വധശിക്ഷ മെക്സിക്കോയിൽ
മെക്സിക്കോയിൽ സൈനികമല്ലാത്ത അവസാന വധശിക്ഷ നടപ്പാക്കിയത് 1937-ലായിരുന്നു. 2005-ൽ വധശിക്ഷ നിർത്തലാക്കപ്പെടുകയും ചെയ്തു. വധശിക്ഷ നിർത്തലാക്കപ്പെടണം എന്നാവശ്യപ്പെടുന്ന ആൾക്കാർ പത്തൊൻപതാം നൂറ്റാണ്ടു മുതൽക്കേ ഉണ്ടായിരുന്നെങ്കിലും മയക്കു മരുന്നു യുദ്ധങ്ങൾ കാരണം ഈ ശിക്ഷ കൊടുക്കണമെന്ന ആവശ്യം കൂടിക്കൂടി വരികയാണ്.
ചരിത്രം
[തിരുത്തുക]വധശിക്ഷ നിർത്തലാക്കണമെന്ന ആവശ്യത്തിന് മെക്സിക്കോയിൽ ദീർഘകാലത്തെ ചരിത്രമുണ്ട്. 1857-ലെ മെക്സിക്കൻ ഭരണഘടന രാഷ്ട്രീയക്കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി. ഭാവിയിൽ സാധാരണ കുറ്റങ്ങൾക്കും വധശിക്ഷ നിർത്തലാക്കുന്നതിനെ ഭരണഘടന അനുവദിക്കുന്നുമുണ്ട്. [1][2] ആ സമയത്ത് മെക്സിക്കോയിലെ സർക്കാർ അസ്ഥിരമായിരുന്നതു കാരണം ഭരണ നേതാക്കളും ഭാവിയിൽ വധിക്കപ്പെടുമോ എന്ന ഭീതിയാണ് രാഷ്ട്രീയക്കുറ്റങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കിയതിനു പിന്നിൽ എന്ന സാദ്ധ്യതയുണ്ട്. വ്യക്തിപരമായ അനുഭവങ്ങളും ഇതിനൊരു കാരണമായിരുന്നിരിക്കാം. [1] മാദ്ധ്യമങ്ങളിൽ വധശിക്ഷയ്ക്ക് വളരെ രൂക്ഷമായ വിമർശനം പ്രത്യക്ഷപ്പെട്ടിരുന്നു. പല മെക്സിക്കോക്കാർക്കും സീസർ മാർക്വി ബെക്കാറിയ എന്നയാളുടെ ശിക്ഷയെക്കുറിച്ചുള്ള വാദങ്ങളെപ്പറ്റി അറിവുണ്ടായിരുന്നു. പോർഫിലിയോ ഡയസിന്റെ ഭരണത്തിനു ശേഷം വധശിക്ഷ ഭേദഗതി ചെയ്തു. ഇതിൽ നിന്നാണ് നിലവിലുള്ള മെക്സിക്കൻ ഭരണഘടന നിലവിൽ വന്നത്. [1]
സൈനികേതരമായ അവസാന വധശിക്ഷ കൊലപാതകവും അനുസരണക്കേടും ആരോപിക്കപ്പെട്ട ഒരു സൈനികനാണ് നൽകപ്പെട്ടത്. ഇത് 1961-ലാണ് നടന്നത്. [3] സൈനികമായ വധശിക്ഷകൾ നടപ്പാക്കുന്നത് നിർത്തി 68 വർഷങ്ങൾക്കു ശേഷമാണ് സൈനിക വധശിക്ഷകൾ 2005-ൽ നിയമം മൂലം നിർത്തലാക്കിയത്. സൈനികേതര വധശിക്ഷകൾ നടപ്പാക്കുന്നത് നിർത്തി 15 വർഷം കഴിഞ്ഞ് 1976-ലാണ് 1976-ൽ നിയമം മൂലം അവ നിരോധിച്ചത്. [4]
മെക്സിക്കോയിലെ മുഖ്യ മതം റോമൻ കത്തോലിക്ക വിശ്വാസമാണ്. 88% ജനങ്ങളും റോമൻ കത്തോലിക്കരാണ്. [5] വത്തിക്കാൻ വധശിക്ഷയെ എതിർത്തുകൊണ്ട് പല പ്രസ്താവനകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് മെക്സിക്കോയിൽ വധശിക്ഷയ്ക്കെതിരായ സംവാദത്തിലെ ഒരു ഘടകമാണ്.
മെക്സിക്കോയിലെ മയക്കുമരുന്നു യുദ്ധം
[തിരുത്തുക]മെക്സിക്കോയിലെ മയക്കുമരുന്ന് യുദ്ധം കാരണം തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി പല അക്രമങ്ങളും വർദ്ധിച്ചു വരുന്നുണ്ട്. ഇത് വധശിക്ഷ പുനസ്ഥാപിക്കണമെന്ന ആവശ്യത്തിനു കാരണമായിട്ടുണ്ട്. ഇക്കോളജിസ്റ്റ് ഗ്രീൻ പാർട്ടി (PVEM) ഇപ്പോൾ മെക്സിക്കോയിലെ നാലാമത് വലിയ രാഷ്ട്രീയ ശക്തിയാണ്. ഇവർ വധശിക്ഷ പുനസ്ഥാപിക്കാനുള്ള ഒരു പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. [6] 1917-ലെ മെക്സിക്കൻ ഭരണഘടന ഭേദഗതി ചെയ്ത് വധശിക്ഷ അനുവദിക്കാൻ ശ്രമമുണ്ടായെങ്കിലും അവ നിരസിക്കപ്പെട്ടു. [6][7] 70% ജനങ്ങളും വധശിക്ഷയെ പിന്തുണയ്ക്കുന്നുവെന്നാണ് അടുത്തകാലത്തെ സർവേ ഫലങ്ങൾ കാണിക്കുന്നത്. മതസംഘടനകളുടെയും മനുഷ്യാവകാശ സംഘന്നകളുടെയും ശക്തമായ എതിർപ്പ് വധശിക്ഷയുടെ പുനസ്ഥാപനത്തിനെതിരായുണ്ട് എന്നത് കാരണം ഭരണഘടന ഭേദഗതി ചെയ്യാൻ സാദ്ധ്യത കുറവാണ്. [8]
അന്താരാഷ്ട്ര ബന്ധങ്ങൾ
[തിരുത്തുക]1981-ൽ മെക്സിക്കോ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അമേരിക്കൻ ഉടമ്പടിയിൽ ഒപ്പുവച്ചു. വധശിക്ഷ നിർത്തലാക്കിയാൽ അത് പുനസ്ഥാപിക്കുന്നതിനെതിരാണ് ഈ ഉടമ്പടി. [7][9] വധശിക്ഷ നൽകുന്ന രാജ്യങ്ങളിലേയ്ക്ക് മെക്സിക്കോ കുറ്റവാളികളെ കൈമാറ്റം ചെയ്യാറില്ല. അമേരിക്കയിൽ വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾക്ക് വിചാരണ നേരിട്ട 400 മെക്സിക്കൻ പൗരന്മാരുടെ കേസ് ഈ രാജ്യം വിജയകരമായി വാദിച്ചിട്ടുണ്ട്. [10][11] ഇത് അമേരിക്കയിൽ വധശിക്ഷയർഹിക്കുന്ന കുറ്റം ചെയ്തവർ മെക്സിക്കോയിലേയ്ക്ക് കടന്നുകളയുന്നതിന് കാരണമായിട്ടുണ്ട്. [12][13]
2002-ൽ മെക്സിക്കൻ പ്രസിഡന്റ് വിൻസന്റെ ഫോക്സ് ജോർജ് ബുഷിനെ കാണാൻ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കുള്ള ഒരു യാത്ര ഒരു മെക്സിക്കൻ പൗരന്റെ വധശിക്ഷ നടപ്പാക്കുന്നത് അടുത്തതു കാരണം വേണ്ടെന്നു വച്ചിട്ടുണ്ട്. ഹാവിയർ സുവാറസ് മെദിന എന്ന ഇയാൾ 1989-ൽ ഒരു പോലീസ് ഓഫീസറെ കൊന്ന കുറ്റത്തിന് ടെക്സാസിൽ വധശിക്ഷ വിധിക്കപ്പെട്ടയാളായിരുന്നു. മെക്സിക്കൻ ഉദ്യോഗസ്ഥർ പറയുന്നത് മെക്സിക്കൻ എംബസിയുമായി ബന്ധപ്പെടാൻ അവകാശമുണ്ടെന്ന് സുവാറെസിനെ ആരും അറിയിച്ചിരുന്നില്ല എന്നാണ്. 14 രാജ്യങ്ങൾ അമേരിക്കൻ സുപ്രീം കോടതിയിൽ സുവാറെസിനു വേണ്ടി സമ്മർദ്ദം ചെലുത്തി. [14]
2003-ൽ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകൾക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകി. അമേരിക്ക വിയന്ന കൺവെൻഷനിലെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് 54 മെക്സിക്കൻ പൗരന്മാർക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കിയില്ല എന്നായിരുന്നു പരാതി. [15]
കുറിപ്പുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 Sarat & Boulanger, pp. 69–85
- ↑ Constitución Política de la República Mexicana de 1857 (PDF), 1857, archived from the original (PDF) on 2012-05-23, retrieved 2 August 2009
- ↑ Gibbs, Stephen (4 February 2009), Death penalty debate grows in Mexico, BBC News, retrieved 2 August 2009
- ↑ Clarke & Whitt 2007, pp. 44–45
- ↑ "Religión" (PDF), Censo Nacional de Población y Vivienda 2000, INEGI, 2000, retrieved 2 August 2009
- ↑ 6.0 6.1 6.2 Blears, James (26 February 2009), Mexico's Green Party Urges Death Penalty for Kidnappers, VOA News, retrieved 2 August 2009
- ↑ 7.0 7.1 Wilkinson, Tracy (5 December 2008), MEXICO UNDER SIEGE: Some in Mexico want the death penalty reinstated, Los Angeles Times, retrieved 2 August 2009
- ↑ Gibbs, Stephen (23 February 2009), Mexico to rethink death penalty, BBC News, retrieved 2 August 2009
- ↑ Bonello, Deborah (10 December 2008), Death penalty advertisements in Mexico, Los Angeles Times, retrieved 2 August 2009
- ↑ Lloyd, Marion (28 February 2009), To live or die in Mexico, GlobalPost.com, retrieved 2 August 2009
{{citation}}
: External link in
(help)|publisher=
- ↑ Lloyd, Marion (for GlobalPost.com, 14 January 2009, 11:45 AM), Mexico: Death Penalty Gaining Support, Huffington Post, retrieved 2 August 2009
{{citation}}
: Check date values in:|date=
(help); External link in
(help)|date=
- ↑ Curtis, Kimberly (13 July 2009), Death Penalty Gaining Support in Mexico, Foreign Policy Association, archived from the original on 2009-07-23, retrieved 2 August 2009
- ↑ Associated Press (02:21, 18 January 2008 (UTC)), U.S. fugitives in Mexico spared death penalty: FBI, N.C. and Mexican officials on hunt for Marine slaying suspect, MSNBC, retrieved 2 August 2009
{{citation}}
: Check date values in:|date=
(help) - ↑ Knowlton, Brian (16 August 2002), Fox echoes world on the death penalty : Execution pits Mexico against U.S., The New York Times, retrieved 2 August 2009
- ↑ Mexico Challenges Death Penalty Cases At World Court, United Nations Foundation, 10 January 2003, retrieved 2 August 2009[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
[തിരുത്തുക]- Clarke, Alan William; Whitt, Laurelyn (2007), The bitter fruit of American justice, University Press of New England, ISBN 978-1-55553-682-4
- Sarat, Austin; Boulanger, Christian (2005), The cultural lives of capital punishment, Stanford University Press, ISBN 978-0-8047-5234-3
- Sarre, Rick; Das, Dilip K.; Albrecht, Hans-Jörg (2005), Policing corruption, Lexington Books, ISBN 978-0-7391-0809-3
- Ackoff, Russell Lincoln (1994), The democratic corporation, Oxford University Press, ISBN 978-0-19-508727-7
- Ewell, Gordan F. (2005), Mexico: migration, U.S. economic issues and counter narcotic efforts, Nova Publishers, ISBN 978-1-59454-650-1