വചനം
ദൃശ്യരൂപം
മലയാളവ്യാകരണത്തിൽ വചനം എന്നത്‍ വസ്തുവിന്റെ എണ്ണത്തെ കുറിക്കുന്നതാണ്. വചനം രണ്ടു വിധം. ഏകവചനം, ബഹുവചനം.
ഏകവചനം എന്നാൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുന്നതാണ്. ഒന്നിൽക്കൂടുതൽ ഉണ്ടെങ്കിൽ അതിനെ ബഹുവചനം എന്ന് പറയുന്നു.
ചില ഉദാഹരണങ്ങൾ: പാലം - പാലങ്ങൾ, കുട്ടി - കുട്ടികൾ, ബന്ധു - ബന്ധുക്കൾ, അമ്മാവൻ - അമ്മാവന്മാർ, വൃക്ഷം - വൃക്ഷങ്ങൾ.
ഏകവചനത്തിൽ പ്രധാനമായും അ, അം, അൻ, ഉ, ഇ എന്നീ പ്രത്യയങ്ങൾ ഉപയോഗിക്കുന്നു. അത് പോലെ അർ, മാർ, കൾ തുടങ്ങിയ പ്രത്യയങ്ങൾ ബഹുവചനത്തിലും ഉപയോഗിക്കുന്നു.