വധശിക്ഷ സ്ലോവേനിയയിൽ
ദൃശ്യരൂപം
വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സ്ലൊവേനിയ. 1957-ൽ നടന്ന തൂക്കിക്കൊലയായിരുന്നു സ്ലോവേനിയയിൽ നടന്ന അവസാന വധശിക്ഷ. 1989-ൽ സ്ലോവേനിയ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവിയയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ ഇവിടെ വധശിക്ഷ നിർത്തലാക്കപ്പെട്ടിരുന്നു. സ്ലോവേനിയ 1991 ഡിസംബർ 23-ന് ജനാധിപത്യ ഭരണഘടന കൊണ്ടുവന്നപ്പോൾ വധശിക്ഷ നിർത്തലാക്കപ്പെട്ടു.
ആർട്ടിക്കിൾ 17 (മനുഷ്യജീവന്റെ പാവനത)
മനുഷ്യജീവൻ പാവനമാണ്. സ്ലോവേനിയയിൽ വധശിക്ഷ ഉണ്ടായിരിക്കുന്നതല്ല.
1994 ജൂലൈ 1-ന് മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ നിലവിൽ വന്നു. പിന്നീട് രാഷ്ട്രീയവും സിവിലുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ രണ്ടാം പ്രോട്ടോക്കോളും സ്ലോവേനിയ സ്വീകരിച്ചു.