വധശിക്ഷ ആസ്ട്രേലിയയിൽ
ദൃശ്യരൂപം
ബ്രിട്ടൺ കുറ്റവാളികളെ നാടുകടത്തിയിരുന്ന പീനൽ കോളനി എന്ന നിലയിൽ തുടക്കം മുതൽ തന്നെ വധശിക്ഷ ആസ്ട്രേലിയയിൽ നിലവിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ വീടുകയറി മോഷണം, ആടിനെ മോഷ്ടിക്കൽ, വ്യാജരേഖയുണ്ടാക്കൽ, ലൈംഗികാക്രമണം, മനഃപൂർവവും അല്ലാതെയുമുള്ള കൊലപാതകം എന്നിവയൊക്കെ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായിരുന്നു. വർഷം 80 പേരോളം ആസ്ട്രേലിയയിൽ തൂക്കിലേറ്റപ്പെട്ടിരുന്നു.
വധശിക്ഷ നിർത്തലാക്കൽ
[തിരുത്തുക]1985-ൽ ആസ്ട്രേലിയയിലെ എല്ലാ സംസ്ഥനങ്ങളിലും വധശിക്ഷ നിർത്തലാക്കി. .[1] തൂക്കുകയറിലൂടെയോ അല്ലാതെയോ ആസ്ട്രേലിയയിൽ അവസാനമായി വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയാണ് 1967 ഫെബ്രുവരി 3ന് വിക്ടോറിയയിൽ തൂക്കിലേറ്റപ്പെട്ട റൊണാൾഡ് റയൻ. [2]
അവലംബം
[തിരുത്തുക]- ↑ Countries that have abandoned the use of the death penalty Archived 2006-12-15 at the Wayback Machine., Ontario Consultants on Religious Tolerance, November 8, 2005
- ↑ Death penalty in Australia Archived 2010-03-29 at the Wayback Machine., New South Wales Council for Civil Liberties