Jump to content

അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം is located in Kerala
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°17′5″N 76°30′5″E / 9.28472°N 76.50139°E / 9.28472; 76.50139
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:എറണാകുളം
പ്രദേശം:അയിരൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ദുർഗ്ഗ

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധ ക്ഷേത്രമാണ് അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം. കുന്നുകര പഞ്ചായത്തിൽ അങ്കമാലി കണക്കൻ കടവുള്ള അയിരൂർ (എറണാകുളം) ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാനമൂർത്തി ദുർഗ്ഗയാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിഎയ്ന്നു വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമായിട്ടുള്ളഈ ക്ഷേത്രത്തിൽ രണ്ട് പൂജയും പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്. വൃശ്ചിക മാസത്തിലെ കാർത്തിക ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. ശ്രീകൃഷ്ണനാണ് ഇവിടുത്തെ ഉപദേവത. ഇവിടുത്തെ താന്ത്രികവിധി കാളത്തിമേക്കാട്‌ എന്ന ഇല്ലക്കാർക്കാണ്. പറവൂർ തമ്പുരാന്റെയും മാരമറ്റം മനയുടെയും വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വകയാണ്.

അവലംബം

[തിരുത്തുക]