Jump to content

ശിരഛേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിരച്ഛേദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശിരഛേദം (ഗളഛേദം) എന്നാൽ മനുഷ്യന്റെ ഉടലിൽ നിന്ന് ശിരസ്സ് വേർപെടുത്തുക എന്നാണ്. കോടാലി, വാൾ, കത്തി, വയർ തുടങ്ങിയവ കൊണ്ട് കഴുത്തറുക്കുന്നത് സാധാരണ കൊലപാതകത്തിന്റെയോ വധശിക്ഷയുടെയോ ഭാഗമായാണ്. ചിലപ്പോൾ മറ്റു രീതിയിൽ കൊലപ്പെടുത്തിയ ശേഷം ശിരഛേദം നടത്താറുണ്ട്. ചിലപ്പോൾ ഇതിന് ശേഷം ശിരസ്സ് പ്രദർശിപ്പിക്കപ്പെടും. പൊട്ടിത്തെറിയോ, അപകടങ്ങളോ തെറ്റായ രീതിയിൽ നടത്തിയ തൂക്കുശിക്ഷയോ മറ്റോ കാരണം ചിലപ്പോൾ ശിരഛേദം അബദ്ധത്തിൽ നടന്നുപോകാറുണ്ട്. [1] ശിരഛേദം നടത്തി ആത്മഹത്യ ചെയ്യുന്നത് വിരളമാണെങ്കിലും ചിലപ്പോൾ സംഭവിക്കാടുണ്ട്. [2]

തലച്ചോറിലേയ്ക്ക് രക്തസംക്രമണം നിലയ്ക്കുന്നതിനാൽ ശിരഛേദം നിമിഷങ്ങൾക്കുള്ളിൽ മരണമുണ്ടാക്കും. പാറ്റയെപ്പോലുള്ള ചില പ്രാണികൾക്ക് ശിരസ്സില്ലെങ്കിലും വളരെ സമയം (പട്ടിണി കിടന്ന് മരിക്കുന്നതുവരെ) ജീവിക്കാൻ സാധിക്കും. [3] മൃഗങ്ങളിൽ ശിരസ്സ് മാറ്റിവയ്ക്കുക എന്ന പരീക്ഷണം വിജയിച്ചിട്ടുണ്ടെങ്കിലും,[4] മനുഷ്യരിൽ 2017 വരെ അത് സാധിച്ചിരുന്നില്ല

ചരിത്രം

[തിരുത്തുക]
പൗലോസ് അപ്പസ്തോലനെ തലയറുത്ത് കൊല്ലുന്നു. എൻറിക്കെ സിമോണേ 1887-ൽ രചിച്ച ചിത്രം
ഷോൺ ഫ്രോയിസ്സാട്ടിന്റെ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ക്രോണിക്കിളുകൾ, എന്ന രചനയിൽ ശിരഛേദം ചിത്രീകരിച്ചിരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ എത്യോപ്യയിലെ ഒരു ചക്രവർത്തി കുറച്ചാളുകളെ വധിക്കുന്നു.
ശിരഛേദം—മരത്തിൽ വരച്ച ഒരു മിനിയേച്ചർ ചിത്രത്തിന്റെ ഫാസിമിലി കോപ്പി, 1552.
ആനി ബോളേൻ ലണ്ടൻ ടവറിൽ ശിരഛേദം കാത്തിരിക്കുന്നു. എഡുവാർഡ് സിബോട്ട് രചിച്ചത്(1799–1877)

അഭിമാനം

[തിരുത്തുക]

വധശിക്ഷയ്ക്ക് ഒരുമാർഗ്ഗമായി ശിരഛേദം ആയിരക്കണക്കിന് വർഷങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. ഇംഗ്ലീഷിൽ വധശിക്ഷയെ കാപ്പിറ്റൽ പണിഷ്മെന്റ് എന്ന് വിളിക്കുന്നതിന് ശിരഛേദവുമായി ബന്ധമുണ്ട് (കാപുട്ട് എന്ന ലാറ്റിൻ വാകിന്റെ അർഥം ശിരസ്സെന്നാണ്). [5] വാളോ അതുപോലുള്ള എന്തെങ്കിലും ആയുധം കൊണ്ടോ ശിരസ്സറുത്ത് കൊല്ലപ്പെടുന്നത് അഭിമാനകരമായ മരണമായി യോദ്ധാക്കളും മറ്റും കരുതിയിരുന്നു. തൂക്കിക്കൊല്ലപ്പെടുന്നതോ ചുട്ടുകൊല്ലപ്പെടുന്നതോ അപമാനകരമായും കരുതപ്പെട്ടിരുന്നു. മദ്ധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിൽ രാജദ്രോഹത്തിന്റെ ശിക്ഷ തൂക്കിക്കൊന്നശേഷം വലിച്ചു കീറലായിരുന്നു (ക്വാർട്ടർ ചെയ്യുക).

ശിരഛേദം വധശിക്ഷ നൽകാനുള്ള സാധാരണ മാർഗ്ഗമായിരുന്ന (സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഉദാഹരണം) രാജ്യങ്ങളിൽ ഉന്നതകുലജാതരെ വാളുകൊണ്ടും സാധാരണക്കാരെ കോടാലി കൊണ്ടുമാണ് കൊന്നിരുന്നത്.

ചൈന പോലുള്ള ചില രാജ്യങ്ങളിൽ പക്ഷേ ശിരഛേദം തൂക്കിക്കൊലയെയും വിഷം കൊടുത്ത് കൊല്ലുന്നതിനെയുമപേക്ഷിച്ച് അപമാനകരമായ ശിക്ഷാരീതിയായാണ് കണക്കാക്കപ്പെട്ടിരുന്നത്.

മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഉന്നത്തോടെയാണ് വെട്ടുന്നതെങ്കിൽ മരണം പെട്ടെന്നു നടക്കുമെന്നും വേദനയുണ്ടാവുകയില്ലെന്നുമാണ് സങ്കൽപ്പം. ആയുധത്തിന്റെ മൂർച്ചക്കുറവോ ആരാച്ചാരുടെ ഉന്നക്കുറവോ കാരണം ചിലപ്പോൾ പലവട്ടം വെട്ടിയാലേ തല വേർപെടുകയോ മരണം നടക്കുകയോ ചെയ്യൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ ആരാച്ചാർക്ക് സുഖമരണത്തിനായി സ്വർണ്ണനാണയം കൈക്കൂലി നൽകണം എന്ന പതിവുണ്ടായിരുന്നത്രേ. എസ്സക്സിലെ രണ്ടാം ഏൾ ആയ റോബർട്ട് ഡിവെർയൂ, സ്കോട്ട്ലന്റ് രാജ്നിയായ മേരി, എന്നിവരുടെ വധശിക്ഷ നടപ്പാക്കാൻ മൂന്ന് വെട്ടുകൾ വേണ്ടിവന്നുവത്രേ. സാലിസ്ബറിയിലെ എട്ടാമത് കൗണ്ടസ് ആയ മാർഗർറ്റ് പോളിനെ വധിക്കാൻ 8 വെട്ടുകൾ വേണ്ടിവന്നുവെന്ന് പറയപ്പെടുന്നു. [6]

കോസ്മാസിന്റെയും ഡാമിയന്റെയും ശിരഛേദം ഫ്രാ ആഞ്ചലിക്കോയുടെരചന

ഫിൻലാന്റിൽ തലവെട്ടാൻ പണ്ടുപയോഗിച്ചിരുന്ന ഔദ്യോഗിക മഴു ഇപ്പോൾ വിയന്നയിലെ ക്രം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് രണ്ടു കൈ കൊണ്ടും പിടിച്ചുപയോഗിക്കേണ്ട തരം വീതികൂടിയ മഴുവാണ്. കൊലപാതകിയായ ട്വാഹോ പുട്ട്കോനെൻ എന്നയാളെ 1825-ൽ വധിച്ചപ്പോഴാണ് ഇതവസാനമായി ഉപയോഗിച്ചത്. ഫിൻലന്റിൽ സമാധാനകാലത്ത് നടന്ന അവസാൻ വധശിക്ഷയായിരുന്നു അത്. [7]

ഗില്ലറ്റിൻ

[തിരുത്തുക]

ഗില്ലറ്റിൻ വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള ഒരു യന്ത്രമാണ്. ഫ്രഞ്ച് വിപ്ലവത്തിന് അൽപ്പകാലം മുൻപാണ് ഗില്ലറ്റിൻ കണ്ടു പിടിക്കപ്പെട്ടത്. ഗില്ലറ്റിന്റെ മറ്റൊരു രൂപമായ ഹാലിഫാക്സ് ഗിബെറ്റ് ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ഷയറിലെ ഹാലിഫാക്സ് എന്ന സ്ഥലത്ത് 1286 മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എഡിൻബറയിൽ മേയ്ഡൻ എന്നൊരു ഉപകരണവും ശിരഛേദത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഈ ഉപകരണങ്ങളുടെ ലക്ഷ്യം വേദനാരഹിതവും ദ്രുതവുമായി വധശിക്ഷ വലിയ പ്രാവീണ്യമില്ലാത്തവർക്കു തന്നെ ചെയ്യാൻ സാധിക്കണം എന്നായിരുന്നു. തലയറ്റതിന് ശേഷം ആരാച്ചാർ അത് ജനക്കൂട്ടത്തിനെ ഉയർത്തിക്കാണിച്ചിരുന്നുവത്രെ. മരണശേഷം പത്തു സെക്കന്റോളം ശിരസ്സിന് ബോധമുണ്ടാകുമായിരുന്നു എന്ന് സംശയകരമായ ചില റിപ്പോർട്ടുകളുണ്ട്. [8] 1905-ൽ ലാങ്യുൽ എന്നയാളുടെ വധശിക്ഷ കണ്ട ഡോ. ബോർഡിയോയുടെ വിവരണം അറുക്കപ്പെട്ട ശിരസ്സിന് കുറച്ചു സമയം കൂടി ബോധമുണ്ടായിരുന്നിരിക്കാം എന്ന് വ്യംഗ്യാർത്ഥം നൽകുന്നുണ്ട്. ലാങ്യൂളിന്റെ കണ്ണുകൾ ഡോക്ടറുടെ കണ്ണിലേക്ക് നോക്കിയെന്നും പ്യൂപ്പിളുകൾ ഫോക്കസ് ചെയ്തെന്നുമാണ് ഡോക്ടർ പറയുന്നത് (ഗില്ലറ്റിന്റെ ചരിത്രം, അലിസ്റ്റർ കെർഷാ). ഡോ. ബോർഡിയോയുടെ വിവരണത്തിന്റെ സത്യാവസ്ഥയെ സംശയിക്കാൻ കാരണങ്ങളുണ്ട്. [9]

പരേതന്മാരുടെ ശരീരങ്ങൽ കൈകാര്യം ചെയ്യുന്നതിന് കർശനമായ വ്യവസ്ഥകൾ ഫ്രാൻസിലുണ്ടായിരുന്നു. ഷാർലറ്റ് കോർഡേ എന്ന സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയശേഷം ജീവനുണ്ടോ എന്നറിയാൻ അറ്റ ശിരസ്സിന്റെ മുഖത്ത് തല്ലിയ ഒരാളെ (ആരാച്ചാരുടെ സഹായി) മൂന്നുമാസം തടവുശിക്ഷയ്ക്ക് വിധിക്കുകയും പിരിച്ചുവിടുകയും ചെയ്തിരുന്നു. [10] ഫ്രഞ്ച് വിപ്ലവസമയത്തും അതിനുശേഷം 1970 വരെയും ഫ്രാൻസിൽ നിയമപരമായ വധശിക്ഷകൾക്ക് ഗില്ലറ്റിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഫയറിംഗ് സ്ക്വാഡ് ചില കേസുകളിൽ ഉപയോഗിച്ചിരുന്നു. 1981-ൽ ഫ്രാൻസ് മരണശിക്ഷ ഒഴിവാക്കി. ഫ്രാൻസിന്റെ ഭരണത്തിലായിരുന്ന സമയത്ത് അൾജീരിയയിലും ഗില്ലറ്റിൻ ഉപയോഗിച്ചിരുന്നു.

ഫ്രഞ്ച് അനാർക്കിസ്റ്റായ അഗസ്റ്റേ വൈലിയന്റ് 1894-ൽ ഗില്ലറ്റിൻ ഉപയോഗിച്ച് ശിരഛേദം ചെയ്യപ്പെടും മുമ്പ്

ജർമൻ ഫാൾബേയ്ൽ

[തിരുത്തുക]

ജർമനിയിലെ പല രാജ്യങ്ങളും 17-ഉം 18-ഉം നൂറ്റാണ്ടുകൾ മുതൽ ഫാൾബേയ്ൽ എന്ന ഗില്ലറ്റിൻ മാതിരിയുള്ള ഉപകരണം ശിരഛേദത്തിനായി ഉപയോഗിച്ചിരുന്നു. ഇതായിരുന്നു 1949-ൽ പശ്ചിമ ജർമനിയിൽ മരണശിക്ഷ നിറുത്തലാക്കുന്നതു വരെ സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതിനായി കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത്. നാസി ജർമനിയിൽ ക്രിമിനൽ കുറ്റങ്ങൾക്കും രാജ്യദ്രോഹമുൾപ്പെടെയുള്ള രാഷ്ട്രീയ കുറ്റങ്ങൾക്കും മാത്രമാണ് ഗില്ലറ്റിൻ ഉപയോഗിച്ചിരുന്നത്.

വെള്ള റോസാപുഷ്പം എന്ന പ്രതിരോധ പ്രസ്ഥാനത്തിന്റെ അംഗങ്ങൾക്കെതിരേ (സോഫി ഷോൾ, ഹാൻസ് ഷോൾ എന്ന സഹോദരീസഹോദരന്മാർ ഉൾപ്പെടെ) ഗില്ലറ്റിൻ ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുധാരണ മറിച്ചാണെങ്കിലും മുഖം താഴേയ്ക്ക് തിരിച്ചു വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്. വൈമാർ കാലഘട്ടത്തിലും ജോലി ചെയ്തിരുന്ന ആളായിരുന്ന മുഖ്യ ആരാച്ചാരായ ജോഹാൻ റൈക്കാർട്ട് തികച്ചും പ്രഫഷണലായ രീതിയിൽ മരണ ശിക്ഷ നടപ്പാക്കണം എന്ന നിർബന്ധമുള്ള ആളായിരുന്നു. ജർമനിയിലും ആസ്ട്രിയയിലുമായി ഉദ്ദേശം 16,500 ആൾക്കാരെ 1933-നും 1945-നും ഇടയിലായി ഗില്ലറ്റിൻ ഉപയോഗിച്ച് വധിച്ചിട്ടുണ്ടത്രേ. ജർമനിക്കെതിരേ അധിനിവേശരാജ്യങ്ങളിലും മറ്റും വിമോചന സൈന്യങ്ങളിൽ പ്രവർത്തിച്ചിരുന്നവരും ഇതിൽ പെടും. ശിരഛേദം ഒരുതരം അപമാനകരമായ് മരണമായാണ് ജർമനിയിൽ കണക്കാക്കിയിരുന്നത്. ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊല്ലുന്നതിനെ അഭിമാനകരമായ മരണമായി കണക്കാക്കിയിരുന്നത്രേ.

അംബ്രോഗിയോ ലോറെൻസെറ്റിയുടെ ഫ്രെസ്കോ.

പ്രചാരണോപാധി

[തിരുത്തുക]
ഒളിവർ ക്രോംവെല്ലിന്റെ ശിരസ്സ് കോലിൽ കുത്തി പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ചിത്രം.

ഫോട്ടോഗ്രാഫി പ്രചാരത്തിലെത്തുന്നതിനു മുൻപുള്ള കാലത്ത് വധശിക്ഷ പൊതുജനസമക്ഷം നടപ്പാക്കപ്പെടുന്നത് കുറ്റകൃത്യങ്ങളും രാജദ്രോഹം ചെയ്യാനുള്ള ആഗ്രഹവും മറ്റും കുറയ്ക്കുമെന്ന് കരുതപ്പെട്ടിരിക്കാം. പലരുടെയും ശിരസ്സ് ഈ രീതിയിൽ പ്രദർശിക്കപ്പെട്ടിട്ടുണ്ട്. ഒളിവർ ക്രോംവെല്ലിന്റെ ശവശരീരം കുഴി മാന്തിയെടുത്ത് കെട്ടിത്തൂക്കിയിട്ട ശേഷം ശിരസ്സറുത്തെടുത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. [11]

രാജ്യങ്ങളിലെ ചരിത്രം

[തിരുത്തുക]
ചൈനയിലെ ബീജിങ്ങിൽ പച്ചക്കറിച്ചന്തയുടെ കവലയിൽ ശിരഛേദം ചെയ്യപ്പെട്ട ശരീരങ്ങൾ നിലത്ത് കിടക്കുന്നു. 1905

കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൂടുതൽ വേദനയനുഭവിക്കുന്ന തരം ശിക്ഷയാണെങ്കിലും ചൈനയിൽ ശിരഛേദം കൂടുതൽ കഠിനമായ ശിക്ഷയായാണ് കരുതപ്പെട്ടിരുന്നത്. കൺഫൂഷ്യൻ മതവിശ്വാസത്തിൽ ശരീരം മതാപിതാക്കളിൽ നിന്നുള്ള ദാനമായതുകൊണ്ട് മൃതദേഹം മറവുചെയ്യുമ്പോൾ മുറിച്ച് രണ്ടാക്കപ്പെടുന്നത് പിതൃക്കളോടുള്ള അവജ്ഞയായി കരുതപ്പെട്ടിരുന്നതാണ് ഇതിന് കാരണം. ചൈനക്കാർക്ക് പക്ഷേ ക്വാർട്ടർ ചെയ്യുന്നതുപോലുള്ള മറ്റു ശിക്ഷാരീതികളുണ്ടായിരുന്നു. അരയിൽ വച്ച് മുറിച്ച് കൊല്ലുന്ന രീതി ക്വിങ് രാജവംശത്തിന്റെ കാലത്ത് നിറുത്തലാക്കപ്പെട്ടു. വളരെ വേദനാജനകവും ക്രൂരവുമായ മരണമായതുകൊണ്ടായിരുന്നു ഇത് നിരോധിക്കപ്പെട്ടത് . ചില കഥകളിൽ ശിരസ്സറുത്ത ആൾക്കാർ പെട്ടെന്ന് മരിച്ചിരുന്നില്ല.[12][13][14][15]

ബ്രിട്ടീഷ് ഇന്ത്യ

[തിരുത്തുക]

1801-1855 കാലഘട്ടത്തിൽ വടക്കുപടിഞ്ഞാറൻ ഫ്രണ്ടിയർ പ്രദേശത്തെ പഥാൻ സ്ത്രീകൾ ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ പിടിക്കപ്പെടുന്ന അമുസ്ലീം യോദ്ധാക്കളുടെ വൃഷണങ്ങളും ശിരസ്സും ഛേദിച്ചിരുന്നു എന്ന് ബ്രിട്ടീഷ് ഓഫീസർ ജോൺ മാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [16][17][18][19]

പാകിസ്താൻ

[തിരുത്തുക]

പാകിസ്താൻ സർക്കാർ വധശിക്ഷ നൽകാനുപയോഗിക്കുന്ന മാർഗ്ഗം തൂക്കുമരമാണ്. 2007 മുതൽ തെഹ്രിക്-എ-താലിബാൻ പാകിസ്താൻ എന്ന തീവ്രവാദ പ്രസ്ഥാനം എതിരാളികൾക്കും കുറ്റവാളികൾക്കും ചാരന്മാർക്കുമുള്ള ശിക്ഷയായി ശിരഛേദം നടപ്പാക്കിവരുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്താനായി സർക്കാരുദ്യോഗസ്ഥന്മാരുടെയും എതിരാളികളുടെയും അറുത്ത തല ഇവർ തെരുവുകളിൽ ഉപേക്ഷിക്കാറുണ്ട്. 2009 മെയ് മുതൽ ജൂൺ വരെ നീണ്ടു നിന്ന സൈനികനടപടിക്ക് ശേഷം സ്വാത് മേഖലയിൽ ശിരസ്സറുക്കൽ നിലച്ചിട്ടുണ്ട്. മൂന്ന് സിക്കുകാരെ 2010-ൽ താലിബാൻ ശിരസ്സറുത്ത് വധിച്ചു. ഡാനിയൽ പേൾ എന്ന പത്രപ്രവർത്തകനെ കറാച്ചിയിൽ വച്ച് ശിരസ്സറുക്കുകയുണ്ടായി.

മുസ്ലീം മത പണ്ഡിതന്മാരും [20] സർക്കാരും [21] ഔദ്യോഗികമായി എതിർക്കുന്നുണ്ടെങ്കിലും ഇതുമാതിരിയുള്ള ശിരഛേദങ്ങൾ ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺഖ്വ തുടങ്ങിയ താലിബാന്റെ ശക്തികേന്ദ്രങ്ങളിൽ തുടരുന്നുണ്ട്. വെട്ടിക്കൊല്ലുന്നതിനെ അപേക്ഷിച്ച് ഇത്തരത്തിൽ കഴുത്തറുത്തു കൊല്ലുന്നതിൽ വേദനാനുഭവിക്കുന്നത് അധികമായിരിക്കും.

ജപ്പാൻ

[തിരുത്തുക]
ന്യൂ ഗിനിയയിൽ പിടിക്കപ്പെട്ട ഒരു ആസ്ട്രേലിയൻ യുദ്ധത്തടവുകാരനെ ഒരു ജപ്പാൻ കാരൻ ഷിൻ ഗണ്ടോ വാളുപയോഗിച്ച് ശിരഛേദം ചെയ്യാൻ പോകുന്നു. 1943.

ജപ്പാനിൽ ശിരഛേദം സാധാരണയായി നടന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു. ചിലപ്പോൾ ചെറിയ കുറ്റകൃത്യങ്ങൾക്കുപോലും ഇത് നടപ്പിലാക്കിയിരുന്നു. സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു. സെപ്പുക്കു എന്ന ആത്മഹത്യാ രീതിയിലെ രണ്ടാമത്തെ ഘട്ടം ശിരഛേദമായിരുന്നു. ആത്മഹത്യ ചെയ്യുന്നയാൾ വയറ് കീറിയതിനു ശേഷം മറ്റൊരു യോദ്ധാവ് അയാളുടെ ശിരസ്സ് പിന്നിൽ നിന്ന് കറ്റാന എന്ന വാളുപയോഗിച്ച് വെട്ടിമാറ്റും. വേദനയും ദുരിതവും അനുഭവിക്കുന്ന സമയം കുറയ്ക്കാനാണിത്. ശിരഛേദം ചെയ്യുന്ന സഹായി ആത്മഹത്യ ചെയ്യുന്നയാളുടെ കഴുത്തിനു മുന്നിൽ തൊലിയുടെ ചെറിയൊരു ബന്ധം ഉടലും കഴുത്തുമായി നിലനിൽക്കത്തക്കവണ്ണം കൃത്യമായി വെട്ടണം എന്നാണ് സങ്കൽപ്പം. വേദന കാരണം ആത്മഹത്യ ചെയ്യുന്നയാൾ കരയുന്നതിനു മുന്നേ ഇത് ചെയ്യുകയും വേണം. ഇത്രമാത്രം കൃത്യത വേണ്ട കാര്യമായതിനാൽ വളരെ വിശ്വസ്തരായ യോദ്ധാക്കൾ മാത്രമേ സഹായത്തിന് ക്ഷണിക്കപ്പെടുമായിരുന്നുള്ളൂ.

സെപ്പുക്കുവല്ലാതെയുള്ള ശിരഛേദം അപമാനകരമായ ശിക്ഷയായി കണക്കാക്കപ്പെട്ടിരുന്നു. ഏറ്റവും ക്രൂരമായ ശിരഛേദ ശിക്ഷകളിലൊന്ന് ഓഡ നോബുങ്ക എന്ന ഒരു നേതാവിനെ കൊല്ലാൻ 1570-ൽ ശ്രമിച്ച സുജിറ്റാനി സെഞ്ചുബോ (ja:杉谷善住坊) എന്ന ആളുടേതായിരുന്നു. സെഞ്ചുബോയെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട ശേഷം മുള വാളുകൾ ഉപയോഗിച്ച് പല ദിവസങ്ങളെടുത്താണ് വഴിയാത്രക്കാർ അയാളുടെ ശിരസ്സറുത്തത്. [22] മൈജി കാലഘട്ടത്തിൽ ഇത്തരം അസാധാരണമായ ശിക്ഷാരീതികൾ നിറുത്തലാക്കപ്പെട്ടു.

1896-ൽ തൂക്കിക്കൊല നിലവിൽ വരും മുൻപ് ശിരഛേദമായിരുന്നും കൊറിയയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന വധശിക്ഷാമാർഗ്ഗം. തൊഴിൽ പരമായി ആരാച്ചാരായവരെ മാൻഗ്നാനി (망나니) എന്ന് വിളിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ കണക്കാക്കിയിരുന്നത്.[23]

തായ്ലാന്റ്

[തിരുത്തുക]

ദക്ഷിണ തായ്ലാന്റിൽ 2005-ൽ മാത്രം 15 ബുദ്ധസന്യാസിമാരെ ശിരസ്സറുത്തു കൊന്ന സംഭവങ്ങളുണ്ടായി. ദക്ഷിണ തായ്ലാന്റിലെ വിഘടനവാദികളായ മുസ്ലീം തീവ്രവാദികളാണ് സംഭവങ്ങൾക്കു പിന്നിലെന്നാണ് അധികാരികളുടെ സംശയം. [24][25]

യൂറോപ്പ്

[തിരുത്തുക]

ക്ലാസ്സിക്കൽ കാലഘട്ടം

[തിരുത്തുക]

പുരാതന ഗ്രീക്കുകാരും റോമക്കാരും ശിരഛേദത്തെ താരതമ്യേന അഭിമാനകരമായ ശിക്ഷാരീതിയായാണ് കണ്ടിരുന്നത്. പഴയ നടപടിക്രമമനുസരിച്ച് ഒരു തൂണിൽ കെട്ടിയിട്ട് വടികൾ കൊണ്ട് തല്ലിയശേഷമായിരുന്നു ശിരഛേദം നടത്തിയിരുന്നത്. റോമക്കാർ ആദ്യം മഴുവാണിതിനുപയോഗിച്ചിരുന്നതെങ്കിലും പിന്നീട് വാളുകളും ഉപയോഗിച്ചു തുടങ്ങി. വാളുപയോഗിച്ച് ശിരഛേദം ചെയ്യപ്പെടുന്നത് കൂടുതൽ അഭികാമ്യമായാണ് കരുതപ്പെട്ടിരുന്നത്. റോമൻ പൗരനാണെന്ന് തെളിയിക്കാൻ സാധിക്കുന്നവരെ കുരിശിൽ തറയ്ക്കുന്നതിന് പകരം ശിരഛേദം ചെയ്ത് കൊല്ലാൻ വിധിച്ചിരുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിലെ റോമൻ റിപ്പബ്ലിക്കിൽ ദേശദ്രോഹികൾ എന്ന് കരുതുന്നവരുടെ ഛേദിച്ച ശിരസ്സ് ഫോറം റോമാനം എന്ന ചത്വരത്തിൽ ഒരുയർന്ന തട്ടിൽ പ്രദർശിപ്പിക്കുക പതിവായിരുന്നു. ഗയസ് മാരിയസ്, സുള്ള എന്നിവർ ഉദാഹരണം. ഒരു പക്ഷേ മാർക്ക് ആന്റണിയുടെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ട സിസറോ ആയിരിക്കാം അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തൻ. മാർക്ക് ആന്റണിക്കെതിരായ ഫിലിപ്പിക്കുകൾ എഴുതിയതിന് സിസറോയുടെ കൈകളും തലയും വെട്ടിയെടുത്ത് ഇപ്രകാരം പ്രദർശിപ്പിച്ചിരുന്നു.

മാർക്ക് ആന്റണിയോളം പോന്നവൻ പോത്തിനസ് ദ്രോഹങ്ങളിൽ:
അക്കാലം കണ്ട കുലീനശ്രേഷ്ഠരാം റോമരെ കൊന്നുതള്ളിയവരിവർ.
അശരണരരുടെ കണ്ഠങ്ങൾ കരുണയില്ലാതെ ഛേദിച്ചവരിവർ,
ഇവർ ചെയ്തോരു വൃത്തി കുപ്രസിദ്ധവും ലജ്ജാകരവും.
കൊയ്തോരു ശിരസ്സ് ലോകം ജയിച്ചു വന്ന പോംപിയുടേത്,
മറ്റൊന്നു റോമിന്റെ നാവായ സിസറോവിന്റേത്.

ബോസ്നിയ ഹെർസെഗോവിന

[തിരുത്തുക]

ബോസ്നിയ ഹെർസെഗോവിനയിൽ 1992 മുതൽ 1995 വരെയുള്ള യുദ്ധകാലത്ത് ബോസ്നിയൻ മുജാഹിദീൻ പോരാളികളാൽ പിടിക്കപ്പെട്ട ധാരാളം സെർബുകാരെ ശിരസ്സറുത്ത് കൊന്നിരുന്നു. ഇത്തരം ഒരു കേസ് (പോപോവിക് എന്നയാളെ വധിച്ചത്) പഴയ യൂഗോസ്ലാവ്യയ്ക്കു വേണ്ടിയുണ്ടാക്കിയ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ തെളിഞ്ഞിട്ടുണ്ട്.[26][27] ട്രെബേവിക് മലയിലെ കസനി എന്ന സ്ഥലത്തുവച്ച് സാധാരണക്കാർ അടക്കം ചില സെർബുകളെ കഴുത്തറുത്ത് കൊന്ന് ഒരു കുഴിയിൽ ഇട്ട് മൂടിയിരുന്നു. [28]

ഓൾഡ് സൂറിച്ച് യുദ്ധത്തിലെ തടവുകാരെ കൊല്ലുന്നു. 1444. 1515-ലെ ഷ്രോഡേഴ്സ് ക്രോണിക്കിളിൽ നിന്ന്.
  • 1931 ജൂലൈയിൽ പീറ്റർ ക്യൂർട്ടൻ എന്ന കുപ്രസിദ്ധനായ സീരിയൽ കൊലയാളിയെ (ഡസ്സൽഡോർഫിലെ വാമ്പയർ) കൊളോണിൽ വച്ച് ഗില്ലറ്റിൻ ഉപയോഗിച്ച് കൊന്നു. .
  • 1933 ആഗസ്റ്റ് 1-ന് ഫാസിസത്തിനെതിരേ പ്രവർത്തിച്ചിരുന്ന ബ്രൂണോ ടെഷ് എന്നയാളെയും മറ്റ് മൂന്നുപേരെയും ശിരഛേദം ചെയ്തു. മൂന്നാം റെയ്ക്കിലെ ആദ്യ വധശിക്ഷകളായിരുന്നു ഇവ. [29][30]
  • മറീനസ് വാൻ ഡെർ ലബ് എന്നയാളെ 1934-ൽ റെയ്ക്സ്റ്റാഗ് തീപ്പിടുത്തത്തിന് കാരണക്കാരനാണെന്നാരോപിച്ച് പരസ്യ വിചാരണയ്ക്ക് ശേഷം വധിച്ചു.
  • 1935 ഫെബ്രുവരിയിൽ ബെർലിനിൽ വച്ച് പോളണ്ടിനുവേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് ബെനിറ്റ ഫോൺ ഫാൾകെൻഹയ്ൻ, റെനേറ്റ് ഫോൺ നാറ്റ്സ്മെർ എന്നിവരെ മഴുവുപയോഗിച്ച് ശിരഛേദം ചെയ്തു. 1938 വരെ ബെർലിനിൽ മഴുവുപയോഗിച്ചേ ശിരഛേദം നടത്തിയിരുന്നുള്ളൂ. അതിനുശേഷം ഗില്ലറ്റിനുപയോഗിച്ച് മാത്രമേ സിവിൽ വധശിക്ഷകൾ നടത്താവൂ എന്ന് ഉത്തരവിറങ്ങി. പക്ഷേ 1944-ൽ ഓൾഗ ബാൻസിക് എന്ന വനിതയുടേതുപോലുള്ള ചുരുക്കം ചില കേസുകളിൽ വധശിക്ഷ മഴുവുപയോഗിച്ച് നടന്നിട്ടുണ്ട്.
  • 1943 ഫെബ്രുവരിയിൽ ഹാൻസ് ഷോൾ, സോഫി ഷോൾ, ക്രിസ്റ്റോഫ് പ്രോസ്റ്റ് എന്നീ വൈറ്റ് റോസ് പ്രവർത്തകരെ യുദ്ധവിരുദ്ധവും നാസി വിരുദ്ധവുമായ ലഘുലേഘകൾ വിതരണം ചെയ്തു എന്ന കുറ്റത്തിന് തലവെട്ടിക്കൊന്നു. ഇക്കൂട്ടത്തിൽ പെട്ട മറ്റു നാലു പേരെയും ആ വർഷം പിന്നീട് വധിക്കുകയുണ്ടായി. ഹെൽമുത് ഹ്യൂബ്നർ എന്നയാളെയും കോടതി ഉത്തരവു പ്രകാരം ശിരഛേദം ചെയ്തു കൊന്നു.
  • 1943 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് വോൾവെബർ ലീഗിൽ അംഗങ്ങളായിരുന്ന ചില ഡച്ചുകാരെയും ശിരഛേദം ചെയ്യുകയുണ്ടായി.
സോമർസെറ്റിലെ ഡ്യൂക്കായ എഡ്മണ്ട് ബ്യൂഫോർട്ടിനെ 1471-ലെ ട്യൂക്ക്സ്ബറി യുദ്ധത്തിനു ശേഷം കൊല്ലാൻ പോകുന്നു.

ഫ്രാൻസ്

[തിരുത്തുക]

ഗില്ലറ്റിനുപയോഗിച്ചുള്ള ശിരഛേദമായിരുന്നു ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1981-ൽ പ്രസിഡന്റ് ഫ്രാൻസ്വ മിത്തറാങ് വധശിക്ഷ നിറുത്തലാക്കുന്നതുവരെ ഫ്രാൻസിൽ നിയമപരമായി നിലവിലിരുന്ന വധശിക്ഷാമാർഗ്ഗങ്ങൾ. ചില കേസുകളിൽ ഫയറിംഗ് സ്ക്വാഡ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഇത് അവസാനം ഉപയോഗിക്കപ്പെട്ടത് 1977-ലായിരുന്നു. ഇത് ഒരു ജനാധിപത്യരാജ്യത്തിലെ അവസാനത്തെ ശിരഛേദമായിരുന്നു.

നോർഡിക് രാജ്യങ്ങൾ

[തിരുത്തുക]

നോർഡിക് രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധാരണ മാർഗ്ഗം ശിരഛേദമായിരുന്നു. ഉന്നതകുലജാതരെ വാളുകൊണ്ടും, സാധാരണക്കാരെ മഴുകൊണ്ടുമായിരുന്നു വധിച്ചിരുന്നത്. ഫിൻലാന്റിലെ ശിരഛേദം മൂലമുള്ള അവസാന വധശിക്ഷ 1825ലും നോർവ്വേയിലേത് 1876-ലും ഫാറോ ദ്വീപുകളിലേത് 1609-ലും ഐസ്ലാന്റിലേത് 1830-ലും മഴു കൊണ്ട് നടത്തപ്പെട്ടു. ഡെന്മാർക്കിൽ 1892 വരെ വധശിക്ഷ നടത്തപ്പെട്ടിരുന്നു.

സ്വീഡനിൽ ധാരാളം പേരെ കൊന്നിട്ടുള്ള ഒരു കുറ്റവാളിയായ ജോഹാൻ ഫിലിപ്പ് നോർഡ്ലണ്ട് എന്നയാളെ 1900-ൽ വാളുകൊണ്ട് ശിരഛേദം ചെയ്ത് വധിച്ചു. നിയമപരമായി ജർമനിയൊഴിച്ച്ചുള്ള യൂറോപ്പിൽ കൈകൊണ്ട് നടന്ന അവസാന ശിരഛേദമായിരുന്നു നോർഡ്ലണ്ടിന്റേത്. ഗില്ലറ്റിൻ ഉപയോഗിച്ചുള്ള ഒരേയൊരു കൊലപാതകം 1910-ലാണ് സ്വീഡനിൽ നടന്നത്.

സ്പെയിൻ

[തിരുത്തുക]

ഗരോട്ട് എന്ന ഉപകരണമുപയോഗിച്ച് കഴുത്തുമുറുക്കിയും മറ്റു പല മാർഗ്ഗങ്ങളുപയോഗിച്ചും സ്പെയിനിൽ വധശിക്ഷ നടപ്പാക്കിയിരുന്നു.

പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഉന്നതകുലജാതരെ ചിലപ്പോൾ ശിരഛേദം ചെയ്തു കൊന്നിരുന്നു. ഒരു കസേരയിൽ കെട്ടിയിരുത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുത്താണ് വധശിക്ഷ ഇത്തരത്തിൽ നടപ്പാക്കിയിരുന്നത്. ഇതിനെ കൂടുതൽ അഭിമാനകരമായ ശിക്ഷാരീതിയായി കരുതിയിരുന്നു. [31]

വടക്കേ അമേരിക്ക

[തിരുത്തുക]

മെക്സിക്കോ

[തിരുത്തുക]

മെക്സിക്കോയ്ക്ക് 1811-ൽ സ്വാതന്ത്ര്യം കിട്ടിയ സമയത്ത് മിഗുവേൽ ഹിഡാൽഗോ വൈ കോസ്റ്റില്ല, ഇഗ്നാസിയോ അലൻഡേ, ഹോസെ മരിയാനോ ജിമെനെസ്, ജുവാൻ അൽമേഡ എന്നിവരെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്തശേഷം ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊല്ലുകയും ശവശരീരങ്ങളുടെ ശിരഛേദം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ശിരസ്സുകൾ ഗുവാനാജുവാട്ടോ എന്ന സ്ഥലത്തെ ധാന്യസംഭരണശാലയുടെ നാലു മൂലകളിലായി പ്രദർശിക്കപ്പെട്ടിരുന്നു.

അടുത്തകാലത്ത് മെക്സിക്കോയിലെ മയക്കുമരുന്ന് യുദ്ധങ്ങളുടെ ഭാഗമായി ചില അധോലോക സംഘങ്ങൾ എതിരാളികളുടെ ശിരസ്സറുക്കാറുണ്ട്. ഭയം ജനിപ്പിക്കുകയാണ് ഉദ്ദേശം. [32]

ഡഹോമേ രാജാവ് 1793-ൽ ഭിത്തിക്ക് മോടിക്കായി 127 ശിരസ്സുകൾ ഛേദിക്കുന്നു.
ചൈനീസ് തടവുകാരെ ശിരഛേദം ചെയ്യുന്നതിന്റെ ജാപ്പനീസ് ചിത്രം. 1894-5-ലെ (ഒന്നാം സിനോ-ജാപ്പനീസ് യുദ്ധം).

മദ്ധ്യപൂർവ്വ ദേശം

[തിരുത്തുക]

സൗദി അറേബ്യ

[തിരുത്തുക]

സൗദി അറേബ്യൻ അധികാരികൾ 2007 ഫെബ്രുവരിമാസത്തിൽ മാത്രം നാലു പേരെ ശിരഛേദം ചെയ്തു. സംഗീത് കുമാര, വിക്ടർ കോറിയ, രഞിത് സിൽവ, സനത് പുഷ്പകുമാര എന്നിവർക്കാണ് മരണശിക്ഷ ലഭിച്ചത്. 2004 ഒക്ടോബറിൽ ചെയ്ത ഒരു സായുധ മോഷണത്തിനാണ് ഈ നാല് ശ്രീലങ്കക്കാർക്ക് വധശിക്ഷ വിധിച്ചത്. മരണശേഷം ജനങ്ങൾക്ക് ഒരു താക്കീതായി ശവശരീരങ്ങൽ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും കോടതി വിധിച്ചു.

ഈ മരണങ്ങൾ ആംനസ്റ്റി ഇന്റർനാഷണൽ എന്ന മനുഷ്യാവകാശ സംഘടന സൗദി അറേബ്യയോട് മരണ ശിക്ഷ നിറുത്തലാക്കണം എന്ന് ആവശ്യപ്പെടാൻ കാരണമായി. മിക്ക കേസുകളിലും എംബസിയെ വിവരമറിയിക്കുന്നത് ശിക്ഷ നടപ്പാക്കിയതിന് ശേഷമായിരിക്കും. അതിനാൽ നയതന്ത്രതലത്തിൽ പ്രതിഷേധമുണ്ടാകാൻ സമയം കിട്ടാറില്ല.[33]

ഇറാക്ക്

[തിരുത്തുക]

ഔദ്യോഗികമായി ശിരഛേദത്തിന് സാധുതയില്ലെങ്കിലും 2000-ൽ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് 50 വേശ്യകളെയും പിമ്പുകളെയും ഇറാക്കിൽ തലവെട്ടിക്കൊന്നിരുന്നു. [34]

2003-നു ശേഷം ഇറാക്കിൽ ഭീകരവാദത്തിന്റെ മറ്റൊരു രൂപമായി ശിരഛേദം രൂപം പ്രാപിച്ചിട്ടുണ്ട്. [35] സാധാരണക്കാരാണ് കൂടുതലും ശിരഛേദം ചെയ്യപ്പെടുന്നത്. ഇറാക്കി സൈനികരും ചിലപ്പോൾ അമേരിക്കൻ സൈനികരും ശിരഛേദം ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകളെ തട്ടിക്കൊണ്ടു പോയ ശേഷം പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിക്കുകയും നടന്നു കിട്ടാത്ത അവസ്ഥയിൽ കൊല്ലുകയോ ആണ് ചെയ്യാറ്. ശിരഛേദം വീഡിയോയിൽ പകർത്തിയ ശേഷം ഇന്റർനെറ്റിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നത്. സാധാരണമാണ്.

നിയമപരമായി ഇറാക്കിൽ വധശിക്ഷ നടപ്പിലാക്കുന്നത് തൂക്കിലേറ്റിയാണ്.

ശിരഛേദം ചെയ്യപ്പെട്ട ചില പ്രമുഖ വ്യക്തികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. see Isadora Duncan
  2. "Guillotine death was suicide". BBC News. 2003-04-24. Retrieved 2008-09-26.
  3. Fact or Fiction?: A Cockroach Can Live without Its Head: Scientific American
  4. Roach, Mary (2004). Stiff: The Curious Lives of Human Cadavers. W.W. Norton & Co. p. 208. ISBN 0-393-32482-6.
  5. Webster's Revised Unabridged Dictionary, edited by Noah Porter, published by G & C. Merriam Co., 1913
  6. The Complete Peerage, v. XII p. II, p. 393
  7. Otonkoski, Pirkko-Leena. "Henkirikoksista kuolemaan tuomittujen kohtaloita vuosina 1824-1825 Suomessa". Genos (in Finnish). 68. The Genealogical Society of Finland: 55–69, 94–95. Archived from the original on 2010-12-14. Retrieved 14 December 2010.{{cite journal}}: CS1 maint: unrecognized language (link)
  8. Bellows, Alan (April 8, 2006). "Lucid Decapitation". Damn Interesting. Retrieved August 16, 2011.
  9. Dash, Mike. 'Some experiments with severed heads.' A Blast From The Past, 25 January 2011. Accessed 30 July 2011.
  10. Mignet, François, History of the French Revolution from 1789 to 1814, (1824).
  11. Pearson and Morant, p. 26
  12. "原來斬頭係唔會即刻死既(仲識講野)中國有好多斬頭案例!!". Archived from the original on 2011-07-07. Retrieved 2012-05-26.
  13. ""无头人"挑战传统医学 人类还有个"腹脑"?". Archived from the original on 2012-08-03. Retrieved 2021-08-19.
  14. "福州晚報". Archived from the original on 2017-10-19. Retrieved 2012-05-26.
  15. "换人头". Archived from the original on 2012-07-01. Retrieved 2012-05-26.
  16. John Masters (1956). Bugles and a tiger: a volume of autobiography. Viking Press. p. 190. Retrieved 5 April 2011.
  17. Michael Barthorp, Douglas N. Anderson (1996). The Frontier ablaze: the North-west frontier rising, 1897-98. Windrow & Greene. p. 12. ISBN 1-85915-023-3. Retrieved 5 April 2011.
  18. John Clay (1992). John Masters: a regimented life. the University of Michigan: Michael Joseph. p. 62. ISBN 0-7181-2945-8. Retrieved 5 April 2011.
  19. John Masters (June 13, 2002). Bugles and a Tiger. Cassell Military (June 13, 2002). p. 190. ISBN 0-304-36156-9. Retrieved 5 April 2011.
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-21. Retrieved 2012-05-26.
  21. "SGPC, Punjab government condemn Sikh beheading in Pakistan". Archived from the original on 2012-01-26. Retrieved 2012-05-26.
  22. [1] Asahi Dictionary of Japanese Historical Figures
  23. Doosan Encyclopedia[പ്രവർത്തിക്കാത്ത കണ്ണി]
  24. "Buddhist decapitated in Thailand". Herald Sun. 2005-07-26. Archived from the original on 2007-05-24. Retrieved 2008-02-15.
  25. "Man beheaded, two shot dead the man was later found in a shallow grave". News Limited. 2005-10-14. Archived from the original on 2007-03-20. Retrieved 2008-02-15.
  26. UN - TRIBUNAL CONVICTS ENVER HADZIHASANOVIC AND AMIR KUBURA Press Release, March 2006
  27. UN - THIRD AMENDED INDICTMENT - THE INTERNATIONAL CRIMINAL TRIBUNAL FOR THE FORMER YUGOSLAVIA
  28. - 100 SVJEDOKA PROTIV 10. BRDSKE
  29. asfpg ~ Altonaer Stiftung für philosophische Grundlagenforschung
  30. "Movies: About Das Beil Von Wandsbek". The New York Times.
  31. Execution of the Marquess of Ayamonte on the 11th. of December 1645 Described in "Varios relatos diversos de Cartas de Jesuitas" (1634–1648) Coll. Austral Buones Aires 1953 en Dr. J. Geers "Van het Barokke leven", Baarn 1957 Bl. 183 - 188.
  32. George W. Grayson (February 2009). "La Familia: Another Deadly Mexican Syndicate". Foreign Policy Research Institute. Archived from the original on 2009-09-15. Retrieved 2012-05-26.
  33. http://www.bbc.co.uk/sinhala/news/story/2007/02/070223_saudi_hrw.shtml BBC
  34. http://www.aftonbladet.se/nyheter/article10190019.ab
  35. "The Terrorist as Auteur"

Public Domain This article incorporates text from a publication now in the public domainChambers, Ephraim, ed. (1728). Cyclopædia, or an Universal Dictionary of Arts and Sciences (1st ed.). James and John Knapton, et al. {{cite encyclopedia}}: Missing or empty |title= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശിരഛേദം&oldid=4021901" എന്ന താളിൽനിന്ന് ശേഖരിച്ചത്