Jump to content

സകർമ്മകക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സകർമ്മകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർത്താവിന്റെയും എന്തിലാണോ അതിന്റെ ഫലമുണ്ടാകുന്നത് ഈ രണ്ടിന്റെയും സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.

ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.

ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.

"https://ml.wikipedia.org/w/index.php?title=സകർമ്മകക്രിയ&oldid=3822608" എന്ന താളിൽനിന്ന് ശേഖരിച്ചത്