Jump to content

മൂത്തകുന്നം

Coordinates: 10°11′10″N 76°12′05″E / 10.186159°N 76.201279°E / 10.186159; 76.201279
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moothakunnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂത്തകുന്നം
Map of India showing location of Kerala
Location of മൂത്തകുന്നം
മൂത്തകുന്നം
Location of മൂത്തകുന്നം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
സാക്ഷരത 100%%
സമയമേഖല IST (UTC+5:30)
കോഡുകൾ

10°11′10″N 76°12′05″E / 10.186159°N 76.201279°E / 10.186159; 76.201279

എറണാകുളം ജില്ലയുടെ വടക്ക്പടിഞ്ഞാറേ അതിർത്തി പ്രദേശമാണ് മൂത്തകുന്നം. വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനും മധ്യത്തിലാണ്‌ മൂത്തകുന്നം സ്ഥിതി ചെയ്യുന്നത്. പഴയ തിരുവതാംകൂറിന്റെ അതിർത്തിയിലാണ് മൂത്തകുന്നം .ഇവിടെ ബഹു ഭൂരിപക്ഷ ഹിന്ദു ഈഴവ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്നു. ( ഡച്ച് രേഖകളിൽ ചോവൻ വിഭാഗം എന്ന് ഈഴവരെ രേഖ പെടുത്തുന്നു. ) . വിരലിൽ എണ്ണാവുന്ന റോമൻ കത്തോലിക്ക വിഭാഗവും ഇവിടെ ഉണ്ട് .

പേരിനു പിന്നിൽ

[തിരുത്തുക]

സംഘകാലത്തെ കൃതികളിൽ നിന്നും മൂത്തകുന്നം എന്നത് പ്രധാനപ്പെട്ട ഒരു സംഘം അഥവാ പള്ളി നിലനിന്നിരുന്ന സ്ഥലം ആണെന്നു അനുമാനിക്കാം. മൂത്തത് എന്നതിനു ഇടപ്പള്ളികളെ നിയന്ത്രിക്കുന്ന വലിയകേന്ദ്രം എന്നാണ് അർത്ഥമാക്കേണ്ടത്. മൂത്ത കുന്ന് എന്നും അറിയപ്പെട്ടിരുന്നു.[1]

പ്രത്യേകതകൾ

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ പണികഴിച്ച ശ്രീ നാരായണമംഗലം ക്ഷേത്രം മൂത്തകുന്നത്തിന്റെ ഒരു ആകർഷണം ആണ്. ശ്രീ ശങ്കരനാരായണ മൂർത്തിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രം പെരിയാറിന്റെ കൈവഴിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം എച്. എം. ഡി. പി. സഭയുടെ കീഴിലാണുള്ളത്. ഈ സഭയ്ക്ക് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായുണ്ട്. ഇവിടെ നിന്നും 3 കിലോമീറ്റർ അകലെയാണ് സെന്റ്‌. തോമസ്‌ അപ്പോസ്തല-യുടെ പള്ളി സ്ഥിതിചെയ്യുന്നത്. 3 കിലോമീറ്റർ വടക്കോട്ട്‌ സഞ്ചരിച്ചാൽ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ പള്ളി കാണാം.

പരാമർശങ്ങൾ

[തിരുത്തുക]
  1. Paper Regarding Palliport Farm - Vol II 1866-1915, Extract from settlement memorandum Proclamation dated 1886. page 9
"https://ml.wikipedia.org/w/index.php?title=മൂത്തകുന്നം&oldid=4095718" എന്ന താളിൽനിന്ന് ശേഖരിച്ചത്