Lahore Fort. Department of Archaeology & Museums, Government of Pakistan, 1974.
- Catherine Blanshard Asher (1992). Architecture of Mughal India. Cambridge University Press. ISBN 9780521267281.
- Nazir Ahmad Chaudhry. Lahore Fort: A Witness to History. Sang-e-Meel Publications. ISBN 9789693510409.
- A. S. Bhalla. Monuments, Power and Poverty in India: From Ashoka to the Raj. I.B.Tauris. ISBN 9781784530877.
- Ebba Koch (1991). Mughal Architecture: An Outline of Its History and Development. Prestel. ISBN 3-7913-1070-4.
- Ahmed Nabi Khan. Studies in Islamic Archaeology of Pakistan. Sang-e-Meel Publications. ISBN 969-35-0717-7.
- Pran Neville. Lahore : A Sentimental Journey. Penguin Books. ISBN 9780143061977.
പുറംകണ്ണികൾ
[തിരുത്തുക]- Coloured drawings of paintings, mosaics, tiles and other architectural features in Lahore Fort in Cambridge Digital Library. These were prepared c. 1890 for a publication entitled Preservation of national monuments in India as part of the Archaeological Survey of India.