വധശിക്ഷ ടർക്കിയിൽ
വധശിക്ഷ നിർത്തലാക്കിയ രാജ്യമാണ് ടർക്കി. 1984 ഒക്ടോബറിനു ശേഷം ടർക്കിയിൽ വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല.
വധശിക്ഷയും പട്ടാള അട്ടിമറിയും
[തിരുത്തുക]ഇതിനു മുൻപ് സൈന്യത്തിന്റെ ഇടപെടലിനെത്തുടർന്നാണ് സാധാരണ വധശിക്ഷ നടപ്പിലാകാറുണ്ടായിരുന്നത്. ടർക്കിയുടെ പ്രധാനമന്ത്രിയായിരുന്ന അഡ്നാൻ മെൻഡേറസിനെ 1960-ലെ പട്ടാള അട്ടിമറിയെത്തുടർന്ന് 1961 സെപ്റ്റംബർ 17-ന് തൂക്കിക്കൊല്ലുകയുണ്ടായി. രണ്ടു മന്ത്രിമാരെയും ഇദ്ദേഹത്തോടൊപ്പം തൂക്കിക്കൊന്നിരുന്നു. 1971-ലെ പട്ടാള അട്ടിമറിക്കു ശേഷം 1972 മേയ് 6-ന് രണ്ട് വിദ്യാർത്ഥി നേതാക്കളെ തൂക്കിക്കൊല്ലുകയുണ്ടായി. 1980-ലെ പട്ടാള അട്ടിമറിയെത്തുടർന്ന് 1984-നുള്ളിൽ 50 ആൾക്കാരെ തൂക്കിക്കൊല്ലുകയുണ്ടായി. [1]
വധശിക്ഷ നിർത്തലാക്കൽ
[തിരുത്തുക]2002 ആഗസ്റ്റ് 9-ലെ യൂറോപ്യൻ യൂണിയനുമായി സമരസപ്പെടാനുള്ള നിയമമനുസരിച്ച് വധശിക്ഷ സമാധാന കാലത്തുള്ള കുറ്റങ്ങൾക്ക് നിരോധിക്കുകയുണ്ടായി. 2004 ജൂലൈ 14-ലെ നിയമം എല്ലാ കുറ്റങ്ങളും വധശിക്ഷയിൽ നിന്നൊഴിവാക്കി. [2] മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ ഉടമ്പടിയുടെ വധശിക്ഷ നിർത്തലാക്കുന്ന പ്രോട്ടോക്കോൾ 13 ടർക്കി അംഗീകരിച്ചിട്ടുണ്ട്.
വധശിക്ഷയ്ക്കു പകരം ജീവപര്യന്തം കഠിനതടവാണ് ഉപയോഗിക്കപ്പെടുന്നത്. [3] ഈ തടവുകാരെ ഒറ്റയ്ക്കാണ് തടവുമുറികളിൽ പാർപ്പിക്കുക. ദിവസം ഒരു മണിക്കൂർ വീതം വ്യായാമസമയമനുവദിക്കപ്പെടും.
മുൻപ് വധശിക്ഷ നൽകിയിരുന്ന കുറ്റങ്ങൾ
[തിരുത്തുക]സർക്കാരിനെതിരേയുള്ള 19 കുറ്റങ്ങൾക്കും കൊലപാതകവും ബലാത്സംഗവും പോലുള്ള പത്തു സാധാരണ കുറ്റങ്ങൾക്കും വധശിക്ഷ നൽകാൻ ടർക്കിയുടെ നിയമം അനുവദിക്കുമായിരുന്നു. [4]
ശിക്ഷാരീതി
[തിരുത്തുക]വധശിക്ഷകൾ തൂക്കുകയറിലൂടെയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്. ഇതിന് ദേശീയ അസംബ്ലിയുടെ അനുവാദം ആവശ്യമായിരുന്നു. നിർദ്ദേശം പ്രസിഡന്റ് അംഗീകരിക്കുകയും വേണമായിരുന്നു. പ്രായമോ അനാരോഗ്യമോ കണക്കിലെടുത്ത് വധശിക്ഷയിൽ ഇളവു ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ടായിരുന്നു. [4]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Background to Amnesty International's campaign for the abolition of the death penalty in Turkey February 1990, (pages provided as images, readable if enlarged)
അവലംബം
[തിരുത്തുക]- ↑ A complete list of all executed people Archived 2018-09-09 at the Wayback Machine. (in Turkish), accessed on 10 September 2009
- ↑ "Turkey agrees death penalty ban," BBC News. Abolishment of capital punishment in Turkey: 2002 for peacetime offences, 2004 for wartime offences.
- ↑ An online edition of Law 5275 (in Turkish on pages of the Turkish Government); accessed on 10 September 2009
- ↑ 4.0 4.1 Amnesty International Injustice leads to the gallows, February 1990; the relevant page as an image can be found athttp://ob.nubati.net/wiki/File:Dp199002.png