മേരി ഹാരിസ് ജോൺസ്
മേരി ഹാരിസ് ജോൺസ് | |
---|---|
ജനനം | മേരി ജി. ഹാരിസ് കോർക്ക് സിറ്റി, കൗണ്ടി കോർക്ക്, അയർലൻഡ് |
മാമ്മോദീസ | 1 ഓഗസ്റ്റ് 1837 |
മരണം | 30 നവംബർ 1930 (aged 93) അഡെൽഫി, മേരിലാൻഡ്, യു.എസ്. |
തൊഴിൽ | തൊഴിലാളി കമ്മ്യൂണിറ്റി ഓർഗനൈസർ |
രാഷ്ട്രീയപ്പാർട്ടി | സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക |
മദർ ജോൺസ് എന്നറിയപ്പെടുന്ന മേരി ജി. ഹാരിസ് ജോൺസ് (1837-ൽ സ്നാനമേറ്റു; [1][2] 1930-ൽ അന്തരിച്ചു) ഐറിഷ് വംശജയായ അമേരിക്കൻ സ്കൂൾ അദ്ധ്യാപികയും വസ്ത്രനിർമ്മാതാവും ഒരു പ്രമുഖ സംഘടിത തൊഴിൽ പ്രതിനിധി, കമ്മ്യൂണിറ്റി ഓർഗനൈസർ, ആക്ടിവിസ്റ്റ് എന്നിവയായിരുന്നു. വലിയ സമരങ്ങൾ ഏകോപിപ്പിക്കാനും ലോക വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കാനും അവർ സഹായിച്ചു.
ജോൺസ് അദ്ധ്യാപികയായും ഡ്രസ് മേക്കറായും ജോലി ചെയ്തിരുന്നു. എന്നാൽ ഭർത്താവും നാല് മക്കളുമെല്ലാം 1867-ൽ മഞ്ഞപ്പനി ബാധിച്ച് മരിക്കുകയും 1871-ലെ ഗ്രേറ്റ് ചിക്കാഗോയിലുണ്ടായ തീപ്പിടുത്തത്തിൽ അവരുടെ ഡ്രസ് ഷോപ്പ് നശിപ്പിക്കുകയും ചെയ്ത ശേഷം, നൈറ്റ്സ് ഓഫ് ലേബർ, യുണൈറ്റഡ് മൈൻ വർക്കേഴ്സ് എന്നിവയുടെ സംഘാടകയായി. 1897 മുതൽ അവർ മദർ ജോൺസ് എന്നറിയപ്പെട്ടു. ഖനിത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഖനി ഉടമകൾക്കെതിരെ സംഘടിപ്പിക്കുന്നതിൽ വിജയിച്ചതിന് 1902-ൽ അവരെ "അമേരിക്കയിലെ ഏറ്റവും അപകടകാരിയായ സ്ത്രീ" എന്ന് വിളിച്ചിരുന്നു. 1903-ൽ പെൻസിൽവാനിയ ഖനികളിലും സിൽക്ക് മില്ലുകളിലും ബാലവേല നിയമങ്ങൾ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഫിലഡൽഫിയയിൽ നിന്ന് ന്യൂയോർക്കിലെ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റിന്റെ വീട്ടിലേക്ക് ഒരു കുട്ടികളുടെ മാർച്ച് സംഘടിപ്പിച്ചു.
മുൻകാലജീവിതം
[തിരുത്തുക]റോമൻ കത്തോലിക്കാ കുടിയാന്മാരായ കർഷകരായ റിച്ചാർഡ് ഹാരിസിന്റെയും എല്ലെൻ (മുമ്പ്, കോട്ടർ) ഹാരിസിന്റെയും മകളായി അയർലണ്ടിലെ കോർക്ക് നഗരത്തിന്റെ വടക്ക് ഭാഗത്താണ് മേരി ജി. ഹാരിസ് ജനിച്ചത്. [3]അവരുടെ കൃത്യമായ ജനനത്തീയതി അനിശ്ചിതത്വത്തിലാണ്. 1837 ഓഗസ്റ്റ് 1 ന് അവർ സ്‌നാനമേറ്റു. [4] മറ്റ് പല ഐറിഷ് കുടുംബങ്ങളെയും പോലെ മേരി ഹാരിസും കുടുംബവും മഹാ ക്ഷാമത്തിന്റെ ഇരകളായിരുന്നു. ഈ ക്ഷാമം മേരിക്ക് പത്തുവയസ്സുള്ളപ്പോൾ ഹാരിസസ് ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം കുടുംബങ്ങളെ വടക്കേ അമേരിക്കയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.[5]
രൂപവത്കരണ വർഷങ്ങൾ
[തിരുത്തുക]കുടുംബം കാനഡയിലേക്ക് കുടിയേറിയപ്പോൾ മേരി കൗമാരക്കാരിയായിരുന്നു.[6] ഹാരിസ് കുടുംബം കാനഡയിൽ (പിന്നീട് അമേരിക്കയിലും), അവരുടെ കുടിയേറ്റ നിലയും കത്തോലിക്കാ വിശ്വാസവും കാരണം വിവേചനത്തിന് ഇരയായി. ടൊറന്റോയിൽ ടൊറന്റോ നോർമൽ സ്കൂളിൽ മേരിക്ക് വിദ്യാഭ്യാസം ലഭിച്ചു. അവിടെ ട്യൂഷൻ സൗജന്യമായിരുന്നു, കൂടാതെ ഓരോ സെമസ്റ്ററും പൂർത്തിയാക്കുന്ന ഓരോ വിദ്യാർത്ഥിക്കും ആഴ്ചയിൽ ഒരു ഡോളർ വീതം സ്റ്റൈപ്പന്റ് നൽകുകയും ചെയ്തു. ടൊറന്റോ നോർമൽ സ്കൂളിൽ നിന്ന് ബിരുദം നേടിയില്ല. പക്ഷേ 1859 ഓഗസ്റ്റ് 31 ന് 23 ആം വയസ്സിൽ മിഷിഗനിലെ മൺറോയിലെ ഒരു കോൺവെന്റിൽ അദ്ധ്യാപക സ്ഥാനം നേടാൻ ആവശ്യമായ പരിശീലനം നേടാൻ അവർക്ക് കഴിഞ്ഞു. [5] അവർക്ക് പ്രതിമാസം എട്ട് ഡോളർ പ്രതിഫലം ലഭിച്ചു. പക്ഷേ സ്കൂളിനെ "വിഷാദകരമായ സ്ഥലം" എന്നാണ് അവർ വിശേഷിപ്പിച്ചത്. [7] ജോലിയിൽ തളർന്നതിനുശേഷം അവർ ആദ്യം ചിക്കാഗോയിലേക്കും പിന്നീട് മെംഫിസിലേക്കും മാറി. അവിടെ 1861-ൽ നാഷണൽ അയൺ മോൾഡേഴ്സ് യൂണിയന്റെ അംഗവും സംഘാടകനുമായ ജോർജ്ജ് ഇ. ജോൺസിനെ വിവാഹം കഴിച്ചു. [8] പിന്നീട് ഈ മോൾഡേഴ്സ് യൂണിയൻ നീരാവി എഞ്ചിനുകൾ, മില്ലുകൾ, മറ്റ് ഉൽപ്പാദന വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നതിലും നന്നാക്കുന്നതിലും വിദഗ്ദ്ധരായ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന വടക്കേ അമേരിക്കയുടെ ഇന്റർ നാഷണൽ മോൾഡേഴ്സ് ആന്റ് ഫൗണ്ടറി വർക്കേഴ്സ് യൂണിയൻ ആയി.[9] മേരിയുടെ ഭർത്താവ് വീട്ടുകാരെ സഹായിക്കാൻ ആവശ്യമായ വരുമാനം നൽകുന്നുണ്ടെന്ന് കണക്കിലെടുത്ത് അവർ തന്റെ വരുമാനം തൊഴിലാളി കുടുംബങ്ങൾക്കു നല്കി.
1867-ൽ മെംഫിസിലെ ഒരു മഞ്ഞ പനി പകർച്ചവ്യാധിക്കിടെ ഭർത്താവിനെയും അവരുടെ നാല് മക്കളിൽ മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും (അഞ്ച് വയസ്സിന് താഴെയുള്ളവർ) നഷ്ടപ്പെട്ടത് അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. ആ ദുരന്തത്തിനുശേഷം, അവർ മറ്റൊരു വസ്ത്രനിർമ്മാണ ബിസിനസ്സ് ആരംഭിക്കാൻ ചിക്കാഗോയിലേക്ക് മടങ്ങി.[10]
കുറിപ്പുകൾ
[തിരുത്തുക]- ↑ ""Her Slaves Have Been Liberated and Lost to Her"", They Were Her Property, Yale University Press, pp. 151–180, 2019-02-19, ISBN 9780300245103, retrieved 2019-10-21
- ↑ "Mother Jones (1837–1930)". AFL-CIO. Retrieved 30 November 2012.
- ↑ Day by Day in Cork, Sean Beecher, Collins Press, Cork, 1992
- ↑ "Mary Harris Jones". Mother Jones Commemorative committee. Retrieved 30 November 2012.
... This plaque will be erected near the famous Cork Butter Market and will be unveiled on 1st August 2012 which is the 175th Anniversary of her baptism in the North Cathedral [St. Mary's Cathedral] (we have not been able to ascertain her actual date of birth but it would most likely have been a few days before this date). Her parents were Ellen Cotter, a native of Inchigeela and Richard Harris from Cork city. Few details of her life in Cork have been uncovered to date, though it is thought by some that she was born on Blarney Street and may have attended the North Presentation Schools nearby. She and her family emigrated to Canada soon after the Famine, probably in the early 1850s. ...
- ↑ 5.0 5.1 Risjord, Norman K. (2005). Populists and progressives. Rowman & Littlefield. ISBN 0742521702. OCLC 494143478.
- ↑ Arnesen, Eric. "A Tarnished Icon", Reviews in American History 30, no. 1 (2002): 89
- ↑ Gorn 2002, p. 33.
- ↑ Religion and Radical Politics: An Alternative Christian Tradition in the United States, Robert H. Craig, Temple University Press, Philadelphia, 1992
- ↑ Russell E. Smith, "March of the Mill Children", The Social Service Review 41, no. 3 (1967): 299
- ↑ Ric Arnesen, "A Tarnished Icon", Reviews in American History 30, no. 1 (2002): 89
അവലംബം
[തിരുത്തുക]- Jones, Mary Harris (1925). The Autobiography of Mother Jones. Chicago: Charles H. Kerr & Co. ISBN 0-486-43645-4.
{{cite book}}
: Invalid|ref=harv
(help) - Colman, Penny (1994). Mother Jones Speaks. Brookfield, Connecticut: The Millbrook Press. ISBN 978-0873488105.
{{cite book}}
: Invalid|ref=harv
(help) - Corbin, David (2011). Gun Thugs, Rednecks, and Radicals: A Documentary History of the West Virginia Mine Wars. Oakland: PM Press.
- Gorn, Elliott J. (2002). Mother Jones: The Most Dangerous Woman in America. New York: Hill and Wang. ISBN 978-0809070947.
{{cite book}}
: Invalid|ref=harv
(help) - Savage, Lon (1990). Thunder in the Mountains: The West Virginia Mine War, 1920–21. Pittsburgh: University of Pittsburgh Press.
- State of West Virginia (2002). Marking Our Past: West Virgnia's Historical Highway Markers. Charleston: West Virginia Division of Culture and History.
- Edward M. Steel, "Mother Jones in the Fairmont Field, 1902", Journal of American History 57, Number 2 (September, 1970) pages 290-307.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Library resources |
---|
About മേരി ഹാരിസ് ജോൺസ് |
By മേരി ഹാരിസ് ജോൺസ് |
- DVD and virtual museum about Mother Jones
- Mother Jones: biography by Sarah K. Horsley
- Mother Jones Speaks: Speeches and Writings of a Working-Class Fighter
- Free eBook of The Autobiography of Mother Jones
- മേരി ഹാരിസ് ജോൺസ് public domain audiobooks from LibriVox
- മേരി ഹാരിസ് ജോൺസ് at Find a Grave
- Mother Jones Monument at GuidepostUSA
- Mother Jones Plaque in Adelphi, MD
- Mother Jones Festival, Cork, Ireland
- http://www.irishtimes.com/newspaper/ireland/2012/0702/1224319184340.html
- Michals, Debra. "Mary Harris Jones". National Women's History Museum. 2015.
- Irish newspaper article