കരിക്കാട്ടൂർ
കരിക്കാട്ടൂർ | |
---|---|
ഗ്രാമം | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | മണിമല ഗ്രാമപഞ്ചായത്ത് |
ഉയരം | 15 മീ(49 അടി) |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686544 |
Telephone code | 04828 |
വാഹന റെജിസ്ട്രേഷൻ | KL-33 KL-34 |
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ മണിമല ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് കരിക്കാട്ടൂർ. ജില്ലാ ആസ്ഥാനമായ കോട്ടയം നഗരത്തിന് 33 കിലോമീറ്റർ കിഴക്കുഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈ ഗ്രാമത്തിലേയ്ക്കുള്ള ദൂരം ഏകദേശം 13 കിലോമീറ്റർ ആണ്. സമുദ്രനിരപ്പിൽനിന്ന് ശരാശരി 15 മീറ്ററാണ് ഈ പ്രദേശത്തിന്റെ ഉയരം.
പദോത്പത്തി
[തിരുത്തുക]മരത്തിൽ നിന്ന് കരി (വളത്തിനും തീ കൂട്ടുന്നതിനും) ഉണ്ടാക്കുന്ന പുരാതന ആചാരത്തിൽ നിന്നാണ് കരിക്കാട്ടൂർ എന്ന പേര് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. 'കരി' കരിക്കട്ടയും, 'കാട് വനവും, 'ഊര്' സ്ഥലം അല്ലെങ്കിൽ പ്രദേശം. അങ്ങനെ കരിക്കട്ടയുണ്ടാക്കാൻ കാടുകൾ വെട്ടിത്തെളിച്ച സ്ഥലമായ 'കരിക്കാടുകളുടെ ഇടം' കരിക്കാട്ടൂർ ആയി മാറി.
വിദ്യാഭ്യാസം
[തിരുത്തുക]C.C.M ഹൈസ്കൂൾ, KJCM ഹൈസ്കൂൾ എന്നിവ കൂടാതെ ഗവ. എൽ.പി സ്കൂളു ഈ പ്രദേശത്തുണ്ട്.
രാഷ്ട്രീയം
[തിരുത്തുക]കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി ഡോ.എൻ.ജയരാജും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായി ആൻ്റോ ആൻ്റണിയുമാണ് ഇവിടുത്തെ ജനപ്രതിനിധികൾ.