Jump to content

വധശിക്ഷ ഭൂട്ടാനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂട്ടാനിൽ, വധശിക്ഷ 2004 മാർച്ച് 20-ൻ സ്ഥിരമായി നിർത്തലാക്കപ്പെട്ടു.[1] നിലവിലുള്ള ഭരണഘടന (2008) വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.[2] ഈ നിരോധനം ഭൂട്ടാന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പല മൗലികാവകാശങ്ങളിലും മനുഷ്യാവകാശങ്ങളിലും ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. ചില മൗലികാവകാശങ്ങൾ ഭൂട്ടാൻ പൗരന്മാർക്കു മാത്രം ഉറപ്പു നൽകുമ്പോൾ (വോട്ടവകാശം, ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം, തുല്യ വേതനത്തിനുള്ള അവകാശം എന്നിവ ഉദാഹരണം) വധശിക്ഷാ നിരോധനം ഭൂട്ടാനിലുള്ള എല്ലാവർക്കും ബാധകമാണ്.

ചരിത്രം

[തിരുത്തുക]

ആദ്യത്തെ ഭൂട്ടാൻ രാജാവ് ഉഗ്യൈൻ വാംങ്ചുക്കിന്റെ ഭരണപരിഷ്കാരമനുസരിച്ച് കുറ്റം ചെയ്ത സ്ഥലം വിട്ടോടുന്ന കൊലപാതകികൾക്കും സർക്കാർ രേഖകൾ വ്യാജമായി ചമയ്ക്കുന്നവർക്കുമാണ് വധശിക്ഷകൾ നൽകാവുന്നത്.[3] 1992-ലെ ദേശസുരക്ഷന്നിയമമനുസരിച്ച് "മനഃപൂർവ്വം രാജ്യത്തെ രാജാവിന്റെ സർക്കാരിനെ ഒറ്റികൊടുക്കാനുദ്ദേശിച്ച് ശത്രുവിന് സഹായവും സൗഖ്യവും കൊടുക്കുക" എന്ന രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവർക്കും വധശിക്ഷ നൽകാവുന്നതാണ്. "[4]

1964 ഏപ്രിൽ അഞ്ചിന് പ്രധാനമന്ത്രി ജിഗ്മെ പാൽഡൻ ഡോർജി രാഷ്ട്രീയ കിടമത്സരത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു. രാജാവിന്റെ മാതുലനും റോയൽ ഭൂട്ടാൻ ആർമിയുടെ തലവനുമായ നാംഗ്യാൽ ബഹാദൂർ അട്ടിമറിക്കുറ്റമാരോപിച്ച് വധിക്കപ്പെട്ടവരിൽ പെടുന്നു.[5][6]

അവലംബം

[തിരുത്തുക]
  1. Kinley Dorji (2007-03-27). "Capital punishment abolished in Bhutan". Kuensel. Retrieved 2011-02-27.
  2. Constitution of Bhutan Archived 2012-09-04 at the Wayback Machine, Art. 7, § 18
  3. White, J. Claude (1909). "Appendix I – The Laws of Bhutan". Sikhim & Bhutan: Twenty-One Years on the North-East Frontier, 1887–1908. New York: Longmans, Green & Co. p. 301–10. Retrieved 2010-12-25.
  4. "National Security Act of Bhutan 1992" (PDF). Government of Bhutan. 1992-11-02. Retrieved 2011-01-21.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Timeline: Bhutan". BBC News online. 2010-05-05. Retrieved 2010-10-01.
  6. Worden, Robert L.; Savada, Andrea Matles (ed.) (1991). "Modernization under Jigme Dorji, 1952–72". Nepal and Bhutan: Country Studies (3rd ed.). Federal Research Division, United States Library of Congress. ISBN 0-8444-0777-1. Retrieved 2010-10-19. {{cite book}}: |first2= has generic name (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഭൂട്ടാനിൽ&oldid=3808330" എന്ന താളിൽനിന്ന് ശേഖരിച്ചത്