Jump to content

നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം

Coordinates: 9°27′51″N 76°48′20″E / 9.464083°N 76.805579°E / 9.464083; 76.805579
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം
Summary
എയർപോർട്ട് തരംസ്വകാര്യ വിമാനത്താവളം
Servesകോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം
സ്ഥലംഎരുമേലി, കോട്ടയം, കേരള, ഇന്ത്യ
നിർദ്ദേശാങ്കം9°27′51″N 76°48′20″E / 9.464083°N 76.805579°E / 9.464083; 76.805579
Map
is located in Kerala
is located in India
Location of airport in India

മദ്ധ്യ തിരുവിതാംകൂറിൽ കോട്ടയം ജില്ലയിൽ എരുമേലിക്ക് സമീപം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽ പ്രധാനമായി ശബരിമല തീർത്ഥാടകർക്കു പ്രയോജനം ലഭിക്കുന്നരീതിയിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം. കേരള സർക്കാർ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. വിപുലീകരണത്തിന് അനന്തമായ സാധ്യതകളുള്ള ഒരു ടേബിൾ ടോപ്പ് പീഠഭൂമി വിമാനത്താവളമാണ് ഇത്. ഈ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂല ഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്നു വിലയിരുത്തപ്പെടുന്നു.[1]

ശബരിമല ധർമ്മശാസ്താക്ഷേത്രം നിർദ്ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് ഏകദേശം 48 കി മീ അകലെയാണ്. കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കു ശേഷം കേരള സംസ്ഥാനതത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഇതു മാറുന്നതാണ്.

കേരളത്തിലേയ്ക്കു നിർദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം.[2] 2017 ജൂൺ 19 ന് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വിമാനത്താവളം നിർമ്മിക്കുവാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിനെ സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കം ഹൈക്കോടതിക്ക് മുന്നിലാണ്. സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ കേരള സർക്കാരിന് അനുകൂലമായിട്ടുള്ള ഒരു കോടതി വിധി വന്നാൽ താമസിയാതെ വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതാണ്. സെറ്റിൽമെന്റ് റെജിസ്റ്റിനെ ആധാരമാക്കിയുള്ള അടിസ്ഥാന റവന്യൂ റെക്കോർഡ് പ്രകാരം ഈ എസ്റ്റേറ്റ് നിലനിൽക്കുന്ന പ്രദേശം സർക്കാർ ഭൂമിയാണ്.[3] കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ഈ എസ്റ്റേറ്റിലെ ഏകദേശം 2,263 ഏക്കർ (9.16 ചതുരശ്ര കിലോമീറ്റർ‌) പ്രദേശമാണ് വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.[4][5]

നിലവിലെ സ്ഥിതിഗതികൾ

[തിരുത്തുക]

2020 ജൂൺ മാസത്തിലാണ് കേരള വ്യവസായ വികസന കോർപ്പറേഷൻ പുതിയ വിമാനത്താവള നിർമ്മാണത്തിനുള്ള അനുമിത അപേക്ഷ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് സമർപ്പിച്ചത്. വിശദ പരിശോധനയ്ക്കു ശേഷം പദ്ധതിയുടെ കൺസൽട്ടന്റ് അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവ്വീസസ് സാങ്കേതിക, സാമ്പത്തിക പഠന റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു.

വിവിധ പരിശോധനകൾ അടിസ്ഥാനമാക്കി ചെറുവള്ളി തോട്ടവും പരിസര പ്രദേശങ്ങളും വിമാനത്താവള നിർമ്മാണത്തിന് തികച്ചും അനുയോജ്യമാണെ് കണ്ടെത്തിയ കേന്ദ്ര വ്യോമയാന മന്ത്രാലയം 2023 ൽ ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് നൽകി.[6][7] സർക്കാർ ഉത്തരവുപ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി സൌത്ത് വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ചെറുവള്ളി തോട്ടത്തിൻറെ ഭാഗമായ 1039.876 ഹെക്ടർ ഭൂമിയാണ് പ്രാഥമികമായി വിമാനത്താവള നിർമ്മാണത്തിന് ഏറ്റെടുക്കേണ്ടത്.  ഈ ഭൂമിയിൽ സർവ്വേ നടത്തുന്നതിനെതിരെ തോട്ടത്തിൻറെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന കക്ഷി കോടതിയിൽ ഹർജി സമർപ്പിച്ചതോടെ സർവ്വേ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. തോട്ടത്തിൻറെ ഉമസ്ഥാവകാശം സംബന്ധിച്ച് കേരള സർക്കാരും എതിർ കക്ഷികളും തമ്മിലുള്ള പ്രധാന കേസ് പാലാ കോടതിയിൽ നിലവിലും തുടരുന്നു. അതിനിടെ തോട്ടത്തിനു പുറത്തുള്ള എരുമേലി പഞ്ചായിത്തിലെ ഒഴക്കനാട് വാർഡിലെ 370 എക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഒരു പദ്ധതിയ്ക്കെതിരെ പ്രദേശവാദികൾ കോടതിയിൽ ഹർജി നൽകി.

അവലംബം

[തിരുത്തുക]
  1. "Sabarimala airport to come up on Cheruvally estate". The Hindu. 2017-07-19. Retrieved 2017-07-25.
  2. "Sabarimala Greenfield airport: Govt appoints panel". http://Kaumudi Global. 4 April 2017. Archived from the original on 2018-07-25. Retrieved 25 July 2017. {{cite web}}: External link in |publisher= (help)
  3. "Cheruvally estate is government land, says CM Pinarayi Vijayan". Deccan Chronicle. {{cite news}}: Cite has empty unknown parameter: |1= (help)
  4. "Kerala's next airport to come up in Kanjirappally | Kerala new airport | Kerala next airport | Sabarimala airport". English.manoramaonline.com. 2017-07-19. Retrieved 2017-07-25.
  5. "Kerala to set up airport in Kanjirapally to cater to Sabarimala hill shrine". The Financial Express. 2017-07-20. Retrieved 2017-07-25.
  6. "ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യം; സുപ്രധാന അനുമതി ലഭിച്ചു".
  7. "വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, പ്രധാന കടമ്പ കടന്നു, പ്രതീക്ഷയോടെ ശബരി വിമാനത്താവളം".