Jump to content

റോബർട്ട് ജി. എഡ്വേർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robert G. Edwards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Robert G. Edwards
ജനനം (1925-09-27) 27 സെപ്റ്റംബർ 1925  (99 വയസ്സ്)
ദേശീയതUnited Kingdom
കലാലയംUniversity of Wales, Bangor
University of Edinburgh
അറിയപ്പെടുന്നത്reproductive medicine
in-vitro fertilization
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (2010)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾUniversity of Cambridge

ഒരു ബ്രിട്ടീഷ് ജീവശാസ്ത്രകാരനാണ് റോബർട്ട് ജെ. എഡ്വേർട്സ് (27 സെപ്റ്റംബർ 1925 – 10 ഏപ്രിൽ 2013). ഇൻ വിട്രോ ഫെർട്ടിലൈസേഷൻ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. 2010-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടിത്തത്തിനു ഇദ്ദേഹം കരസ്ഥമാക്കി.

ജീവിതരേഖ

[തിരുത്തുക]

ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ജനിച്ച എഡ്വേർഡ്‌സ് 1950കളിലാണ് വന്ധ്യതാ ചികിത്സാ രംഗത്ത് ഗവേഷണം തുടങ്ങുന്നത്. ശാരീരിക പ്രശ്‌നങ്ങളാൽ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയിൽ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗർഭപാത്രത്തിൽത്തന്നെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മതമേധാവികളുടെയും യാഥാസ്ഥിതിക സമൂഹത്തിന്റെയും എതിർപ്പും സാമ്പത്തിക പരാധീനതയും മറികടന്ന് പതിറ്റാണ്ടുകൾ ഗവേഷണം നീണ്ടു. 1978 ജൂലായ് 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗൺ ജനിച്ചു. ആ പെൺകുട്ടി ആരോഗ്യത്തോടെ വളർന്നു, അമ്മയായി. ലൂയിസ് ബ്രൗണിന്റെ പിൻഗാമികളായി ലോകമെമ്പാടുമായി 37.5 ലക്ഷം ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഇതിനകം ജന്മമെടുത്തു കഴിഞ്ഞു. ഇപ്പോൾ പ്രതിവർഷം രണ്ടര ലക്ഷം പേർ ഈ സാങ്കേതിക വിദ്യയിലൂടെ അമ്മയാകുന്നു. വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി ലോകം ഇൻ വിർട്ടോ ഫെർട്ടിലൈസേഷ (ഐ.വി.എഫ് )നെ അംഗീകരിച്ചു കഴിഞ്ഞു.[1]

സ്ത്രീരോഗ വിദഗ്ദ്ധൻ പാട്രിക് സ്റ്റെപ്പോ ആയിരുന്നു എഡ്വേർഡ്‌സിന്റെ ഗവേഷണ പങ്കാളി. ലണ്ടനിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലും കേംബ്രിജ് സർവകലാശാലയിലുമായിരുന്നു ഗവേഷണങ്ങൾ. പിന്നീട് ഇരുവരും ചേർന്നു സ്വന്തം സ്ഥാപനം തുടങ്ങി. സ്റ്റെപ്പോ 1988-ൽ മരിച്ചു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-21. Retrieved 2012-12-21.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ജി._എഡ്വേർഡ്സ്&oldid=4092364" എന്ന താളിൽനിന്ന് ശേഖരിച്ചത്