Jump to content

ബ്രാംറ്റൺ ഐലന്റ്സ് ദേശീയോദ്യാനം

Coordinates: 20°47′15″S 149°17′08″E / 20.78750°S 149.28556°E / -20.78750; 149.28556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brampton Islands National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രാംറ്റൺ ദേശിയോദ്യാനം
Queensland
Brampton Island
ബ്രാംറ്റൺ ദേശിയോദ്യാനം is located in Queensland
ബ്രാംറ്റൺ ദേശിയോദ്യാനം
ബ്രാംറ്റൺ ദേശിയോദ്യാനം
Nearest town or cityMackay
നിർദ്ദേശാങ്കം20°47′15″S 149°17′08″E / 20.78750°S 149.28556°E / -20.78750; 149.28556
സ്ഥാപിതം1968
വിസ്തീർണ്ണം10 km2 (3.9 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteബ്രാംറ്റൺ ദേശിയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബ്രാംറ്റൺ ദേശിയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 834 കിലോമീറ്റർ അകലെയാണിത്. ബ്രാംറ്റൺ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാർലിസ്ലെ ദ്വീപിന്റെ എല്ലാ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.

ഈ ദേശീയോദ്യാനത്തിൽ മഴക്കാടുകൾ, മണൽ ബീച്ചുകൾ, പവിഴപ്പുറ്റുകൾ എന്നിവയുണ്ട്.[1] ഇവിടുത്തെ ഏറ്റവും ഉയർന്ന ഭാഗത്തേക്കു നടന്നുപോകാൻ കഴിയും. ബ്രാംറ്റൺ ദ്വീപിനു ചുറ്റുമായി ഒരു വളഞ്ഞുപുളഞ്ഞ പാതയുണ്ട്. 8.7 കിലോമീറ്റർ ദൂരമുള്ള ഈ പാത തുറന്ന യൂക്കാലിപ്റ്റസ് വനങ്ങൾ, മുന്തിരിത്തോപ്പുകൾ, വരണ്ട മഴക്കാടുകൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ എന്നിവയിൽക്കൂടി സന്ദർശകരെ നയിക്കുന്നു. [1]

കാർലിസ്ലെ ദ്വീപിൽ കാമ്പിങ്ങ് അനുവദിച്ചിട്ടുണ്ട്. ഇവിടെ അതിനുള്ള ഏതാനും സൗകര്യങ്ങളുണ്ട്. ഒക്റ്റോബറിനും മേയ്ക്കുമിടയിൽ ഈ ദേശീയോദ്യാനത്തിലെ ജലത്തിൽ ജെല്ലിഫിഷുകൾ കാണപ്പെടാറുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Explore Queensland's National Parks. Prahran, Victoria: Explore Australia Publishing. 2008. p. 18. ISBN 978-1-74117-245-4.