Jump to content

വധശിക്ഷ ഇന്ത്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്.

സ്വതന്ത്ര ഇന്ത്യ

[തിരുത്തുക]
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത രണ്ടുപേരെ തൂക്കിലേറ്റുന്നു

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ 1949-ൽ തൂക്കിലേറ്റി.

മാർഗ്ഗ നിർദ്ദേശം

[തിരുത്തുക]

ഇന്ത്യയുടെ സുപ്രീം കോടതി വധശിക്ഷ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ നടപ്പാക്കാവൂ എന്ന് മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട്. [1]

സമീപ കാലം

[തിരുത്തുക]

അടുത്തകാലത്ത് നടപ്പിലായ ഒരു വധശിക്ഷ ഹേതൽ പരേഖ് എന്ന 14 കാരിയെ 1990-ൽ കൊൽകൊത്തയിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട ധനൻജോയ് ചാറ്റർജീ എന്ന ആളുടേതായിരുന്നു. കൊല ചെയ്ത രീതി, തലയ്ക്കടിച്ച ശേഷം പെൺകുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തിൽ ബലാത്സംഗം ചെയ്യൽ എന്നിവയൊക്കെ വധശിക്ഷ നൽകത്തക്ക വിധം നിഷ്ടൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യൻ പ്രസിഡന്റിന് ദയാഹർജി നൽകിയെങ്കിലും അത് തള്ളപ്പെട്ടു. ചാറ്റർജിയെ 2004 ആഗസ്റ്റ് 14-ൻ തൂക്കിക്കൊന്നു. 1995-ൻ ശേഷം ഇന്ത്യയിൽ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്. [2]

2008-ലെ മുംബൈ അക്രമണപരമ്പരയിൽ പങ്കാളിയായ അജ്മൽ കസബിനെ 2012 നവംബർ 21ന് രാവിലെ 7.30ന് പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. 2010 മേയ് 3-നു് മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക കോടതി കസബ് കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങൾ സൂക്ഷിക്കൽ, തുടങ്ങിയ കാരണങ്ങൾ ചുമത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തി.[3] 2010 മേയ് 6-ന്‌ ഇതേ കോടതി നാല് കുറ്റങ്ങൾക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങൾക്ക് ജീവപര്യന്തം എന്ന രീതിയിൽ ശിക്ഷ പ്രഖ്യാപിച്ചു.. 2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെ തുടർന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 21 ന് സുപ്രീംകോടതിയും കീഴ്ക്കോടതി വിധികൾ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29 ന് സമർപ്പിച്ച പുന:പ്പരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്ന് രാഷ്ട്രപതി പ്രണബ് മുഖർജി മുൻപാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെത്തുടർന്നായിരുന്നു വധശിക്ഷ

അവലംബം

[തിരുത്തുക]
  1. "Sakhrani, Monica; Adenwalla, Maharukh; Economic & Political Weekly, "Death Penalty – Case for Its Abolition"". Archived from the original on 2005-08-17. Retrieved 2012-05-24.
  2. Kumara, Sarath; World Socialist Web Site; "West Bengal carries out first hanging in India in a decade"
  3. Irani, Delnaaz (3 May 2010). "Surviving Mumbai gunman convicted over attacks". BBC News. Retrieved 3 May 2010.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഇന്ത്യയിൽ&oldid=3644329" എന്ന താളിൽനിന്ന് ശേഖരിച്ചത്