Jump to content

സ്റ്റീവൻ സ്പിൽബർഗ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Steven Spielberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റീവൻ സ്പിൽബർഗ്ഗ്
സ്പിൽബർഗ് പെന്റഗണിൽ 9/11 തീവ്രവാദി ആക്രമണത്തെപ്പറ്റി സംസാരിക്കുന്നു.
ജനനം
സ്റ്റീവൻ അലൻ സ്പിൽബർഗ്
സജീവ കാലം1968 - ഇതുവരെ
ജീവിതപങ്കാളി(കൾ)ആമി ഇർവിംഗ് (1985-1989)
കേറ്റ് ചാപ്ഷോ (1991-ഇതുവരെ)
പുരസ്കാരങ്ങൾSaturn Award for Best Direction
1977 Close Encounters of the Third Kind
1981 Raiders of the Lost Ark
1993 Jurassic Park
2002 Minority Report
Saturn Award for Best Writing
1977 Close Encounters of the Third Kind
2001 Artificial Intelligence: AI
NBR Award for Best Director
1987 Empire of the Sun
AFI Life Achievement Award
1995 Lifetime Achievement
BSFC Award for Best Director
1981 Raiders of the Lost Ark
1982 E.T.: The Extra-Terrestrial
1993 Schindler's List
Critics Choice Award for Best Director
1998 Saving Private Ryan
2002 Catch Me If You Can ; Minority Report
NSFC Award for Best Director
1982 E.T.: The Extra-Terrestrial
1993 Schindler's List
Career Golden Lion
1993 Lifetime Achievement

സ്റ്റീവൻ ആലൻ സ്പീൽബർഗ്ഗ് (Steven Allan Spielberg OMRI) (ജനനം:ഡിസംബർ 18 1946) [1]ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും സംരംഭകനുമാണ്. നാല് പതിറ്റാണ്ടിൽ കൂടുതൽ സമയം ഇദ്ദേഹം ചലച്ചിത്രമേഖലയിലുണ്ടായിരുന്നു. ഇക്കാലം കൊണ്ട് പല തരത്തിലുള്ള ചലച്ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ഇദ്ദേഹത്തിന്റെ ആദ്യകാല സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളാണ് ആധുനിക ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങൾക്ക് മാതൃകയായത്. പിന്നീട് ഇദ്ദേഹം ജൂതന്മാരെ കൂട്ടക്കൊല ചെയ്തതും,അറ്റ്ലാന്റിക്കിനു കുറുകേയുള്ള അടിമവ്യാപാരവും, യുദ്ധവും തീവ്രവാദവും മറ്റും ചലച്ചിത്രങ്ങൾക്ക് വിഷയമാക്കാൻ തുടങ്ങി. ഏറ്റവും ജനപ്രീയതയുള്ളതും സ്വാധീനശക്തിയുള്ളതുമായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം. [2] ഇദ്ദേഹം ഡ്രീംവർക്ക്സ് എന്ന ചലച്ചിത്രസ്റ്റുഡിയോയുടെ ഉടമസ്ഥരിൽ ഒരാളുമാണ്.

ആയിരം കോടി അമേരിക്കൻ ഡോളർ വിറ്റുവരവ് നേടിയ ആദ്യ ചലച്ചിത്ര സംവിധായകനാണ് സ്പിൽബർഗ്. ചെറുപ്പത്തിൽ പഠന വൈകല്യം ഉണ്ടായിരുന്ന അദ്ദേഹം തന്റെ സർഗ്ഗശേഷിയിലൂടെ പരിമിതികളെ അതിജീവിച്ച് വിഖ്യാത വ്യക്തിത്വമായി

ജനനവും ബാല്യവും

[തിരുത്തുക]

1946 ഡിസംബർ 18ന് ഓഹിയോവിലെ സിൻസിനാറ്റിയിലെ ഒരു യാഥാസ്ഥിതിക ജൂതകുടുംബത്തിലാണ് സ്പീൽബർഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ലിയ പോസ്നെർ ഒരു കൺസെർട്ട് പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആർനോൾഡ് സ്പീൽബെർഗ് ഇലക്ട്രിക്കൽ എൻജിനിയറും ആയിരുന്നു. സ്പിൽബർഗിന്റെ അച്ഛന്റെ മുൻതലമുറ 1900ന്റെ ആദ്യ ദശകങ്ങളിൽ ഉക്രെയിനിൽനിന്നും സിൻസിനാറ്റിയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു. പിതാവിന്റെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് സ്പിൽബർഗിന് 1950ൽ ന്യൂജേഴ്സിയിലെ ഹോഡ്ഡോൺ പട്ടണത്തിലും മൂന്നുവർഷത്തിനുശേഷം അരിസോണയിലെ ഫിനിക്സിലും മാറിമാറി താമസിക്കേണ്ടിവന്നു.[3]


ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്പിൽബർഗിന്റെ ആകെ സമ്പാദ്യം 320 ദശലക്ഷം ഡോളറാണ്‌.[4] 2006-ൽ പ്രീമിയർ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി സ്പിൽബർഗിനെ കണക്കാക്കിയിരുന്നു. ടൈം മാസിക ഈ നൂറ്റാണ്ടിലെ 100 വ്യക്തികളിൽ ഒരാളായി സ്പിൽബർഗിനെ കണ്ടിരുന്നു. ലൈഫ് മാസിക ഈ തലമുറയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായും ഇദ്ദേഹത്തെ കണ്ടിരുന്നു. [5]

ഷിൻഡ്ലേഴ്സ് ലിസ്റ്റ് (1993) and സേവിംഗ് പ്രൈവറ്റ് റയാൻ (1998) എന്നീ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജോസ് (1975), ഇ.ടി. ദി എക്സ്ട്രാ ടെറസ്ട്രിയൽ (1982), ജൂറാസിക് പാർക്ക് (1993)— എന്നിവ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുവരെയുള്ള ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളായിരുന്നു ഇവ മൂന്നും. ഇതുവരെ സ്പിൽബർഗിന്റെ ചലച്ചിത്രങ്ങളെല്ലാം 10000 ദശലക്ഷം ഡോളറിൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്. [4]

അവലംബം

[തിരുത്തുക]
  1. McBride, Joseph (1997). Steven Spielberg. Faber and Faber. p. 37. ISBN 0-571-19177-0.
  2. The cinema of Steven Spielberg: Empire of light. Nigel Morris. Wallflower Press. 2007
  3. തുവ്വാര, രാജൻ (2013). ലോകസിനിമ ചാപ്ലിൻ മുതൽ സോഡർബർഗ് വരെ (1 ed.). കോട്ടയം: ഡോൺ ബുക്സ്. p. 250.
  4. 4.0 4.1 "Steven Spielberg ranks 287 on The World's Billionaires 2007". Forbes. 2007-05-01. Retrieved 2007-05-01. {{cite web}}: Check date values in: |date= (help)
  5. "The 50 most influential baby boomers: Top 10". Life.com. Archived from the original on 2007-01-27. Retrieved 2006-10-21.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റീവൻ_സ്പിൽബർഗ്ഗ്&oldid=4102127" എന്ന താളിൽനിന്ന് ശേഖരിച്ചത്