വധശിക്ഷ നെതർലാന്റ്സിൽ
ദൃശ്യരൂപം
വധശിക്ഷ നെതർലാന്റ്സിൽ നിലവിലില്ല. [1] വധശിക്ഷ ആദ്യം നിർത്തലാക്കിയത് 1870-ലാണ്. നിയമ മന്ത്രി വാൻ ലിലാർ ആയിരുന്നു ഇതിനു പിന്നിൽ. വധശിക്ഷ നിർത്തലാക്കിയതിനു പിന്നാലെ ജീവപര്യന്തം തടവ് 1878-ൽ ഔദ്യോഗിക ശിക്ഷയാക്കി മാറ്റി. സൈനിക നിയമത്തിൽ വധശിക്ഷ ഒരു ശിക്ഷയായി 1983 വരെ നിലനിന്നു. ഭരണഘടന വധശിക്ഷ ഒഴിവാക്കിയത് 1983-ലാണ്. 1991-ൽ വധശിക്ഷയെപ്പറ്റിയുള്ള എല്ലാ പരാമർശങ്ങളും ഡച്ച് നിയമത്തിൽ നിന്ന് നീക്കം ചെയ്തു.
ഇപ്പോൾ നെതർലാന്റ്സ് വധശിക്ഷയ്ക്കെതിരായ ഒരു വ്യക്തമായ നയം നടപ്പാക്കുന്നുണ്ട്. പ്രതികളെ വധശിക്ഷ ലഭിക്കാൻ ചെറിയ സാദ്ധ്യതയെങ്കിലുമുണ്ട് എന്ന് സംശയമുള്ള സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾക്ക് നെതർലാന്റ്സ് കൈമാറാറില്ല.
അവലംബം
[തിരുത്തുക]Sources:
- Nationaal Archief, the largest public archive in the Netherlands.
- Archief Ministerie van Justitie, the archive of the Dutch Ministry of Justice.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-25.