Jump to content

വിൽമ റുഡോൾഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wilma Rudolph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിൽമ റുഡോൾഫ്
വിൽമ റുഡോൾഫ് 1960-ലെ ഒരു ചിത്രം
വ്യക്തിവിവരങ്ങൾ
ജനനം1940 ജൂൺ 23
ടെന്നസി, അമേരിക്ക
മരണംനവംബർ 12, 1994(1994-11-12) (പ്രായം 54)
ടെന്നസി, അമേരിക്ക
ഉയരം1.80 മീ (5 അടി 11 ഇഞ്ച്)
ഭാരം59 കി.ഗ്രാം (130 lb)
Sport
കായികയിനംഓട്ടം
ക്ലബ്TSU ടൈഗേഴ്സ്, നാഷ്‌വിൽ

1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12). നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ ഏറ്റവും വേഗം കൂടിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു.

1960-ലെ ഒളിമ്പിക്സ് മുതൽ അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേഷണം ചെയ്യപ്പെട്ടതിനാൽ[1] വിൽമ അടക്കമുള്ള താരങ്ങൾക്ക് അന്താരാഷ്ട്രപ്രസിദ്ധി ലഭിച്ചു. കൊടുങ്കാറ്റ്[2], കറുത്ത മാൻപേട[3][4], കറുത്തമുത്ത്[5][6] എന്നെല്ലാം മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചു.

ജീവിതരേഖ

[തിരുത്തുക]

22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക് ജനിച്ച വിൽമ, ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും, തുടർച്ചയായ ചികിത്സക്കൊടുവിൽ പന്ത്രണ്ടാം വയസ്സിൽ ഊന്നുവടിയില്ലാതെ നടക്കാൻ സാധിച്ചുതുടങ്ങി[7].

കായികരംഗം

[തിരുത്തുക]
വിൽമ റുഡോൾഫ്, 1961

പതിനൊന്നാം വയസ്സ് മുതൽ കായികപരിശീലനം നേടിത്തുടങ്ങിയ വിൽമ, തുടക്കത്തിൽ ഊന്നുവടിയുമായാണ് പരിശീലനം നടത്തിയിരുന്നത്[8]. പതിനാറാം വയസ്സായപ്പോഴേക്കും ഒരുവിധം നന്നായി ഓടാൻ സാധിച്ചിരുന്നു. എഡ് ടെമ്പിൾ എന്ന പരിശീലകന്റെ ശിക്ഷണത്തിൽ വർഷങ്ങൾക്കകം മികച്ച കായികതാരമായി വളർന്നു[8]. 1956-ലെ മെൽബൺ ഒളിമ്പിക്സിൽ നൂറുമീറ്റർ റിലേയിൽ വെങ്കലം നേടിയ വിൽമ, 1960-ലെ റോം ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി[9][10][11][12]. 1962-ൽ കായികരംഗത്ത് നിന്ന് വിരമിച്ചു.

അന്ത്യം

[തിരുത്തുക]

1994-ൽ വിൽമയ്ക്ക് മസ്തിഷ്കാർബുദം സ്ഥിരീകരിക്കപ്പെട്ടു. അതേവർഷം നവംബർ 12-ന് നാഷ്‌വില്ലയിലെ വസതിയിൽ വെച്ച് രോഗബാധയാൽ മരണപ്പെട്ടു. 54 വയസ്സ് പ്രായമായിരുന്ന അവൾക്ക് [13] നാല് മക്കളുണ്ടായിരുന്നു[14]. ഔദ്യോഗിക ബഹുമതികളോടെ ക്ലാർക്ക്സ്‌വില്ലെ ശ്മശാനത്തിൽ സംസ്കരിച്ചു.

അവലംബം

[തിരുത്തുക]
  1. Ruth, Amy (2000) "Wilma", Lerner: New York ISBN 0-4056-2239-7, pp. 34, 61
  2. Biracree
  3. Biracree, p. 82
  4. Time Magazine, The Fastest Female Archived 2013-07-21 at the Wayback Machine., Monday, September 19, 1960
  5. Biracree, p. 82
  6. Time Magazine, The Fastest Female Archived 2013-07-21 at the Wayback Machine., Monday, September 19, 1960
  7. "ടെന്നസ്സിയിലെ പെൺകടുവ" (in മലയാളം). മാതൃഭൂമി സ്പോർട്സ്. Retrieved 2014 ജനുവരി 15. {{cite news}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  8. 8.0 8.1 "വിശ്വാസത്തിന്റെ ശക്തി" (in മലയാളം). മാധ്യമം ദിനപത്രം. Archived from the original on 2013-08-20. Retrieved 2014 ജനുവരി 15. {{cite news}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  9. Wilma Rudolph: A Biography by Smith, p. xxii
  10. "Wilma Rudolph biography". Women in History. Archived from the original on 2012-11-04. Retrieved June 11, 2007.
  11. 1960: Rudolph takes third Olympic gold. BBC.
  12. Roberts, M.B. Rudolph ran and world went wild. espn.go.com
  13. Amy Ruth (2000). Wilma Rudolph. Twenty-First Century Books. p. 97. ISBN 978-0-8225-4976-5.
  14. Smith, Maureen Margaret (2006), Wilma Rudolph: A Biography, Greenwood Press, ISBN 0313333076.
  • Biracree, Tom (1988) Wilma Rudolph: Champion Athlete, Chelsea House Publishers, New York, ISBN 1555466753
  • Smith, Maureen Margaret (2006) Wilma Rudolph: A Biography, Greenwood Press, ISBN 0313333076
  • Braun, Eric. Wilma Rudolph, Capstone Press, (2005) – ISBN 0-7368-4234-9
  • Coffey, Wayne R. Wilma Rudolph, Blackbirch Press, (1993) – ISBN 1-56711-004-5
  • Conrad, David. Stick to It!: The Story of Wilma Rudolph, Compass Point Books (August 2002) – ISBN 0-7565-0384-1
  • Harper, Jo. Wilma Rudolph: Olympic Runner (Childhood of Famous Americans), Aladdin (January 6, 2004) – ISBN 0-606-29739-1
  • Krull, Kathleen. Wilma Unlimited: How Wilma Rudolph Became the World's Fastest Woman, Harcourt * Children's Books; Library Binding edition (April 1, 1996) – ISBN 0-15-201267-2
  • Maraniss, David. Rome 1960: The Olympics That Changed The World, Simon & Schuster, (2008) – ISBN 1-4165-3408-3
  • Ruth, Amy. Wilma Rudolph, Lerner Publications (February 2000) – ISBN 0-8225-4976-X
  • Schraff, Anne E. Wilma Rudolph: The Greatest Woman Sprinter in History, Enslow Publishers, (2004) – ISBN 0-7660-2291-9
  • Sherrow, Victoria. Wilma Rudolph (On My Own Biographies), Carolrhoda Books (April 2000) – ISBN 1-57505-246-6
  • Streissguth, Tom. Wilma Rudolph, Turnaround Publisher, (2007) – ISBN 0-8225-6693-1

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിൽമ_റുഡോൾഫ്&oldid=4114887" എന്ന താളിൽനിന്ന് ശേഖരിച്ചത്