വധശിക്ഷ സ്ലോവാക്കിയയിൽ
വധശിക്ഷ നിലവിലില്ലാത്ത രാജ്യമാണ് സ്ലോവാക്കിയ. 1990-ൽ ഇവിടെ വധശിക്ഷ നിർത്തലാക്കെപ്പെട്ടു. നിയമം മൂലം നൽകാവുന്ന ഏറ്റവും കഠിനമായ ശിക്ഷ ജീവപര്യന്തം തടവാണ്. ഇതിനു മുൻപ് ചെക്കോസ്ലോവാക്യയിലും സ്ലോവാക്ക് സ്റ്റേറ്റിലും, ഓസ്ട്രിയ, ഹങ്കറിയിലും ഹങ്കറി രാജ്യത്തിലും ഭാഗമായിരുന്നപ്പോൾ ഇവിടെ വധശിക്ഷ സാധാരണമായിരുന്നു. 1989 മുതൽ സ്ലോവാക്യയിൽ നിയമപരമായി ആരെയും വധിച്ചിട്ടില്ല. 1990-കളിൽ സ്ലോവാക് രഹസ്യപ്പോലീസ് ചില കുപ്രസിദ്ധമായ രാഷ്ട്രീയക്കൊലപാതകങ്ങൾ നടത്തിയത് ഇക്കൂട്ടത്തിൽ പെടുത്തിയിട്ടില്ല. [1][2] ഇതിനു ശേഷം സർക്കാരോ സർക്കാർ ഏജൻസികളോ നിയമവിരുദ്ധമായ കൊലപാതകങ്ങൾ നടത്തിയിട്ടില്ല. [3]
സ്ലോവാക്യയിൽ വധിക്കപ്പെട്ട അവസാന വ്യക്തി സ്റ്റെഫാൻ സ്വിറ്റെക് (28) ആയിരുന്നു. സ്വന്തം ഭാര്യയെയും രണ്ട് പെൺ കുട്ടികളെയും ഒരു കോടാലി ഉപയോഗിച്ച് കൊന്നു എന്നതായിരുന്നു ഇയാൾ ചെയ്ത കുറ്റം. 1989 ജൂൺ 8-ന് ഇയാളെ വധിക്കുകയുണ്ടായി. ബ്രാട്ടിസ്ലാവയിൽ (ആ സമയത്ത് ചെക്കോസ്ലോവാക്യ) ആയിരുന്നു വധശിക്ഷ നടപ്പാക്കപ്പെട്ടത്.[4]
പശ്ചാത്തലം
[തിരുത്തുക]ഓസ്ട്രിയൻ രാജഭരണം നിലവിലുണ്ടായിരുന്ന കാലത്ത് വധശിക്ഷ സാധാരണമായിരുന്നു. 1787-നും 1795-നുമിടയിൽ വിശുദ്ധ റോമൻ ചക്രവർത്തിയായ ജോസഫ് രണ്ടാമന്റെ കീഴിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടിരുന്നു. 1918-ൽ ചെക്കോസ്ലോവാക്യ രൂപീകൃതമായശേഷവും വധശിക്ഷ നിയമവിധേയമായിരുന്നു. 1918 മുതൽ 1989 വരെ 1217 ആൾക്കാരെ നിയമത്തിന്റെ കീഴിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 1939-നും 1945-നും ഇടയിൽ ചെക്കോസ്ലോവാക്യ വിദേശ അധീനതയിലായിരുന്നപ്പോഴും സ്ലൊവാക് സ്റ്റേറ്റ് നിലവിലുണ്ടായിരുന്നപ്പോഴും ആയിരക്കണക്കിനാൾക്കാരെ വധിച്ചിട്ടുണ്ടാവാം. ഇതിൽ ഉദ്ദേശം 1079 ആൾക്കാരെ പാൻക്രാക്ക് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ച് വധിക്കുകയായിരുന്നു.
ടോമാസ് ഗാറിഗ്യൂ മാസാറിക് പ്രസിഡന്റായിരുന്ന കാലത്ത് (1918–35) 16 ആൾക്കാർക്ക് വധശിക്ഷ നൽകപ്പെട്ടിട്ടുണ്ട്. ഇതിൽ നാലുപേർക്ക് സൈന്യവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് വധശിക്ഷ നൽകിയത്. മസാറിക് വധശിക്ഷയ്ക്കെതിരായ നിലപാടെടുത്തിട്ടുണ്ട്. ഇദ്ദേഹം ധാരാളം വധശിക്ഷകൾ ഇളവു ചെയ്തിട്ടുണ്ടത്രേ. [വ്യക്തത വരുത്തേണ്ടതുണ്ട്]
അവലംബം
[തിരുത്തുക]- ↑ http://spectator.sme.sk/articles/view/5372/1/
- ↑ http://www.sme.sk/c/5107857/mafia-na-slovensku-jozef-rohac-alias-potkan.html
- ↑ http://www.state.gov/g/drl/rls/hrrpt/2006/78838.htm
- ↑ http://spravy.pravda.sk/ako-tien-sibenice-prestal-dopadat-na-slovensko-fqt-/sk_domace.asp?c=A100228_041143_sk_domace_p01